ഒരു ബമ്പർ ഓഫർ! 7000 രൂപ കിഴിവിൽ 50MP Zeiss ക്യാമറ Vivo 5G ഇപ്പോൾ വാങ്ങാം
ഫ്ലിപ്കാർട്ടിൽ അതിശയകരമായ വിലക്കിഴിവിൽ വിവോ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 50MP ZEISS പ്രൊഫഷണൽ ക്യാമറയുള്ള vivo V50 5G ഫോണിനാണ് ഓഫർ. 7,000 രൂപയോളം കിഴിവിൽ വിവോയുടെ സ്റ്റൈലിഷ് ഫോൺ വാങ്ങിക്കാമെന്നതാണ് നേട്ടം. മെലിഞ്ഞതും മനോഹരവുമായ ഡിസൈനും 6000mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഹാൻഡ്സെറ്റിനുണ്ട്. ചുരുങ്ങിയ വിലയിൽ പ്രീമിയം ഫീച്ചറുകളും മികച്ച ക്യാമറയും ആഗ്രഹിക്കുന്നവർക്ക് വിവോ വി50 5ജിയുടെ ഈ വിലക്കിഴിവ് പ്രയോജനപ്പെടുത്താം. ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും അറിയാം.
Surveyvivo V50 5G Offer in Flipkart
8 GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണാണിത്. 39999 രൂപയ്ക്കാണ് വിവോ വി50 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ സ്റ്റോക്കില്ലെങ്കിലും വമ്പിച്ച ഓഫർ ഫ്ലിപ്കാർട്ട് തരുന്നു.
32991 രൂപയ്ക്ക് വിവോ വി50 ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇതിന് പുറമെ വിവോ 5ജിയ്ക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡീൽ ഫോണിന് അനുവദിച്ചിരിക്കുന്നു. 26700 രൂപയുടെ മിഡ് റേഞ്ച് ഫോണിന് എക്സ്ചേഞ്ച് ഡീലാണ്. 1650 രൂപയുടെ ആക്സിസ്, എസ്ബിഐ കാർഡിലൂടെ വിവോ വി50 വാങ്ങിക്കാം. ഇങ്ങനെ സ്മാർട്ട് ഫോൺ നിങ്ങൾക്ക് 25000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് സ്വന്തമാക്കാം.

3 മാസത്തേക്ക് 11291 രൂപയുടെ അത്യാകർഷകമായ ഇഎംഐ ഓഫറും വിവോ വി50 5ജി ഫോണിനുണ്ട്.
Also Read: 35999 രൂപയുടെ Nothing Phone 4b ഇനി 30,000 രൂപയിൽ താഴെ! ബിഗ് ബില്യൺ ഡേയ്സിൽ വൻ ഓഫർ
വിവോ വി50 5ജി ഫീച്ചറുകൾ
6000mAh ബാറ്ററിയും 50MP ZEISS പ്രൊഫഷണൽ ക്യാമറയുമുള്ള വിവോ വി50 5ജിയുടെ ഓരോ സവിശേഷതകളും നോക്കാം.
- ഡിസ്പ്ലേ: 6.77 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണ് ഇതിനുള്ളത്. ഈ വിവോ വി50 5ജി ഫോണിന് 120Hz സുഗമമായ സ്ക്രോളിങ്ങുണ്ട്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയാണ് വിവോ വി50 ഫോണിന് ലഭിക്കുന്നത്.
- ക്യാമറ: Zeiss ട്യൂൺ ചെയ്ത സെൻസറുള്ള വിവോ ഫോണാണിത്. ഇതിൽ 50MP പ്രൈമറി റിയർ ക്യാമറയും 50MP സെക്കൻഡറി ക്യാമറയുമുണ്ട്. ഇവ രണ്ടും സീസ് സപ്പോർട്ടുള്ള സെൻസറുകളാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സീസ് സപ്പോർട്ടുള്ള 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.
- പ്രൊസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറുള്ള വിവോ വി50 5ജി ഗെയിമിങ് പ്രേമികൾക്ക് അനുയോജ്യമാണ്. 12GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജ് സപ്പോർട്ടും മറ്റൊരു ഹൈലൈറ്റാണ്.
- ബാറ്ററി: 6,000mAh ബാറ്ററിയുള്ള വിവോ വി50 5ജിയ്ക്ക് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
