Samsung Galaxy F70 5G; 5000mAh ബാറ്ററി ഉൾപ്പെടെ 5 അടിപൊളി ഫീച്ചറുകൾ!
മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായി സാംസങ് തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കി. 20,000 രൂപയിൽ താഴെ വിലയിൽ സ്റ്റൈലിഷ് ഡിസൈനിൽ Samsung Galaxy F70 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5G കണക്റ്റിവിറ്റിയ്ക്കൊപ്പം Super AMOLED ഡിസ്പ്ലേ, സുരക്ഷിതത്വത്തിനായി Gorilla Glass Victus പ്രൊട്ടക്ഷനും മികച്ച ക്യാമറയും OIS സപ്പോർട്ടുള്ള നോ ഷേക്ക് ക്യാമറയുമുള്ള സാംസങ് ഹാൻഡ്സെറ്റാണിത്. Flipkart വഴി വിൽപ്പനയ്ക്ക് എത്തുന്ന സാംസങ് എഫ്70 5ജിയുടെ 5 കിടിലൻ ഫീച്ചറുകൾ മനസിലാക്കാം.
SurveySamsung Galaxy F70 5G Price India
സാംസങ് ഗാലക്സി എഫ്70 5ജിയുടെ 4GB + 128GB മോഡലിന് 19,999 രൂപയാണ് വില. ഇതിന്റെ ഉയർന്ന സ്റ്റോറേജിന് 6GB + 128GB കോൺഫിഗറേഷൻ വരുന്നു. ഇന്ത്യയിൽ ഇതിന്റെ വില 22,999 രൂപയാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ 17,999 രൂപ മുതൽ സ്മാർട്ട് ഫോൺ വാങ്ങാനാകും.
ഒക്ടോബർ 20-ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വിൽപ്പന. ഈ സമയത്ത് സാംസങ് ഗാലക്സി എഫ്70 5ജി ഫ്ലിപ്പ്കാർട്ടിലൂടെ പർച്ചേസ് ചെയ്യാം. ലൈലാക് ബ്ലിസ്, ബ്ലിസ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.
Samsung Galaxy F70 5G: അഞ്ച് കിടിലൻ ഫീച്ചറുകൾ
സാംസങ് ഗാലക്സി എഫ്70 5ജി ഈ വില റേഞ്ചിലുള്ള ഏറ്റവും മികച്ച ഫീച്ചറുകളായി എന്തൊക്കെയുണ്ടെന്ന് നോക്കാം.
- ഡിസ്പ്ലേ: ഗാലക്സി F70 5G-ക്ക് 7.5 mm കനമുള്ള സ്ലിം ഡിസൈനാണുള്ളത്. ഫോണിന്റെ പിൻഭാഗത്ത് സാംസങ്ങിന്റെ ലളിതമായ വെർട്ടിക്കൽ ക്യാമറ ക്രമീകരണമാണുള്ളത്. ഫോണിന്റെ മുൻവശത്ത് 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്പ്ലേ നൽകിയിരിക്കുന്നു. ഇത് മികച്ച കോൺട്രാസ്റ്റും സുഗമമായ സ്ക്രോളിംഗും ഉറപ്പാക്കുന്നു. വീഴ്ചകളിൽ നിന്നും പോറലുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി, സ്ക്രീനിന് മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുമുണ്ട്.
- OIS ക്യാമറ: സാംസങ് ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിലെ 50 മെഗാപിക്സൽ പ്രൈമറി സെൻസറിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും മോഷൻ ബ്ലർ സപ്പോർട്ടും ഫോണിനുണ്ട്. 50MP മെയിൻ ക്യാമയ്ക്കൊപ്പം 5MP F2.2 അൾട്രാ-വൈഡ് ലെൻസും മറ്റൊരു 2MP F2.2 മാക്രോ ക്യാമറയുമുണ്ട്. ഇതിൽ 13MP F2.0 ഫ്രണ്ട് ക്യാമറയും വരുന്നു.
- 5ജി കണക്റ്റിവിറ്റി: 5G കണക്റ്റിവിറ്റിയിലുള്ള സപ്പോർട്ടാണ് സാംസങ് ഗാലക്സി ഫോണിലുള്ളത്. ഇതിന് ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac സപ്പോർട്ടും ലഭിക്കുന്നു. ഫോണിൽ ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് തുടങ്ങിയ ഓപ്ഷനുകളുമുണ്ട്.
- ബാറ്ററി: സ്മാർട്ട് ഫോണിന് കരുത്ത് നൽകാനായി 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5000mAh പവറിന്റെ ബാറ്ററി കൂടിയുണ്ട്.
- സ്റ്റോറേജ് സപ്പോർട്ട്: 4GB, 6GB റാമും പിന്തുണയ്ക്കുന്ന ഫോണാണിത്. 128GB സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഫോണിന്റെ ഹൈലൈറ്റ് മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ മെമ്മറി വികസിപ്പിക്കാമെന്നതാണ്. ഹൈബ്രിഡ് ഡ്യുവൽ സിം സപ്പോർട്ടും സാംസങ് എഫ്70 5ജിയ്ക്കുണ്ട്.
Also Read: 200MP ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ കൂപ്പൺ ഡിസ്കൗണ്ടോടെ 84,000 രൂപയ്ക്ക് സ്വന്തമാക്കാം!
മറ്റ് ഫീച്ചറുകൾ
ആൻഡ്രോയിഡ് 15-നെ അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 വേർഷൻ ഫോൺ സപ്പോർട്ട് ചെയ്യുന്നു. മാലി G68 MP2 ജിപിയുവിനോട് കൂടിയ ഒക്ടാ കോർ എക്സിനോസ് 1330 5nm പ്രോസസറാണ് ഫോണിലുള്ളത്.
4 തലമുറ ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും 5 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോൺ വാഗ്ദാനം ചെയ്യുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാനായി IP54 റേറ്റിങ്ങുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
