Google Fitbit Air: ഫിറ്റ്നെസ്സിൽ ഫുൾ ഫോക്കസ്, സ്ക്രീനില്ല, ഉറങ്ങുമ്പോഴും ധരിക്കാം; പുത്തൻ Google Fitbit Air എത്തി!

Google Fitbit Air: ഫിറ്റ്നെസ്സിൽ ഫുൾ ഫോക്കസ്, സ്ക്രീനില്ല, ഉറങ്ങുമ്പോഴും ധരിക്കാം; പുത്തൻ Google Fitbit Air എത്തി!

ഗൂഗിൾ തങ്ങളുടെ പുതിയ ഫിറ്റ്നെസ് ബാൻഡ് Google Fitbit Air ഇന്ത്യയിൽ അവതരിപ്പിച്ചു. സാധാരണ സ്മാർട്ട് വാച്ചുകളിൽ നിന്നും ഫിറ്റ്നസ് ബാൻഡുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിലാണ് ഗൂഗിൾ ഫിറ്റ്ബിറ്റ് എയർ പുറത്തിറക്കിയത്. ഡിസ്‌പ്ലേ സ്ക്രീൻ പൂർണമായും ഒഴിവാക്കിയാണ് ഈ സ്മാർട്ട് ബാൻഡ് അവതരിപ്പിച്ചത്. ഭാരം കുറഞ്ഞ ഫിറ്റ്ബിറ്റ് എയറിന്റെ പ്രത്യേകതകളും, സ്ക്രീനില്ലാതെ അവതരിപ്പിച്ചതിന് കാരണവും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Google Fitbit Air: പ്രത്യേകത

സ്‌ക്രീനില്ലാത്ത ഒരു വെയറബിൾ ഉപകരണമാണ് Fitbit Air. സ്‌മാർട്ട്‌ഫോണിലെ ഗൂഗിൾ ഹെൽത്ത് ആപ്പിലേക്ക് ആരോഗ്യ-ക്ഷേമ വിവരങ്ങൾ ട്രാൻസ്ഫർ ചെയ്യാനാകും. ഇതിലൂടെ തുടർച്ചയായ ഹൃദയമിടിപ്പ് നിരീക്ഷിക്കാനും വിശ്രമവേളയിലെ ഹൃദയമിടിപ്പും ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും, ക്രമരഹിതമായ ഹൃദയമിടിപ്പ് മുന്നറിയിപ്പുകൾക്കും ഈ ബാൻഡ് സഹായിക്കും.

ഉറക്കത്തിന്റെ ദൈർഘ്യവും വിവിധ ഘട്ടങ്ങളും നിരീക്ഷിക്കാൻ അനുയോജ്യമായ ഡിവൈസാണിത്. ഇതിൽ സ്ക്രീൻ ഇല്ലാത്തതിനാൽ തന്നെ കിടക്കുമ്പോഴും ഫിറ്റ്നെസ് ബാൻഡ് കൈയിൽ കെട്ടാം. ഇത് സ്ക്രീൻ ലൈറ്റിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തില്ല.

രക്തത്തിലെ ഓക്‌സിജന്റെ അളവ് (SpO2) പരിശോധിക്കാനും ശാരീരിക പ്രവർത്തനങ്ങൾ സ്വയം തിരിച്ചറിയാനും ബാൻഡിന് സാധിക്കും.

ഒറ്റത്തവണ ചാർജ് ചെയ്താൽ ഏഴ് ദിവസം വരെ Fitbit Air പ്രവർത്തിക്കും. വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുന്ന ഗൂഗിൾ ബാൻഡാണിത്.

Also Read: Flipkart BBD Sale: Motorola ഫ്ലാഗ്ഷിപ്പ് 5G സ്മാർട്ട്ഫോൺ പകുതി വിലയിൽ സ്വന്തമാക്കാം!

ഗുഡ് ഹെൽത്ത് കോച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫിറ്റ്ബിറ്റ് എയറിൽ വർക്കൗട്ടുകൾ സ്വയം രേഖപ്പെടുത്താനും, വിദഗ്ധരുടെ നിർദേശത്തോടെയുള്ള പരിശീലനങ്ങളിൽ പങ്കെടുക്കാനും, ജിം ഉപകരണങ്ങളുടെയോ വർക്കൗട്ട് രീതികളുടെയോ ഫോട്ടോ ഉപയോഗിച്ച് പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും ഹെൽത്ത് ബാൻഡിന് സാധിക്കും.

Google Fitbit Air

ഗൂഗിൾ ഫിറ്റ്നെസ് ബാൻഡിന് സ്ക്രീൻ ഇല്ലാത്തതിന്റെ നേട്ടം

  1. സ്ക്രീൻ ഇല്ലാത്തതിനാൽ തന്നെ ഇടയ്ക്കിടെ സമയം, നോട്ടിഫിക്കേഷൻ തുടങ്ങിയവ പരിശോധിക്കേണ്ടി വരില്ല.
  2. സ്ക്രീൻ പ്രകാശിക്കാത്തതിനാൽ രാത്രി കിടക്കുമ്പോഴും ഉപയോഗിക്കാവുന്നതാണ്.
  3. ഡിസ്പ്ലേ ഇല്ലാത്തതിനാൽ ബാറ്ററിയും കൂടുതൽ നിലനിൽക്കും.
  4. സ്ക്രീനില്ലാത്തതിനാൽ ഒരു ഹെയർബാൻഡ് പോലെ ഭാരം കുറഞ്ഞ ഫിറ്റ്നെസ് ബാൻഡാണിത്.
  5. ഹൃദയമിടിപ്പ്, ഉറക്കം, ആക്ടിവിറ്റികളും നിരീക്ഷിക്കാൻ ആപ്പ് പിന്നീട് ഫോണിൽ ഉപയോഗിക്കാം.

Google Fitbit Air Price India

ഇന്ത്യയിൽ ഒബ്‌സിഡിയൻ, ബെറി, ലാവെൻഡർ, ഫോഗ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് അവതരിപ്പിച്ചത്. 13,999 രൂപയ്ക്കാണ് ഗൂഗിൾ ഫിറ്റ്ബിറ്റ് എയർ പുറത്തിറക്കിയത്.

ഗൂഗിൾ ഹെൽത്ത് പ്രീമിയത്തിന് മൂന്ന് മാസത്തെ ട്രയൽ ഗൂഗിൾ നൽകുന്നുണ്ട്. ഇങ്ങനെ ഗൂഗിൾ ഹെൽത്ത് കോച്ച് സേവനം ലഭിക്കും.

മുഴുവൻ തുകയും ഒറ്റത്തവണയായി അടയ്ക്കുമ്പോൾ 1,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. HDFC ബാങ്ക്, ICICI ബാങ്ക് കാർഡുകൾക്ക് 1,000 രൂപ ക്യാഷ്ബാക്ക് നേടാം. ആറ് മാസത്തെ നോ-കോസ്റ്റ് EMI ഓഫറും കൺസ്യൂമർ ലോണുകൾ വഴി 12 മാസം വരെയുള്ള നോ-കോസ്റ്റ് EMI ഓഫറും ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile