sony soundbar
മികച്ചൊരു ടിവി വാങ്ങിയതുകൊണ്ട് മാത്രം നമ്മുടെ സിനിമാ ആസ്വാദനം പൂർണമാകുമെന്ന് പറയാനാകില്ല. തിയേറ്റർ ഫീലിൽ പരിപാടികൾ ആസ്വദിക്കാൻ ഒരു നല്ല സൗണ്ട്ബാർ അനിവാര്യമായി വരും. നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു മിനി തിയേറ്റർ ആക്കി മാറ്റാൻ Dolby സപ്പോർട്ടുള്ള Sony, ജെബിഎൽ, സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. ആമസോണിൽ ഒരാഴ്ചയായി നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സൗണ്ട്ബാറുകൾ വിലക്കിഴിവിൽ വാങ്ങാം. അതും 20,000 രൂപയ്ക്ക് താഴെ ബജറ്റിൽ മികച്ച സൗണ്ട്ബാറുകൾ പർച്ചേസ് ചെയ്യാം. മികച്ച ബിൽഡ് ക്വാളിറ്റിയും, പവർഫുൾ സബ്വൂഫറും, ക്രിസ്റ്റൽ ക്ലിയർ സൗണ്ടുമുള്ള ഹോം തിയേറ്റർ സിസ്റ്റമാണിവ. ഓഫറുകളെ കുറിച്ചും ഡോൾബി ഓഡിയോ സിസ്റ്റത്തിന്റെ സവിശേഷതകളും വിശദമായി അറിയാം.
84,999 രൂപയ്ക്കാണ് സെബ്രോണിക്സ് ജൂക്ക് ബാർ 9900 ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഡോൾബി സൗണ്ട്ബാറിന് 84,999 രൂപയാണ് വിപണി വിലയെങ്കിലും, ആമസോണിൽ 77 ശതമാനം കിഴിവിൽ വെറും 19,499 രൂപയ്ക്ക് വിൽക്കുന്നു. 250 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഈ പ്രീമിയം ഓഡിയോ സിസ്റ്റം നിങ്ങൾക്ക് വേണമെങ്കിൽ 686 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
725 വാട്ട്സ് ഓഡിയോ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് DTS X, ഡോൾബി അറ്റ്മോസ് സപ്പോർട്ടും, 5.2.4 ചാനൽ, വയർലെസ്സ് സിസ്റ്റവുമുണ്ട്. ഇതിൽ ബ്ലൂടൂത്ത് v5.3, HDMI eARC, ഒപ്റ്റിക്കൽ ഇൻ, AUX, USB, RGB LED, വയർലെസ്സ് UHF മൈക്ക്, ഡീപ് ബാസ് ഫീച്ചറുകളുമുണ്ട്.
Also Read: ഐഖൂവിനും ഷവോമിയ്ക്കും ചെക്ക് വയ്ക്കാൻ, Extreme Gen 6 ചിപ്പുമായി Motorola യുടെ വമ്പൻ സിഗ്നേച്ചർ ഫോൺ
15000 രൂപയ്ക്കും താഴെ സോണി 5.1 ചാനൽ ഡോൾബി ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ ലഭ്യം. 23,990 രൂപയ്ക്കാണ് സോണി HT-S20R റിയൽ ഡോൾബി ഡിജിറ്റൽ സൗണ്ട്ബാറിന്റെ 23,990 രൂപ വിലയിൽ നിന്നും, 13,989 രൂപയിലേക്ക് വിലയെത്തി. ഇതിന് 492 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു.
5.1ch ഹോം തിയേറ്റർ സിസ്റ്റത്തിൽ 400W, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ കണക്റ്റിവിറ്റി സപ്പോർട്ട് ഇതിനുണ്ട്.
650 W ഓഡിയോ സപ്പോർട്ടുളള സിബ്രോണിക്സ് ജൂക്ക് ബാർ 9775 മോഡലിന് 71 ശതമാനം ഇളവ് ലഭിക്കുന്നു. 61,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സെബ്രോണിക്സ് സൗണ്ട്ബാറിന് 17,999 രൂപയാണ് ആമസോണിൽ വില. 633 രൂപയാണ് ഇതിന്റെ ഇഎംഐ വില.
650 വാട്ട്സ്, 5.2.2 സറൗണ്ട്, ഡോൾബി അറ്റ്മോസ്, ഡ്യുവൽ വയർലെസ് സബ്വൂഫറും റിയർ സാറ്റലൈറ്റുകളും 5 ഡ്രൈവർ സൗണ്ട്ബാറും ബ്ലൂടൂത്ത് v5.3 സപ്പോർട്ടും ഇതിനുണ്ട്.
ജെബിഎല്ലിന്റെ 440W ഓഡിയോ ഔട്ട്പുട്ടുള്ള സൗണ്ട്ബാറിന് 39999 രൂപയാണ് വിപണി വില. എന്നാൽ ആമസോണിൽ ഇതിന് 19999 രൂപയാണ് വില. എന്നുവച്ചാൽ ഒറിജിനൽ വിലയിൽ നിന്നും പകുതി വിലയ്ക്ക് ജെബിഎൽ സിനിമ SB590 ഡീപ് ബാസ് ഹോം തിയേറ്റർ വാങ്ങാമെന്നതാണ് ഓഫറിന്റെ നേട്ടം. 703 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. HDMI eARC, ബ്ലൂടൂത്ത് സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിൽ 3.1 ചാനൽ സിസ്റ്റവും ഡീപ് ബാസ് സപ്പോർട്ടുമുണ്ട്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.