Samsung Galaxy S26 Plus 512GB വേരിയന്റിന് ആമസോണിൽ വൻ വിലക്കിഴിവ്; ഓഫർ പരിമിതകാലത്തേക്ക്
സാംസങ് ആരാധകർക്ക് ഏറ്റവും മികച്ചൊരു ഓഫർ ഇതാ എത്തി! പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S26 Plus 5G ആമസോൺ ഇന്ത്യയിൽ വിലക്കിഴിവിൽ വാങ്ങാം. അത്യാധുനിക ഗാലക്സി AI ഫീച്ചറുകൾ, 50 മെഗാപിക്സൽ പ്രോ-ഗ്രേഡ് ക്യാമറ, കരുത്തുറ്റ എക്സിനോസ് 2600 പ്രൊസസറുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 61,500 രൂപയുടെ നേരിട്ടുള്ള കിഴിവ് സാംസങ് എസ്26 പ്ലസ് 5ജി വാങ്ങിക്കാം. 512 ജിബി സ്റ്റോറേജുള്ള ബ്ലാക്ക് കളറിലുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. സാംസങ് എസ്26 പ്ലസ് 5ജിയുടെ പ്രത്യേകതകളും ഓഫർ വിവരങ്ങളും വിശദമായി അറിയാം.
SurveySamsung Galaxy S26 Plus 5G Offer Amazon
12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള സാംസങ് എസ്26 പ്ലസ് 5ജിയ്ക്ക് 1,69,999 രൂപയാണ് വില. ഇതിന് 36 ശതമാനം ഇളവാണ് ആമസോൺ ഇന്ത്യ തരുന്നത്. 60000 രൂപയുടെ ഇൻസ്റ്റന്റ് ഇളവ് സാംസങ് എസ്26 പ്ലസ് 5ജി വാങ്ങിക്കാം. 1,08,499 രൂപയ്ക്ക് ഫോൺ ആമസോൺ ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 3,254 രൂപയുടെ മികച്ച ക്യാഷ്ബാക്ക് ഓഫറും പ്രീമിയം ഫോണിന് അനുവദിച്ചിട്ടുണ്ട്. ഗാലക്സി എസ്26 പ്ലസ് 5ജി 42000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ മാസംം മാസം ഗഡുക്കളായി അടച്ചും പ്രീമിയം 5ജി ഫോൺ വാങ്ങിക്കാം. അതായത് 3,815 രൂപയുടെ ഇഎംഐ ഓഫറിൽ സ്മാർട്ട് ഫോൺ ലഭിക്കുന്നു.

സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജി സവിശേഷതകൾ
6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X പാനലാണ് സാംസങ് സ്മാർട്ട് ഫോണിലുള്ളത്. ഈ ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്ക് 3120 x 1440 റെസല്യൂഷൻ സപ്പോർട്ടുള്ള ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്മൂത്ത് സ്ക്രോളിങ് ഇതിനുണ്ട്.
Samsung Exynos 2600 ചിപ്സെറ്റാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഇത് മൾട്ടിടാസ്കിംഗ്, സോഷ്യൽ മീഡിയ ബ്രൗസിങ് എന്നിവയ്ക്ക് മികച്ച ഫോണാണ്. 50-മെഗാപിക്സൽ പ്രൈമറി സെൻസറും, 12-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം.
വൈ-ഫൈ 5.4, ബ്ലൂടൂത്ത് 7 തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ട് ഫോണിനുണ്ട്. 4,900mAh ബാറ്ററിയുള്ള സ്മാർട്ട് ഫോൺ 25W ചാർജിങ് പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
