Vivo V80 എന്തിനാണ് ഇത്ര ഹൈപ്പ്? 7200mAh ബാറ്ററിയും 50MP ZEISS ക്യാമറയും മാത്രമാണോ!

Vivo V80 എന്തിനാണ് ഇത്ര ഹൈപ്പ്? 7200mAh ബാറ്ററിയും 50MP ZEISS ക്യാമറയും മാത്രമാണോ!

സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ Vivo V80 ഇന്ത്യയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. സാധാരണ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മാത്രം കണ്ടുവരുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ വി സീരീസ് പുറത്തിറക്കുന്നത്. ദിവസങ്ങളോളം ചാർജ് നിൽക്കുന്ന 7200mAh BlueVolt ബാറ്ററിയ്ക്കൊപ്പം പ്രൊഫഷണൽ ഫോട്ടോഗ്രാഫി തരുന്ന 50MP ZEISS OIS ക്യാമറയും വിവോ വി80 ഫോണിൽ പ്രതീക്ഷിക്കാം. കരുത്തുറ്റ പെർഫോമൻസിനൊപ്പം ആകർഷകമായ സ്ലിം ഡിസൈനും ഈ വിവോ ഹാൻഡ്സെറ്റിനുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും മറ്റ് വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo V80 Expected Specifications

144Hz വരെ റിഫ്രഷ് റേറ്റുള്ള വിവോ ഫോണിന് 6.59 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലെ പെർഫോമൻസിനായി സ്നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റാണ് ഫോണിൽ പ്രവർത്തിക്കുന്നത്. 8GB റാമും വിവിധ സ്റ്റോറേജ് ഓപ്ഷനും വിവോ വി80 ഫോണിനുണ്ടാകും. ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റാകുമെന്ന് സൂചനയുണ്ട്.

ZEISS ടെക്നോളജി സപ്പോർട്ട് ചെയ്യുന്ന വിവോ വി80 ഫോൺ ഫോട്ടോഗ്രാഫി പ്രേമികൾക്ക് അനുയോജ്യമായ മോഡലാകും. 50MP ZEISS OIS മെയിൻ ക്യാമറ, 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ, കൂടാതെ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയുമുണ്ടാകും. ഇതിലെ സീസ് സപ്പോർട്ട് ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂമും OIS സപ്പോർട്ടും ലഭിക്കും. സെൽഫികൾക്കും ഗ്രൂപ്പ് ഫോട്ടോകൾക്കുമായി ഓട്ടോഫോക്കസ് സപ്പോർട്ടുള്ള 50MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയും ഉൾപ്പെടുത്തിയേക്കും. 4K വീഡിയോ റെക്കോർഡിംഗ്, 4K 60fps റെക്കോർഡിംഗ്, ZEISS പോർട്രെയ്റ്റ് മോഡുകളും ഫോൺ പിന്തുണക്കും.

Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി

7,200mAh ബാറ്ററിയിലാണ് വിവോ വി80 ഉൾപ്പെടുത്തുന്നത്. വിവോ വി80 ഫോൺ 90W FlashCharge സാങ്കേതികവിദ്യ പിന്തുണയ്ക്കുമെന്നാണ് സൂചന. ഏകദേശം 30 മിനിറ്റിനുള്ളിൽ 50% ചാർജിങ് സപ്പോർട്ട് ലഭിച്ചേക്കും. ലബോറട്ടറി പരീക്ഷണങ്ങളിൽ 39.5 മണിക്കൂർ വരെ ലോക്കൽ വീഡിയോ പ്ലേബാക്കും 14 മണിക്കൂർ വരെ നാവിഗേഷനും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഈ വിവോ ഫോൺ സ്റ്റെല്ലാർ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, സൺറൈസ് ആന്തം തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ലോഞ്ച് ചെയ്യുന്നത്.

വിവോ വി80 ഇന്ത്യയിലെ വില

വിവോ വി80 ഫോണിന്റെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 8GB റാമും 128GB വേരിയന്റുമുള്ള ഫോണിന് ഏകദേശം 63,000 രൂപ വിലയായേക്കും. ഇതിനേക്കാൾ കൂടുതൽ സ്റ്റോറേജുള്ള മോഡലും വിവോ വി80 ഫോണിലുണ്ടാകും.

Vivo V80: എന്തുകൊണ്ട് ഇത്ര ഹൈപ്പ്?

4K സിനിമാറ്റിക് വീഡിയോ സപ്പോർട്ടുള്ളതിനാൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച ഓപ്ഷനാകും വിവോ വി80. ZEISS ക്യാമറയും പോർട്രെയിറ്റ് സപ്പോർട്ടും ഫോണിനുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഫോണിന് പ്രതീക്ഷിക്കാം.

30-ലധികം AI ഫീച്ചറുകൾ, AI ലൈറ്റിംഗ്, ലൈവ് സ്റ്റിക്കർ കൊളാഷ്, ഇന്ത്യയ്ക്കായി പ്രത്യേകം നൽകിയ AI Diwali Portrait 2.0 തുടങ്ങിയ സപ്പോർട്ടും ഫോണിന് ലഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile