Flipkart BBD Sale: Motorola ഫ്ലാഗ്ഷിപ്പ് 5G സ്മാർട്ട്ഫോൺ പകുതി വിലയിൽ സ്വന്തമാക്കാം!

Flipkart BBD Sale: Motorola ഫ്ലാഗ്ഷിപ്പ് 5G സ്മാർട്ട്ഫോൺ പകുതി വിലയിൽ സ്വന്തമാക്കാം!

ഷോപ്പിങ് പ്രേമികൾ കാത്തിരിക്കുന്ന Flipkart BBD Sale 2026 ഒക്ടോബർ 9 ന് ആരംഭിക്കുന്നു. ഐഫോൺ, സാംസങ് പോലുള്ള വമ്പൻ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് ഓഫർ ഈ സെയിലിൽ പ്രതീക്ഷിക്കാം. ഒപ്പം Motorola ആരാധകർക്കും ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആവേശകരമായ ഓഫറുമായി കാത്തിരിക്കുന്നു. 60000 രൂപയ്ക്ക് മുകളിൽ വിലയുള്ള മോട്ടറോള എഡ്ജ് 70 പ്രോ മോഡലിന് ഈ സെയിലിൽ വിലക്കിഴിവുണ്ടാകും. അതും വെറും 36,999 രൂപയ്ക്ക് ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമാക്കാമെന്നതാണ് നേട്ടം.

Digit.in Survey
✅ Thank you for completing the survey!

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh വമ്പൻ ബാറ്ററിയും 50MP ക്യാമറയുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ട് തന്നെ തങ്ങളുടെ സൈറ്റിൽ ഫോണിന്റെ ഡീൽ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയൊരു പ്രീമിയം സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർ തെറ്റായ പ്രചാരണങ്ങളിൽ വീഴാതെ, ഫോണിന്റെ കൃത്യമായ വില വിവരങ്ങളും സവിശേഷതകളും അറിയാം.

Motorola Edge 70 Pro Price Offer Flipkart

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഫോണിനാണ് ഫ്ലിപ്കാർട്ടിൽ ഓഫർ ലഭിക്കുക. ഇതിന് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോഴുള്ള വില 69,999 രൂപയായിരുന്നു. എന്നാൽ ഓഫറിലൂടെ സ്മാർട്ട് ഫോൺ 36999 രൂപയ്ക്ക് ലഭിക്കുമെന്നാണ് വിവരം. ബാങ്ക് ഓഫർ ചേർത്തുള്ള വിലയാകുമിത്. എന്തായാലും മികച്ച പെർഫോമൻസുള്ള ഒരു 5ജി ഫോൺ പകുതി വിലയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഓഫറിന്റെ നേട്ടം. 41111 രൂപയിൽ മാസം മാസം ഗഡുക്കളടച്ച് വാങ്ങാവുന്ന ഇഎംഐ ഓഫറും മോട്ടറോള എഡ്ജ് 70 പ്രോയ്ക്ക് ലഭിക്കുന്നതായിരിക്കും.

Motorola Edge 70 Pro specifications

Also Read: കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ പേടി വേണ്ട! പ്രതിവർഷം 1000 രൂപയിൽ JioShield; അൺലിമിറ്റഡ് 5ജി ഉൾപ്പെടെ വമ്പൻ ഓഫറുകൾ

മോട്ടറോള എഡ്ജ് 70 പ്രോ ഫീച്ചറുകൾ എന്തൊക്കെ?

ഈ മോട്ടറോള ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: എഡ്ജ് 70 പ്രോയിൽ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് HDR10+ പിന്തുണയും 5,200 നിറ്റ്സ് വരെ ഉയർന്ന ബ്രൈറ്റ്‌നസ് സപ്പോർട്ടും 6.8 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുമാണ് ഈ മോട്ടോ ഫോണിനുള്ളത്.
  2. പ്രൊസസർ: മീഡിയാടെക് ഡൈമൻസിറ്റി 8500 Extreme പ്രോസസറാണ് ഫോണിലുള്ളത്. LPDDR5X RAM-ഉം UFS 4.1 സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു.
  3. സോഫ്റ്റ് വെയർ: മോട്ടറോളയിൽ ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്.
  4. ബാറ്ററി: ഒരു ദിവസത്തിലധികം സുഗമമായി പ്രവർത്തിക്കാൻ ഫോണിൽ 6,500mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ ഉപയോഗമാണെങ്കിൽ ഏകദേശം രണ്ട് ദിവസം വരെ ഫോൺ നീണ്ടുനിൽക്കും. ഈ മോട്ടറോള ഫോണിന് 90W ടർബോപവർ ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. ഫോണിന്റെ ആഗോള വേരിയന്റിൽ 15W വയർലെസ് ചാർജിംഗും 5W റിവേഴ്സ് വയർലെസ് ചാർജിംഗും പിന്തുണയുണ്ടെങ്കിലും, ഇന്ത്യൻ മോഡലിൽ ഈ സവിശേഷതയില്ല.
  5. ക്യാമറ: ഫോണിന് പിൻഭാഗത്തെ ഡ്യുവൽ ക്യാമറയുണ്ടാകും. ഇതിന് OIS സപ്പോർട്ടുള്ള 50MP Sony LYT-710 പ്രൈമറി ക്യാമറയും, 50MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. മോട്ടോറോളയുടെ പുതിയ ‘3-ഇൻ-1 ലൈറ്റ് സെൻസർ’ ആണ് ഇതിൽ നൽകിയിട്ടുള്ളത്. 4K വീഡിയോ റെക്കോർഡിംഗും മോട്ടോറോളയുടെ ഹൊറൈസൺ ലോക്ക് സ്റ്റെബിലൈസേഷൻ ഫീച്ചറുമുള്ള 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയും ഇതിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile