Flipkart Deals: Motorola 5G ഫോണുകൾക്ക് 5000 രൂപ ബാങ്ക് ഡിസ്‌കൗണ്ട്, കിടിലൻ ഓഫർ അറിയാം!

മോട്ടറോള ആരാധകർക്ക് പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഇളവ് ലഭിക്കുന്നു. 50MP, 50MP ഡ്യുവൽ ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ള Motorola edge 70 pro ഫോണിനാണ് ഓഫർ. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഹാൻഡ്സെറ്റിന് 32000 രൂപയുടെ ഫ്ലാറ്റ് ഇളവ് ലഭിക്കുന്നു. ഇതിനൊപ്പം മോട്ടോ ഹാൻഡ്സെറ്റിന് 5000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. 5000 രൂപയ്ക്ക് താഴെയുള്ള ഇഎംഐ ഡീലും സ്മാർട്ട് ഫോണിന് അനുവദിച്ചിട്ടുണ്ട്. മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനുമുള്ള മോട്ടറോള ഫോണിൽ 6500 mAh ബാറ്ററിയുമുണ്ട്. ഫോണിന്റെ ഫീച്ചറുകളും ഇപ്പോഴത്തെ ഫ്ലിപ്കാർട്ട് ഓഫറും വിശദമായി അറിയാം.

Motorola edge 70 pro Flipkart Offer

12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള മോട്ടറോള ഫോണിന്റെ വില 70000 രൂപയ്ക്കും മുകളിലാണ് വില. 43 ശതമാനം ഇളവിൽ 42999 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ടിൽ വാങ്ങാം. ഇതുകൂടാതെ പ്രീമിയം ഹാൻഡ്സെറ്റ് 37700 രൂപയിൽ എക്സ്ചേഞ്ച് ഓഫറിലും വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ നിങ്ങൾക്ക് 5000 രൂപയുടെ കിഴിവ് പ്രയോജനപ്പെടുത്താം. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ 3000 രൂപയുടെ ഇളവും അനുവദിച്ചിരിക്കുന്നു. 5000 രൂപ ബാങ്ക് ഓഫർ ലഭിക്കുകയാണെങ്കിൽ എഡ്ജ് 70 പ്രോ 38000 രൂപയ്ക്കും താഴെ വിലയിൽ വാങ്ങാമെന്നതാണ് ഓഫറിലെ നേട്ടം. ഇതിന് പുറമെ 9 മാസത്തേക്കുള്ള ഇഎംഐ സെയിലിലൂടെ 4411 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.

Also Read: Extreme Gen 6 ചിപ്പുമായി എത്തുന്ന ആദ്യത്തെ ഫോൺ, iQOO 16 ഇന്ത്യയിലേക്ക്!

മോട്ടറോള എഡ്ജ് 70 പ്രോ പ്രത്യേകതകൾ എന്തൊക്കെ?

ഈ ഹാൻഡ്‌സെറ്റിൽ 6.8 ഇഞ്ച് സൂപ്പർ HD എക്‌സ്ട്രീം AMOLED 10 ബിറ്റ് ഡിസ്‌പ്ലേയാണുള്ളത്. 144Hz വരെ റിഫ്രഷ് റേറ്റ്, 5200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+ പിന്തുണയും SGS ബ്ലൂ ലൈറ്റ് റിഡക്ഷൻ, SGS മോഷൻ ബ്ലർ റിഡക്ഷൻ സർട്ടിഫിക്കേഷനും ഡിസ്പ്ലേയ്ക്കുണ്ട്.

ആൻഡ്രോയിഡ് 16-അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിന് ഡ്യുവൽ സിം സപ്പോർട്ടുണ്ട്.

മോട്ടോറോള എഡ്ജ് 70 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ സോണി LYT-710 സെൻസറും 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും മറ്റൊരു ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓട്ടോഫോക്കസ് പിന്തുണയ്ക്കുന്ന 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ഇത് 4K/60 fps വരെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.

90W വയർഡ് ഫാസ്റ്റ് ചാർജിംഗും 5W വയർഡ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയുടെ കരുത്ത് സ്മാർട്ട് ഫോണിന് ലഭിക്കുന്നു. മോട്ടോറോള എഡ്ജ് 70 പ്രോയിൽ 5G, 4G LTE സപ്പോർട്ടുണ്ട്. കണക്റ്റിവിറ്റിക്കായി 5 വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.4, എൻഎഫ്സി, ജിപിഎസ്, GLONASS, Galileo ഫീച്ചറുകളുമുണ്ട്. സ്മാർട്ട്ഫോൺ USB Type-C പോർട്ട് ചാർജിങ് പിന്തുണയ്ക്കുന്നു. പെർഫോമൻസിനായി ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം പ്രോസസറാണ് കൊടുത്തിരിക്കുന്നത്.

മോട്ടറോള എഡ്ജ് 70 പ്രോയുടെ എതിരാളികളെ കൂടി പരിഗണിച്ച് പർച്ചേസ് നടത്തുന്നതാണ് ഉത്തമം. മിഡ്-റേഞ്ച് പ്രീമിയം സെഗ്‌മെന്റിലെ വൺപ്ലസ് നോർഡ് 6, റിയൽമി GT 7T, സാംസങ് Galaxy S24 FE 5G, നതിങ് Phone 4എ, 4b തുടങ്ങിയ ഫോണുകളുമായി മോട്ടറോള മത്സരിക്കുന്നത്. ക്ലീൻ സോഫ്റ്റ്‌വെയർ, മികച്ച ഡിസൈൻ, വേഗതയേറിയ ചാർജിംഗ് എന്നിവ നോക്കുന്നവർക്ക് മോട്ടോ എഡ്ജ് 70 പ്രോ പരിഗണിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :