zebronics 1100 watt soundbar
വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ തിയേറ്ററിലെ ആ ഒരു മാസ്സ് സൗണ്ട് എഫക്റ്റ് കിട്ടിയെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ZEBRONICS ന്റെ 1100W ബ്ലൂടൂത്ത് സൗണ്ട്ബാർ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 78 ശതമാനം ഫ്ലാറ്റ് ഇളവ് ഹോം തിയേറ്ററിന് ലഭിക്കുന്നു. ഇതിന് പുറമെ ആകർഷകമായ ബാങ്ക് കിഴിവും ഫ്ലിപ്കാർട്ട് തരുന്നു. ക്രിസ്റ്റൽ ക്ലിയർ ഓഡിയോയും നെഞ്ചുതുളയ്ക്കുന്ന ബേസും ഈ സൗണ്ട്ബാറിലുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്ളതിനാൽ ഫോണിൽ നിന്നും വളരെ എളുപ്പത്തിൽ പാട്ടുകൾ പ്ലേ ചെയ്യാനാകും. 7.2.4 ചാനൽ സിസ്റ്റമുള്ള സെബ്രോണിക്സ് സൗണ്ട്ബാറിന്റെ വിലയും ഓഫറുകളും സവിശേഷതകളും പരിശോധിക്കാം.
1,29,999 രൂപയ്ക്കാണ് സെബ്രോണിക്സ് ജൂക്ക് ബാർ 10000 ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 78 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലൂടെ 28,498 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. SBSPK C16 മോഡൽ സെബ്രോണിക്സ് സൗണ്ട്ബാറിന് ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2000 രൂപ ഇളവ് സ്വന്തമാക്കാം. ഇങ്ങനെ 26000 രൂപ റേഞ്ചിൽ ഹോം തിയേറ്റർ വാങ്ങിക്കാവുന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ 2166 രൂപയുടെ 12 മാസത്തേക്കുള്ള ഇഎംഐ ഓഫറും സ്വന്തമാക്കാം.
Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
Dolby Atmos, DTS:X ഓഡിയോ സപ്പോർട്ടുള്ള സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇതിലെ സൌണ്ട്ബാറിലെ മെയിൻ യൂണിറ്റിന് 520W RMS ഔട്ട്പുട്ടും വയർലെസ് സബ് വൂഫറിന് 300W RMS ഔട്ട്പുട്ടും വയർലെസ് സാറ്റലൈറ്റിന് 280W RMS ഔട്ട്പുട്ടുമുണ്ട്. ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റി സപ്പോർട്ട് ഇതിന് ലഭിക്കുന്നു. 7.2.4 ചാനൽ സിസ്റ്റമാണ് ഇതിലുള്ളത്. HDMI eARC, ഒപ്റ്റിക്കൽ ഇൻപുട്ട്, AUX, യുഎസ്ബി സപ്പോർട്ടുമുള്ള ഓഡിയോ സിസ്റ്റമാണിത്.