ഡിസ്പ്ലേയിൽ വെള്ളം വീണാലും ടച്ച് വർക്ക് ചെയ്യും, ഒപ്പം 6000mAh ബാറ്ററിയും; Redmi 17C 5G ഇറങ്ങി
വമ്പൻ ബാറ്ററിയിൽ ബജറ്റ് സെഗ്മെന്റിലേക്ക് ഷവോമി തങ്ങളുടെ പുതിയ പടക്കുതിര അവതരിപ്പിച്ചു. വെറ്റ് ടച്ച് Technology 2.0 സപ്പോർട്ടും 6000mAh കരുത്തുറ്റ ബാറ്ററിയുമുള്ള Redmi 17C 5G ഇന്ത്യയിൽ അവതരിപ്പിച്ചു. വെള്ളം വീണാലും സുഗമമായി ടച്ച് ചെയ്യാൻ സഹായിക്കുന്ന നൂതനമായ വെറ്റ് ടച്ച് ടെക്നോളജിയുള്ള റെഡ്മി ഫോൺ ആകർഷകമായ ഡിസൈനും മികച്ച പ്രോസസറും നോക്കുന്നവർക്കുള്ള ഇണങ്ങുന്ന ഓപ്ഷനാണിത്. സ്മാർട്ട് ഫോണിന്റെ ക്യാമറ, ഡിസ്‌പ്ലേ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
SurveyRedmi 17C 5G Price India
ഡാർക് നൈറ്റ്, കോഫി ബ്രൂ, പർപ്പിൾ ഡോൺ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 20,999 രൂപയ്ക്ക് ബേസിക് വേരിയന്റായ 4 ജിബി റാം, 128 ജിബി മോഡൽ ലോഞ്ച് ചെയ്തു. 22,999 രൂപയ്ക്ക് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോൺ പുറത്തിറക്കി.
ഒക്ടോബർ 7 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ റെഡ്മി 17സി വാങ്ങിക്കാം. ഈ സ്മാർട്ട്ഫോൺ റെഡ്മി ഓൺലൈൻ സ്റ്റോറിലും ഷവോമി റീട്ടെയിൽ സ്റ്റോറുകളിലും ആമസോൺ ഇന്ത്യയിലും ഫോണിൽ ലഭ്യമാകും.
റെഡ്മി 17സി 5ജി സവിശേഷതകൾ
കരുത്തുറ്റ ബാറ്ററിയും മികച്ച ഡ്യൂറബിലിറ്റിയുമുള്ള സ്മാർട്ട് ഫോണാണ് റെഡ്മി 17സി 5ജി. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.9 ഇഞ്ച് വലിപ്പമുള്ള റെഡ്മി സ്മാർട്ട് ഫോണിന് 120Hz വരെ അഡാപ്റ്റീവ് സിങ്ക് സ്ക്രീനാണുള്ളത്. ഇതിന് TUV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ ഫ്രണ്ട്ലി സപ്പോർട്ട് ലഭിക്കും. അതിനാൽ സ്മാർട്ട ഫോൺ ഉപയോഗത്തിൽ കണ്ണുകളുടെ സംരക്ഷണവും ഉറപ്പാക്കാം.
- ബാറ്ററി: 6000mAh കരുത്തുറ്റ ബാറ്ററി ഈ റെഡ്മി 17സി 5ജിയ്ക്കുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ റെഡ്മി ഫോണിന് ലഭിക്കുന്നു.
- ക്യാമറ: 50 മെഗാപിക്സലിന്റെ എഐ ക്യാമറയുള്ള ഫോണാണ് റെഡ്മി 17സി. ഫോണിന് മുൻവശത്ത് 8 മെഗാപിക്സലിന്റെ ക്യാമറയും കൊടുത്തിരിക്കുന്നു.
- പ്രൊസസർ: പെർഫോമൻസിനായി റെഡ്മി ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറാണ് കൊടുത്തിരിക്കുന്നത്.
- ഡ്യൂറബിലിറ്റി: IP64 റേറ്റിങ്ങുള്ളതിനാൽ ഇത് പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കുന്നു.
- കണക്റ്റിവിറ്റി: വെറ്റ് ടച്ച് ടെക്നോളജി 2.0, 3.5mm ഹെഡ്‌ഫോൺ ജാക്ക്, 200% വോളിയം ബൂസ്റ്റ്, സൈഡ് ഫിംഗർപ്രിന്റ് സെൻസറുകൾ ഫോണിനുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
