Flipkart Big Billion Days ഓഫർ: 74,900 രൂപയുടെ iPhone 15 ഇനി 63000 രൂപയ്ക്ക്!

Flipkart Big Billion Days ഓഫർ: 74,900 രൂപയുടെ iPhone 15 ഇനി 63000 രൂപയ്ക്ക്!

ആപ്പിൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് Flipkart Big Billion Days Sale ആണ്. കാരണം ഐഫോൺ 17 മോഡലിന് വിലക്കുറവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ഫ്ലിപ്കാർട്ട് വെബ്സൈറ്റും ഏറെക്കുറേ സ്ഥിരീകരിച്ചതാണ്. ഇപ്പോഴിതാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം മറ്റൊരു ഐഫോണിന് കൂടി വമ്പിച്ച വിലക്കുറവ് നൽകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ക്യാമറ പെർഫോമൻസും കരുത്തുറ്റ പ്രൊസസറുമുള്ള iPhone 15 മോഡലിനും ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വില ചുരുക്കുന്നുണ്ട്. 74,900 രൂപയോളം വിലവരുന്ന ജനപ്രിയ ഐഫോൺ 10000 രൂപയോളം വില കുറച്ചാകും ലഭിക്കുക. ലിമിറ്റഡ് സ്റ്റോക്കുകളിൽ മാത്രം ലഭ്യമാകുന്ന ഫോണിന്റെ വരാനിരിക്കുന്ന ഓഫറിനെ കുറിച്ചും ഐഫോൺ 15 പ്രത്യേകതകളും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

iPhone 15 Discount Flipkart

ഒക്ടോബർ 9 നാണ് ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുക. പ്ലസ് മെമ്പർമാർക്കും ബ്ലാക്ക് മെമ്പർഷിപ്പുള്ളവർക്കും ഒക്ടോബർ 8 മുതൽ ഓഫറുകൾ പ്രയോജനപ്പെടുത്താനാകും.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഐഫോൺ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് അതിശയകരമായ ഓഫർ കാത്തിരിക്കുന്നു. ഫ്ലിപ്കാർട്ടിൽ ഉൾപ്പെടെ വിപണിയിൽ നിലവിൽ 74,900 രൂപയാണ് ഇതിന് വില. എന്നാൽ BBD Sale സമയത്ത് സ്മാർട്ട് ഫോൺ 63,000 രൂപയ്ക്ക് സ്വന്തമാക്കാനാകും.

Flipkart Big Billion Days 2026

സ്മാർട്ട് ഫോണിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകളും ലഭിക്കും. ഇതുകൂടി ചേർത്തുള്ള വിലയാണിത്. സെയിൽ ആരംഭിച്ചതിന് ശേഷം ഫോണിന്റെ ബാങ്ക് ഇളവും എക്സ്ചേഞ്ച് മൂല്യവും അറിയാം. ഫ്ലിപ്കാർട്ടിൽ ഏർലി ബേർഡ് സെയിൽ ആരംഭിച്ചിട്ടുള്ളതിനാൽ, നിങ്ങൾക്ക് സ്റ്റോക്ക് ഔട്ടാകുന്നതിന് മുന്നേ ഫോൺ വിഷ് ലിസ്റ്റിലേക്ക് ചേർക്കാവുന്നതാണ്.

Also Read: ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?

ഐഫോൺ 15 ഫീച്ചറുകൾ

128 GB സ്റ്റോറേജുള്ള ഐഫോൺ 15 ഫോണിൽ ഏകദേശം 3,000 ഫോട്ടോകൾ വരെ സൂക്ഷിക്കാനുള്ള സ്റ്റോറേജ് കപ്പാസിറ്റി ലഭിക്കും. ഇതിൽ ആപ്പിൾ A16 Bionic ചിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നു. 6-കോർ പ്രോസസറുള്ളതിനാൽ വേഗത്തിലുള്ള മൾട്ടിടാസ്കിംഗിനും മികച്ച ഗെയിമിംഗ് പ്രകടനത്തിനും അനുയോജ്യമാണ്.

ഐഫോൺ 15 ഹാൻഡ്സെറ്റിൽ 48 MP ക്യാമറയും 12 MP ഡ്യുവൽ പിൻ ക്യാമറയുമാണുള്ളത്. ഇത് ശരിക്കും DSLR ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ഈ ഐഫോണിൽ 12 MP ഫ്രണ്ട് ക്യാമറയുണ്ട്.

സ്മാർട്ട് ഫോണിന് 6.1 ഇഞ്ച് ഓൾ-സ്‌ക്രീൻ OLED ഡിസ്പ്ലേയാണുള്ളത്. 3,349 mAh ബാറ്ററി കപ്പാസിറ്റിയും ഫോണിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile