Vivo V70 Elite 5G amazon price
മികച്ച ക്യാമറ പെർഫോമൻസും പ്രീമിയം ലുക്കുമുള്ള വിവോ സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. വിവോയുടെ സ്റ്റൈലിഷ് ഡിസൈനുള്ള Vivo V70 Elite 5G ഉഗ്രൻ ഓഫറുകളോടെ ആമസോണിൽ സ്വന്തമാക്കാം. പ്രൊഫഷണൽ ഫോട്ടോഗ്രഫിയ്ക്കായി ഇതിൽ 50 MP Zeiss ക്യാമറയും, കരുത്തിനായി 6500 mAh ബാറ്ററിയും ഈ ഫോണിലുണ്ട്. വിവോ വി60, വിവോ വി70 ഫോണുകളുടെ അതേ സീരീസിലേക്കാണ് വിവോ വി70 എലൈറ്റ് മോഡൽ വിപണിയിൽ എത്തിച്ചത്. 5,000 പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോൺ, ഫാസ്റ്റ് ചാർജിങ്ങും, മികച്ച ബാറ്ററി ലൈഫും ക്യാമറ പെർഫോമൻസും അന്വേഷിക്കുന്നവർക്കുള്ള മികച്ച ചോയിസാണ്. ഈ വിവോ വി70 എലൈറ്റ് ഫോണിന്റെ പ്രധാന ഫീച്ചറുകളും ഓഫർ വിവരങ്ങളും, ലഭ്യമാകുന്ന ബാങ്ക് ഡിസ്കൗണ്ടുകളും പരിശോധിക്കാം.
79,999 രൂപയുടെ വിവോ വി70 എലൈറ്റിന് ആമസോണിൽ ഇപ്പോൾ വില 61,699 രൂപ മാത്രമാണ്. ഫ്ലിപ്കാർട്ടിൽ അതേ സമയം ഹാൻഡ്സെറ്റിന് 66,999 രൂപയാകുന്നുണ്ട്. 1600 രൂപയുടെ ഐസിഐസിഐ ബാങ്ക് കാർഡ് ഓഫർ ഫോണിന് ആമസോണിൽ ലഭ്യമാണ്. ഇതിലൂടെ വിവോ വി70 എലൈറ്റ് 60000 രൂപയ്ക്കും താഴെ വിലയിൽ സ്വന്തമാക്കാം. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ ഫോണിന് 37,400 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ആമസോണിലെ 2,169 രൂപയുടെ ഇഎംഐ ഡീലും പ്രയോജനപ്പെടുത്താം.
വിവോ വി70 എലൈറ്റ് ഫോണിന് മുൻവശത്ത് 6.59 ഇഞ്ച് AMOLED ഡിസ്പ്ലേയാണുള്ളത്. Schott Xensation Core ഗ്ലാസ് പ്രൊട്ടക്ഷനാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോൺ പാനലിന് 2,750×1,260 പിക്സൽ റെസല്യൂഷനും, 5000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുമുണ്ട്.
50 MP Zeiss OIS മെയിൻ ക്യാമറയും 50 MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറയും 8 MP ZEISS അൾട്രാ വൈഡ്-ആംഗിൾ ക്യാമറയും ഫോണിനുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് സീസ് ലെൻസിന്റെ 50 MP ഗ്രൂപ്പ് സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു. ഇതിന് മുമ്പിറങ്ങിയ വി സീരീസ് ഫോണുകളിൽ കാണാത്ത സ്നാപ്ഡ്രാഗൺ ചിപ്പാണ് വിവോ വി70 എലൈറ്റിലുള്ളത്. ക്വാൽകോമിന്റെ Snapdragon 8s Gen 3 SoC പ്രൊസസർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ചിപ്സെറ്റ് 12GB LPDDR5X റാമും 512GB UFS 4.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
Also Read: 200MP ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ കൂപ്പൺ ഡിസ്കൗണ്ടോടെ 84,000 രൂപയ്ക്ക് സ്വന്തമാക്കാം!
IP68, IP69 റേറ്റിംഗുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 4D ഗെയിമിംഗ് വൈബ്രേഷൻ, X-Axis ലീനിയർ മോട്ടോർ, NFC തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വിവോ വി70 എലൈറ്റിൽ 90W ചാർജിംഗ് ശേഷിയുള്ള 6,500 mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 വേർഷൻ പ്രവർത്തിക്കുന്നു. നാല് OS അപ്ഗ്രേഡുകൾ കൂടി വിവോ വി70 എലൈറ്റ് ഫോണിന് ലഭ്യമാണ്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.