200MP ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ കൂപ്പൺ ഡിസ്‌കൗണ്ടോടെ 84,000 രൂപയ്ക്ക് സ്വന്തമാക്കാം!

ഫ്ലാഗ്ഷിപ്പ് ഫോണുകൾ അന്വേഷിക്കുന്നവർക്ക് Samsung Galaxy S25 Ultra 5G വമ്പിച്ച ഇളവിൽ വാങ്ങാം. 200 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയും 5000mAh ബാറ്ററിയുമുള്ള സാംസങ് സ്മാർട്ട് ഫോണിന് ആമസോണിൽ വിലക്കിഴിവ് ലഭ്യമാണ്. കഴിഞ്ഞ വാരം ആരംഭിച്ച ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ 27 ശതമാനം ഫ്ലാറ്റ് കിഴിവും, കൂപ്പൺ ഡിസ്കൌണ്ടും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഈ സാംസങ് ഫ്ലാഗ്ഷിപ്പ് മോഡലിനുണ്ട്. വ്ളോഗർമാരും ക്യാമറാ പ്രേമികളും വാങ്ങാൻ ആഗ്രഹിക്കുന്ന ഫോണിന് മികച്ച എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യങ്ങളും ലഭിക്കുന്നു. ഈ സാംസങ് ഹാൻഡ്സെറ്റിന്റെ ഓഫറും വിശദാംശങ്ങളും അറിയാം.

Samsung Galaxy S25 Ultra 5G: ഓഫർ

12GB റാമും 256GB സ്റ്റോറേജുമുള്ള സാംസങ് എസ്25 അൾട്രാ 5ജിയ്ക്കാണ് വിലക്കിഴിവ്. ഇതിന് വിപണി വില 1,29,999 രൂപയാണ്. എന്നാൽ വലിയ രീതിയിലുള്ള പ്രൈസ് കട്ടാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് മോഡൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ 94,999 രൂപയ്ക്ക് വാങ്ങാം. ഇതിന് പുറമെ പ്രത്യേക കൂപ്പൺ ഡിസ്‌കൗണ്ട് കൂടി ലഭ്യമാക്കിയിട്ടുള്ളതിനാൽ അധിക ലാഭം കണ്ടെത്താം. 10000 രൂപയുടെ കൂപ്പൺ ഇളവിലൂടെ സാംസങ് എസ്25 അൾട്രാ 5ജി 84999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ 500 രൂപ എസ്ബിഐ ഇളവും ഫോണിന് ലഭ്യമാണ്. ഇത് കൂടി നോക്കിയാൽ സ്മാർട്ട് ഫോണിന് കൂടുതൽ ലാഭം കണ്ടെത്താവുന്നതാണ്.

എന്നാൽ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 200 മെഗാപിക്സൽ ക്വാഡ് ക്യാമറ സാംസങ് ഫോൺ 37400 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ സ്വന്തമാക്കാം. ഈ ഗാലക്സി എസ്25 അൾട്രായ്ക്ക് 3,340 രൂപയുടെ ഇഎംഐ ഡീലും 7,741 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് സ്റ്റോക്ക് കഴിയുന്തോറും ഓഫറിലും വ്യത്യാസം വരും.

Samsung S25 Ultra 5G: സവിശേഷതകൾ

എല്ലാ പ്രീമിയം ഫീച്ചറുകളും ഒത്തിണങ്ങിയ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയവ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.9 ഇഞ്ച് QHD+ Dynamic AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണിന് സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.
  • ക്യാമറ: സാംസങ് ഗാലക്സി S25 അൾട്രായിലെ ക്വാഡ് ക്യാമറയിൽ
    200MP മെയിൻ സെൻസറാണുള്ളത്. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസ്, 5x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 50MP ടെലിഫോട്ടോ ലെൻസ്, 3x 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. ഫോണിന് മുൻവശത്ത് 12MP ക്യാമറയും കൊടുത്തിരിക്കുന്നു. ProVisual Engine സപ്പോർട്ട് ഈ ഫോണിന്റെ ക്യാമറ പിന്തുണയ്ക്കുന്നു.
  • പ്രൊസസർ: ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI അധിഷ്ഠിത ടാസ്കുകൾക്ക് ഫോണിലെ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Elite ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. 12GB വരെ റാമും 1TB വരെ സ്റ്റോറേജും സാംസങ് ഗാലക്സി പിന്തുണയ്ക്കുന്നു.
  • ബാറ്ററി: 5,000mAh ബാറ്ററിയുള്ള ഫോൺ ഒരു ദിവസം മുഴുവൻ പവർ നൽകുന്നു.
  • എഐ ഫീച്ചർ: ഗൂഗിൾ ജെമിനി ലൈവ് സപ്പോർട്ടും സാംസങ് ഗാലക്‌സി S25 അൾട്രായിൽ ലഭിക്കുന്നു. ചിത്രങ്ങൾ കാണിച്ച് ചോദ്യങ്ങൾ ചോദിക്കാനും തത്സമയ മറുപടികളും പുതിയ ആശയങ്ങളും അതിവേഗത്തിൽ സ്വന്തമാക്കാനും ഇത് സഹായിക്കും. സൈഡ് ബട്ടൺ അമർത്തിപ്പിടിച്ച് Google Gemini ആക്‌സസ് ചെയ്യാനാകും.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :