ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ BSNL അത്യാകർഷകമായ ഒരു റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ രണ്ട് റീചാർജ് പ്ലാനുകളിലേക്ക് ഒരു ഇൻഷുറൻസ് ഓഫർ ചേർത്തിരിക്കുന്നു. 1 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയാണ് ബിഎസ്എൻഎൽ STV പ്ലാനുകളിൽ അനുവദിച്ചിട്ടുള്ളത്. സാധാരണക്കാർക്ക് ഡാറ്റയും സൗജന്യ കോളുകളും മാത്രമല്ല, മികച്ചൊരു സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുകയെന്നതാണ് ഇതിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.
SurveyBSNL STV Plans
202 രൂപയുടെ പ്ലാനിലും 2449 രൂപയുടെ പ്ലാനിലും സർക്കാർ കമ്പനി ഇൻഷുറൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതും യാതൊരുവിധ അധിക പ്രീമിയം തുകയും ഈ രണ്ട് പ്ലാനുകളിൽ ചേർത്തിട്ടില്ല.
BSNL Insurance Offer
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിലാണ് ഇപ്പോൾ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും അനുവദിച്ചു. ഇതിൽ പ്രത്യേക പ്രീമിയം തുകയൊന്നും നൽകാതെ തന്നെ 1 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയും 10,000 രൂപ വരെ സൈബർ തട്ടിപ്പിൽ നിന്നുള്ള സംരക്ഷണവും ലഭിക്കുമെന്നതാണ് പ്രത്യേകത.
ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. കമ്പനിയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ബ്രോഡ്‌ബാൻഡ് വരിക്കാർക്കായി പുതിയൊരു OTT സേവനവും പ്ലാനിലൂടെ നേടാം.
റോഡ് അപകടങ്ങൾ, പൊള്ളലേൽക്കൽ, പാമ്പുകടി, മിന്നലേൽക്കൽ, വൈദ്യുതാഘാതം എന്നിങ്ങനെയുള്ള അപകട മരണങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ ബിഎസ്എൻഎല്ലിന്റെ റീചാർജിലൂടെ ലഭ്യമാകും.
ബിഎസ്എൻഎൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ 10,000 രൂപ വരെയുള്ള സൈബർ തട്ടിപ്പിൽ നിന്നുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. ഇങ്ങനെ സൈബർ തട്ടിപ്പ് നേരിട്ടാൽ ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധനയുമുണ്ട്.
ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പ്രത്യേകം ഒന്നും ചെയ്യേണ്ടതില്ല. റീചാർജ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് തനിയെ ആക്ടീവാകും. പ്ലാൻ നിലവിലുള്ളിടത്തോളം കാലം ഇൻഷുറൻസും ആക്ടീവായിരിക്കും. അതുപോലെ ഈ പ്ലാനിന്റെ കാലാവധി തീരുകയും അത് പുതുക്കാതിരിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയും അവസാനിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
