vijay sales offer discount for samsung galaxy a57 5g
സാംസങ് സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഇതാ ഒരു ബമ്പർ ഓഫർ എത്തി. മികച്ച ക്യാമറ മികവുള്ള Samsung Galaxy A57 5G ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാം. ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കുന്നതിനേക്കാൾ വമ്പിച്ച ഇളവും വിജയ് സെയിൽസ് ഓഫർ ചെയ്യുന്നു. 50MP ട്രിപ്പിൾ ക്യാമറയും രണ്ട് ദിവസം ബാറ്ററി ലൈഫുമുള്ള സാംസങ് ഫോണാണിത്. 2000 രൂപയുടെ ബാങ്ക് ഓഫറും ഈ സാംസങ് എ സീരീസ് ഫോണിന് ലഭ്യമാണ്. ഇങ്ങനെ 50000 രൂപയ്ക്ക് പ്രീമിയം സ്റ്റൈലിഷ് ഫോൺ വിജയ് സെയിൽസ് തരുന്നു. ഇതിന് ആകർഷകമായ ഇഎംഐ ഓഫറും ലഭ്യമാണ്.
അതിവേഗ 5G കണക്റ്റിവിറ്റിയും കരുത്തുറ്റ പ്രൊസസറും 6.9 mm മെറ്റൽ സ്ലിം ഡിസൈനുമുള്ള സാംസങ് ഫോണാണിത്. ഈ സാംസങ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്നും വിജയ് സെയിൽസിലെ ഓഫറിനെ കുറിച്ചും വിശദമായി അറിയാം.
70,999 രൂപയ്ക്കാണ് സാംസങ് എ57 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 6.9mm സ്ലീക്ക് ഡിസൈനിലുള്ള പ്രീമിയം ഫോണിന് 52,890 രൂപയാണ് വിജയ് സെയിൽസിന് വില. അതേ സമയം ഫോണിന് 54,499 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് ആമസോണിൽ വിൽക്കുന്നത്. അതിനാൽ സ്മാർട്ട് ഫോണിന് കൂടുതൽ വിലക്കിഴിവ് ലഭ്യമാണ്.
ഐസിഐസിഐ, എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി കാർഡുകൾ ഉപയോഗിച്ചാൽ ഫോണിന് 2000 രൂപയുടെ കിഴിവുണ്ട്. ഇതിലൂടെ സാംസങ് സ്മാർട്ട് ഫോൺ 50000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ വിജയ് സെയിൽസിലെ 8,815 രൂപയുടെ ഇഎംഐ ഓഫറും വിനിയോഗിക്കാം. ഇത് 6 മാസത്തേക്കുള്ള ഇഎംഐ പ്ലാനാണ്.
6.7 ഇഞ്ച് 120Hz സൂപ്പർ അമോലെഡ്+ ഡിസ്പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റിലാണ് സ്ക്രീനാണ് ഫോണിനുള്ളത്. HDR10+ സപ്പോർട്ടും വിഷൻ ബൂസ്റ്ററുമുള്ള ഫോണാണിത്.
OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ ക്യാമറയ്ക്കൊപ്പം 12MP, 5 MP സെൻസറുകൾ ചേർത്ത് ട്രിപ്പിൾ റിയർ ക്യാമറയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് മുൻവശത്ത് 12 MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. സൂപ്പർ എച്ച്ഡിആർ സെൽഫി ഷോട്ടുകൾ ഫോൺ പിന്തുണയ്ക്കുന്നു.
One UI 8.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് സാംസങ് ഗാലക്സി എ57 5ജിയിലുള്ളത്. ഇതിന് കമ്പനി 6 വർഷത്തെ OS അപ്ഗ്രേഡും 6 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഓഫർ ചെയ്യുന്നു.
Also Read: 84 ദിവസത്തേക്ക് ഒന്നല്ല, രണ്ടല്ല; 8 കിടിലൻ റീചാർജ് പ്ലാനുകൾ! എയർടെൽ അല്ലാതെ ആര് തരും?
179g ഗ്രാം ഭാരമുള്ള ഫോണിന് 6.9mm കനമാണുള്ളത്. IP68 റേറ്റിങ്ങിലൂടെ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു. ഗ്ലാസ്, അലൂമിനിയം ഫ്രെയിമിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. 5G, വൈ-ഫൈ 6E, ബ്ലൂടൂത്ത് 6.0, NFC, GPS, eSIM തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഫോണിന് ലഭ്യമാണ്.
പെർഫോമൻസിനായി Exynos 1680 ചിപ്പ് കൊടുത്തിരിക്കുന്നു. 5000 mAh ബാറ്ററിയുള്ള പവർഫുൾ സ്മാർട്ട് ഫോണിന് 2 ദിവസം കപ്പാസിറ്റി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 45W ചാർജിങ് സ്പീഡ് ഒരു മിഡ് റേഞ്ച് ഫോണിന് മതിയാകും. എന്നാൽ ടെലിഫോട്ടോ ലെൻസില്ല എന്നത് ക്യാമറ പ്രേമികൾക്ക് ഫോണിൽ ഒരു നിരാശയായേക്കും.