Motorola Signature 27 teased India launch on September 22 with 200MP camera
iQOO 16, ഷവോമി 18 പ്രോ മോഡലുകളുടെ ലോഞ്ചിനെ കുറിച്ച് വാർത്തകൾ വരുന്നുണ്ട്. ഇതിനിടയിൽ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Motorola Signature 27 വരുന്നതിനെ കുറിച്ചും വിവരം ലഭിക്കുന്നുണ്ട്. മികച്ച പെർഫോമൻസും പ്രീമിയം ഡിസൈനും ആഗ്രഹിക്കുന്നവർക്കായി ഇതിൽ സ്നാപ്ഡ്രാഗൺ Extreme Gen 6 ചിപ്സെറ്റും 200MP പെരിസ്കോപ്പ് ലെൻസുമാണ് കൊടുക്കുന്നത്. പ്രീമിയം ലുക്കിലും ആകർഷകമായ ഫീച്ചറുകളിലും എത്തുന്ന മോട്ടറോള സിഗ്നേച്ചർ 27 ന്റെ വിശേഷങ്ങൾ അറിയാം.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്സെറ്റിൽ മോട്ടോ സിഗ്നേച്ചർ 27 പ്രവർത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഐഖൂ 16, ഷവോമി 18 പ്രോയിലും ഇതേ ചിപ്സെറ്റാണ് കൊടുക്കുക. ഇതിൽ ArcticMesh കൂളിങ് സിസ്റ്റവും വേപ്പർ ചേമ്പറും മറ്റ് തെർമൽ മെറ്റീരിയലുകളും സംയോജിപ്പിക്കും.
മോട്ടറോള ഫോണിന്റെ പിൻഭാഗത്ത് 50-മെഗാപിക്സൽ സോണി ലൈറ്റിയ 910 പ്രൈമറി ക്യാമറയും 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും കൊടുക്കുന്നുണ്ട്.8K വീഡിയോ റെക്കോഡിങ് സപ്പോർട്ടുള്ള സ്മാർട്ട് ഫോണാകും മോട്ടറോള സിഗ്നേച്ചർ 27. 6.8 ഇഞ്ച് വലിപ്പത്തിലുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിൽ കൊടുക്കുക. 165 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടിന്റെ സ്മൂത്ത് സ്ക്രോളിങ് ഡിസ്പ്ലേയാകും ഫോണിൽ നൽകുന്നത്.
സിഗ്നേച്ചർ 27 ഫോണിൽ ആൻഡ്രോയിഡ് 17 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. സോഫ്റ്റ്വെയറിൽ ഗൂഗിൾ ജെമിനി സംയോജിപ്പിക്കുന്നുണ്ട്. 7000 എംഎച്ച് ബാറ്ററിയുടെ കപ്പാസിറ്റി ഈ ഫോണിൽ പ്രതീക്ഷിക്കാം. ഗോറില്ല ഗ്ലാസ് Victus 2 പ്രൊട്ടക്ഷൻ സപ്പോർട്ടും മോട്ടറോളയുടെ വരാനിരിക്കുന്ന കൂറ്റൻ ഫോണിൽ പ്രതീക്ഷിക്കാം.
ഈ മോട്ടറോള ഫോണിന് 90000 രൂപയിൽ താഴെ വിലയാകുമെന്ന് പ്രതീക്ഷിക്കുന്നു. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള സിഗ്നേച്ചർ 27 മോഡലിന് ഇന്ത്യയിൽ 69999 രൂപയ്ക്കും 89999 രൂപയ്ക്കും ഇടയിൽ വിലയാകുമെന്നാണ് സൂചന. സിഗ്നേച്ചർ 27-ന്റെ ഇന്ത്യയിലെ വിലയോ ഇന്ത്യയിൽ പുറത്തിറക്കുന്ന കൃത്യമായ തീയതിയോ മോട്ടോറോള പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഇത് ഏകദേശമുള്ള സൂചനയാണ്.