53% ഡിസ്കൗണ്ടിൽ JBL Dolby Audio Soundbar! വെറും 8,999 രൂപയ്ക്ക് വാങ്ങാം

വീട്ടിലിരുന്ന് തിയേറ്റർ നിലവാരത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് ആസ്വദിക്കാം! പ്രമുഖ ഓഡിയോ ബ്രാൻഡായ ജെബിഎല്ലിന്റെ സൗണ്ട് ബാറിന് ആമസോണിൽ വൻ ഓഫർ പ്രഖ്യാപിച്ചു. ഡോൾബി ഓഡിയോ സപ്പോർട്ടും കരുത്തുറ്റ ബേസ് നൽകുന്ന സബ്വൂഫറും ഉൾപ്പെടുത്തിയിട്ടുള്ള JBL Dolby Audio Soundbar ന് ആമസോണിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. ജെബിഎൽ ഹോം തിയേറ്റർ ഇപ്പോൾ 53 ശതമാനം കിഴിവിൽ ലഭ്യമാണ്. 9000 രൂപയ്ക്കും താഴെ വിലയിൽ ജെബിഎൽ ഓഡിയോ സിസ്റ്റം ആമസോണിൽ വിൽക്കുന്നു. ടിവിയുടെ ശബ്ദമികവ് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആമസോണിലെ ഈ ഓഫറും, JBL സൗണ്ട്ബാറിന്റെ പ്രത്യേകതകളും വിശദമായി അറിയാം.
JBL Dolby Audio Soundbar: ഓഫർ
18,999 രൂപയ്ക്കാണ് ജെബിഎൽ ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ ഇതിന് പകുതി വിലയിലും താഴെയാണ് വില. ജെബിഎൽ ഹോം തിയേറ്റർ സിസ്റ്റം ഇപ്പോൾ 53 ശതമാനം കിഴിവും ചേർത്ത് വെറും 8,999 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് പുറമെ 500 രൂപയുടെ ചെറിയ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നതിനാൽ ജെബിഎൽ സിസ്റ്റം 8500 രൂപ റേഞ്ചിൽ വാങ്ങിക്കാം.
ഇനി ഇഎംഐയിൽ പർച്ചേസ് ചെയ്യാനാണ് താൽപ്പര്യമെങ്കിൽ 316 രൂപയുടെ ഗഡുക്കളായി പണമടക്കാനുള്ള ഓഫറും ലഭ്യമാണ്. ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന 53 ശതമാനം കിഴിവ് പരിമിതകാലത്തേക്ക് മാത്രമുള്ളതാണെന്നതും ശ്രദ്ധിക്കുക.
ജെബിഎൽ സൗണ്ട്ബാർ സവിശേഷതകൾ
ശക്തമായ 200W ഓഡിയോ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണ് JBL Cinema SB510. 150W സൗണ്ട്ബാറും 50W ബിൽറ്റ്-ഇൻ സബ്വൂഫറും ചേർന്നാണ് ജെബിഎല്ലിന് 200 വാട്ട് ഔട്ട്പുട്ട് കൊടുക്കുന്നത. മികച്ച ഡീപ് ബേസിനായി ഇതിൽ ബിൽറ്റ്-ഇൻ സബ്വൂഫറുമുണ്ട്. 3.1 ചാനൽ സിസ്റ്റമാണുള്ളത്. ഇതിനായി അധികമായി വയറോ, മറ്റ് കണക്റ്റിവിറ്റിയോ ആവശ്യമില്ല. മാത്രമല്ല സൌണ്ട്ബാർ കോംപാക്റ്റ് ഡിസൈനിൽ നിർമിച്ചിരിക്കുന്നതിനാൽ വലിയ സ്ഥലം ആവശ്യമാകുന്നില്ല.
സിനിമകളിലെയും ടിവി ഷോകളിലെയും ഡയലോഗുകൾ ക്ലാരിറ്റിയോടെ കേൾക്കാൻ പ്രത്യേക സെന്റർ ചാനൽ ഡ്രൈവർ കൂടി നൽകിയിരിക്കുന്നു. ശരിക്കും വീട്ടിലൊരു മിനി തിയേറ്റർ വേണ്ടവർക്ക് ജെബിഎൽ സിനിമ ഓഡിയോ സിസ്റ്റത്തിലൂടെ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ചെയ്യാം. ഇതിനായി ഡോൾബി ഓഡിയോ സപ്പോർട്ടും നൽകിയിട്ടുണ്ട്.
ഒപ്റ്റിക്കൽ ഇൻപുട്ട്, യുഎസ്ബി വഴി ജെബിഎൽ സിസ്റ്റം ബന്ധിപ്പിക്കാം. ഇതിന് പുറമെ ഒറ്റ കേബിൾ വഴി ടിവിയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ HDMI ARC സപ്പോർട്ടുമുണ്ട്. മൊബൈലിൽ നിന്ന് വയർലെസ് ആയി കണക്ഷൻ നൽകി പാട്ട് കേൾക്കാനും മറ്റും സൌണ്ട്ബാറിൽ ബ്ലൂടൂത്ത് സപ്പോർട്ടും ലഭ്യമാണ്.
എന്തുകൊണ്ടും ബജറ്റ് വിലയിൽ ഓഡിയോ സിസ്റ്റം വാങ്ങുന്നവർക്ക് ഇത് മികച്ച ചോയിസാണ്. എന്നാൽ ജെബിഎൽ സിസ്റ്റത്തിൽ എക്സ്റ്റേണൽ സബ്വൂഫർ ഇല്ല. അതിനാൽ വലിയ ഹാളുകളിൽ പ്രത്യേക സബ്വൂഫർ നൽകുന്ന ഓഡിയോ എക്സ്പീരിയൻസ് ഇതിൽ പ്രതീക്ഷിക്കാനാവില്ല. ഇതിൽ വോളിയം ലെവൽ കാണിക്കാൻ എൽഇഡി ഡിസ്പ്ലേയില്ലെന്നതും, 5.1 സിസ്റ്റത്തിൽ ലഭിക്കുന്നത് പോലെ റിയർ സറൗണ്ട് എക്സ്പീരിയൻസില്ല എന്നതും പോരായ്മകളാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile
