പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Spotify-യും പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ Claude AI-യും പണി മുടക്കി. ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ ഒരു പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പോട്ടിഫൈ തകരാറിലായത് ശരിക്കും ബുദ്ധിമുട്ടായി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ക്ലോഡ് എഐ ഉപയോഗിക്കുന്ന പ്രൊഫഷണലുകൾക്കും നിലവിലുണ്ടായ തകരാർ തിരിച്ചടിയായിട്ടുണ്ട്.
Surveyസാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുന്ന Downdetector-ൽ ഇതിനകം തന്നെ പതിനായിരക്കണക്കിന് പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Claude Down!
ആന്ത്രോപ്പിക്കിന്റെ Claude AI, Claude Code, Cowork തുടങ്ങിയ സേവനങ്ങളിലാണ് തകരാർ നേരിട്ടത്. അതിനാൽ തന്നെ പതിനായിരക്കണക്കിന് ഉപയോക്താക്കളെ ഈ സാങ്കേതിക പ്രശ്നം ബാധിച്ചു.
ഇപ്പോൾ പ്രവർത്തനം വീണ്ടും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാലും ആപ്പിൾ അക്കൗണ്ട് അല്ലെങ്കിൽ SSO വഴി ലോഗിൻ ചെയ്യുന്നതിൽ പ്രശ്നമുണ്ട്. പുതിയ ടെക്സ്റ്റ്/വോയ്സ് സംഭാഷണങ്ങൾ, ഫയൽ അപ്‌ലോഡ്, പർച്ചേസ്, Claude Code, Cowork എന്നിവയിലും തടസ്സം തുടരുന്നു.
Spotify തകരാറിൽ!
US, ഇന്ത്യ രാജ്യങ്ങളിലും സ്പോട്ടിഫൈ പ്രശ്നമായി. സ്പോർട്ടിഫൈ ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്നതിലും ലോഗിൻ ചെയ്യുന്നതിലും മ്യൂസിക് പ്ലേ ചെയ്യുന്നതിനും സർവർ കണക്ഷൻ പ്രശ്നം നേരിട്ടു. 59 ശതമാനം ആപ്പ് പ്രശ്നങ്ങൾ, 21 ശതമാനം ഓഡിയോ സ്ട്രീമിംഗ്, 13 ശതമാനം സർവർ കണക്ഷൻ പ്രശ്നങ്ങളുമാണ് സംഭവിച്ചത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
