7200mAh ബാറ്ററിയുള്ള Vivo V80; ലോഞ്ചിന് മുന്നേ വില പുറത്തായോ?

7200mAh ബാറ്ററിയുള്ള Vivo V80; ലോഞ്ചിന് മുന്നേ വില പുറത്തായോ?

വിവോയുടെ ഏറ്റവും പുതിയ പ്രീമിയം മോഡലായ Vivo V80 ഒക്ടോബർ 6-ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നു. 7200mAh ശേഷിയുള്ള വമ്പൻ ബാറ്ററിയിലാണ് വിവോ വി80 പുറത്തിറക്കുന്നത്. പ്രീമിയം ഫോണിന്റെ ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവോ ഫോണിന്റെ വില വിവരങ്ങൾ പുറത്തുവന്നു.

Digit.in Survey
✅ Thank you for completing the survey!

കമ്പനി ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫോണിന് എത്ര വിലയാകുമെന്ന സൂചനകളാണ് വരുന്നത്. Zeiss സാങ്കേതികവിദ്യയിലുള്ള ക്യാമറ യൂണിറ്റും മികച്ച ബാറ്ററിയുമുള്ള ഫോണാകുമിത്. സ്മാർട്ട് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇതിനകം സ്ഥിരീകരിച്ച പ്രത്യേകതകളും റിപ്പോർട്ടുകളിൽ വരുന്ന വില വിവരങ്ങളും വിശദമായി അറിയാം.

Vivo V80 India Price

4K സിനിമാറ്റിക് വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണാകുമിത്. ഇതിന് ഏകദേശം 60,000 രൂപയിൽ മുകളിൽ വിലയാകുമെന്നാണ് സൂചന. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാകുമെന്നും ചില ടിപ്സ്റ്റർമാർ പങ്കുവച്ച വിവരങ്ങളിൽ പറയുന്നു.

വിവോ വി80 പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ

144Hz റിഫ്രഷ് റേറ്റും 5000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.59 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയുമുള്ള ഫോണാകുമിതെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിൽ ഫ്ലോട്ടിംഗ് ക്യാമറ മൊഡ്യൂളിനൊപ്പം വൺ-പീസ് കോൾഡ്-കാർവ്ഡ് ഗ്ലാസ് ഡിസൈനും ഉണ്ടായിരിക്കും.

Also Read: ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?

ഫോട്ടോഗ്രാഫിക്കായി, Zeiss ടെക്നോളജിയിലുള്ള 50 മെഗാപിക്സൽ OIS മെയിൻ ക്യാമറയുണ്ടാകും. 50 മെഗാപിക്സൽ നൈറ്റ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ ഗ്രൂപ്പ് സെൽഫി ക്യാമറയും വിവോ വി80 ഫോണിൽ നൽകും. 3x ഒപ്റ്റിക്കൽ സൂം, 100x വരെ സൂം, 4K സിനിമാറ്റിക് വീഡിയോ, 4K 60fps റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ക്യാമറ സിസ്റ്റമാണ് ഫോണിൽ ഉൾപ്പെടുത്തുക. ഇതിൽ AI ക്രിയേറ്റീവ് ക്യാമറ, ലൈവ് സ്റ്റിക്കർ കൊളാഷ്, AI ദീപാവലി പോർട്രെയ്‌റ്റ് 2.0 തുടങ്ങിയ ഫീച്ചറുകളുമുണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

90W ഫ്ലാഷ്-ചാർജ് സപ്പോർട്ട് ചെയ്യുന്ന 7,200mAh ബാറ്ററിയാണ് വിവോ ഫോണിൽ ഉൾപ്പെടുത്തുന്നത്. 14 മണിക്കൂർ വരെ നാവിഗേഷനും 39.5 മണിക്കൂർ വരെ ലോക്കൽ വീഡിയോ പ്ലേബാക്കും ഈ പ്രീമിയം സെറ്റിൽ പ്രതീക്ഷിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile