Digit.in

10,000 mAh പവർഹൗസ്! സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ അധിക ബാങ്ക് ഓഫറുകളോടെ സ്വന്തമാക്കാം

10,000 mAh പവർഹൗസ്! സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ അധിക ബാങ്ക് ഓഫറുകളോടെ സ്വന്തമാക്കാം

10,000 mAh കരുത്തുറ്റ ബാറ്ററിയുമായി വിപണിയിൽ തരംഗം സൃഷ്ടിച്ച Vivo S2 FE 5G ഇപ്പോൾ വൻ വിലക്കിഴിവിൽ വാങ്ങാം. ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പും മികച്ച 5G പെർഫോമൻസും ലഭിക്കുന്ന വിവോ ഫോണാണിത്. സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്നും വ്യത്യസ്തമായി, ഒറ്റ ചാർജിൽ ദിവസങ്ങളോളം ഉപയോഗിക്കാൻ സാധിക്കുന്ന 10,000 mAh ബാറ്ററി ഇതിനുണ്ട്. യാത്രകൾ ചെയ്യുന്നവർക്കും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും ഇത് പ്രയോജനകരമായ ഫീച്ചറാണ്. ആമസോണിനേക്കാൾ കൂടുതൽ ഡിസ്കൗണ്ടിൽ ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് അധിക കിഴിവും ആമസോൺ തരുന്നു. കരുത്തുറ്റ ബാറ്ററിയും അത്യാധുനിക 5G ഫീച്ചറുകളും ഒത്തുചേരുന്ന വിവോ എസ്2 എഫ്ഇയുടെ ഓഫറുകളും ഇപ്പോഴത്തെ വിലയും അറിയാം.

Vivo S2 FE 5G: Flipkart Offer

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. 65,999 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 41 ശതമാനം കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ വിവോ സ്റ്റൈലിഷ് ഫോൺ 38,999 രൂപയ്ക്ക് വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട് ഫോൺ അത്യാകർഷകമായ ബാങ്ക് ഓഫറിലും പർച്ചേസ് ചെയ്യാം. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 3850 രൂപയുടെ ഓഫറും ലഭിക്കും. ഇതുകൂടി ചേർത്താൽ 35000 രൂപ റേഞ്ചിൽ വിവോ എസ്2 എഫ്ഇ പർച്ചേസ് ചെയ്യാം. ഇനി എസ്ബിഐ കാർഡോ, എച്ച്ഡിഎഫ്സി കാർഡോ ഉപയോഗിച്ചാൽ 2000 രൂപയുടെ ഇളവും ലഭിക്കും. ഈ ബാങ്ക് ഓഫർ ആമസോണിനേക്കാൾ കൂടുതൽ മികച്ച ഡീൽ ഫ്ലിപ്കാർട്ടിന്റേതാക്കി മാറ്റുന്നു.

30450 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും വിവോ എസ്2 എഫ്ഇയ്ക്ക് ലഭ്യമാണ്. 6 മാസത്തേക്ക് 6000 രൂപയുടെ ഇഎംഐ ഡിസ്കൗണ്ട് കൂടി അനുവദിച്ചിട്ടുണ്ട്.

വിവോ എസ്2 എഫ്ഇ സവിശേഷതകൾ

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവോ എസ്2 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഒരു പവർബാങ്കിന്റെ കപ്പാസിറ്റിയിൽ അവതരിപ്പിച്ച ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്പ്ലേ: 6.83 ഇഞ്ച് വലിപ്പമുള്ള ഫോണിന് 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിന് AMOLED Q10+ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 120Hz റിഫ്രഷ് റേറ്റ്, 449 ppi പിക്സൽ ഡെൻസിറ്റിയും ഈ വിവോ എസ്2 എഫ്ഇ ഫോണിലുണ്ട്.
  • ക്യാമറ: ഡ്യുവൽ ക്യാമറ ഫോണാണ് വിവോ എസ്2 എഫ്ഇ. ഇതിൽ 50 മെഗാപിക്സൽ Sony IMX852 മെയിൻ സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ബോക്കെ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
  • പ്രൊസസർ: 6nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300e 5G ചിപ്‌സെറ്റിലുള്ള ഫോണാണിത്. 8GB വരെ LPDDR4x റാമും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും വിവോയ്ക്കുണ്ട്.
  • ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ വിവോ എസ്2 എഫ്ഇ മോഡലിന് IP68 + IP69 റേറ്റിങ്ങുണ്ട്. മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷനും ഇതിനുണ്ട്.
  • ബാറ്ററി: 10,000 mAh BlueVolt ബാറ്ററിയിലാണ് ഹാൻഡ്സെറ്റ് നിർമിച്ചത്. അതും 6 ലെയർ പ്രൊട്ടക്ഷനുള്ള ബാറ്ററിയുള്ളതിനാൽ ഡ്യൂറബിലിറ്റി കൂടുതലാണ്.
  • സോഫ്റ്റ്‌വെയർ: Android 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറാണ് ഈ ഹാൻഡ്സെറ്റിലുള്ളത്.
Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile