ഇന്ന് ബുക്ക് ചെയ്യാം; ആപ്പിളിന്റ ആദ്യ മടക്ക് ഫോൺ, iPhone Duo! വിലയും ആകർഷകമായ EMI ഓഫറുകളും

ആപ്പിൾ ആരാധകർ വർഷങ്ങളായി കാത്തിരുന്ന മടക്ക് ഫോൺ iPhone Duo ബുക്കിങ് ആരംഭിക്കുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ A20 Pro ചിപ്പിന്റെ കരുത്തുള്ള ഐഫോൺ ഫോൾഡ് ആകർഷകമായ ഇഎംഐ ഓഫറും, ബാങ്ക് ഓഫറും ചേർത്ത് മുൻകൂർ ബുക്കിങ്ങിന് എത്തി. 48 മെഗാപിക്സൽ Dual Fusion ക്യാമറയുള്ള ഐഫോൺ ഫോൾഡ് ഹാൻഡ്സെറ്റിന് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുടെ പലിശരഹിത ഇഎംഐ ഓഫറും ലഭ്യമാണ്. ആപ്പിൾ ഈ വർഷം പുറത്തിറക്കിയ മടക്ക് ഫോണിന്റെ വിലവിവരങ്ങളും, ബുക്കിംഗ് രീതികളും, ഇഎംഐ ഓഫറുകളും വിശദമായി പരിശോധിക്കാം.

iPhone Duo India Price

  • 12 GB + 256 GB: 2,99,900 രൂപ
  • 12 GB + 512 GB: 3,24,900 രൂപ
  • 12 GB + 1 TB: 3,74,900 രൂപ
  • 12 GB + 2 TB: 4,49,900 രൂപ

ഐഫോൺ ഫോൾഡ് EMI ഓഫറുകളും ബാങ്ക് ഓഫറുകളും

ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 4000 രൂപ ഇളവ് ഫോണിന് ലഭ്യമാണ്. ഫ്ലിപ്കാർട്ടിലൂടെ ബുക്ക് ചെയ്യുന്നവർക്ക് 3 മാസത്തേക്ക് 1,02,643 രൂപയുടെ ഇഎംഐ ഓഫർ ലഭിക്കുന്നു.

ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിലൂടെ സ്മാർട്ട് ഫോൺ ബുക്ക് ചെയ്യാനാകും. ചില കാർഡുകളിലൂടെ 7,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ആറു മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു.

Also Read: ആമസോണിൽ അടിപൊളി ഓഫറിൽ Vivo 5G സ്വന്തമാക്കാം! 50 MP Zeiss ക്യാമറയും സ്റ്റൈലിഷ് ഡിസൈനും!

അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ ആപ്പിൾ സ്റ്റോറിൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം. ഐസിഐസിഐ ബാങ്കിലൂടെ 7,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.

Apples First Foldable iPhone Duo Unveiled

iPhone Duo: സവിശേഷതകൾ

7.6 ഇഞ്ച് വലിപ്പമുള്ള മടക്കാവുന്ന മെയിൻ സ്‌ക്രീനും 5.4 ഇഞ്ച് വലിപ്പമുള്ള കവർ സ്ക്രീനും ഇതിനുണ്ട്. ആപ്പിളിന്റെ ഏറ്റവും പുതിയ A20 പ്രോ പ്രോസസറാണ് ഫോണിൽ പ്രവർത്തിക്കുന്നത്. പുതിയ iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. ഫോട്ടോഗ്രാഫിക്കായി 48 മെഗാപിക്സൽ ഡ്യുവൽ ക്യാമറയും ഐഫോൺ ഡുവോയ്ക്കുണ്ട്. ഗ്രേഡ് 5 ടൈറ്റാനിയത്തിൽ നിർമിച്ചിരിക്കുന്ന ഫോൾഡ് ഫോണിൽ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനും IP68 റേറ്റിംഗും നൽകിയിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :