Created Using AI (ബിഎസ്എൻഎൽ 5ജി)
ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഭീമനായ BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) 5G എന്ന് ലോഞ്ച് ചെയ്യുമെന്നത് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ബിഎസ്എൻഎൽ 5ജി നെറ്റ്‌വർക്ക് രാജ്യത്ത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ വിവേക് ദുവാ അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC 2026) വേദിയിൽ വെച്ചാണ് വിവേക് ദുവാ വ്യക്തമാക്കിയത്.
ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത സ്വദേശി 5ജിയാകും കമ്പനി അവതരിപ്പിക്കുക. ബിഎസ്എൻഎൽ 5ജി സേവനങ്ങളുടെ ലോഞ്ച് വിവരങ്ങളും ബിഎസ്എൻഎല്ലിന്റെ മറ്റ് സേവനങ്ങളും വിശദമായി അറിയാം.
തദ്ദേശീയമായി വികസിപ്പിച്ച ബിഎസ്എൻഎൽ 5ജി നെറ്റ്‌വർക്കിലേക്കുള്ള ദിശയിലേക്കാണ് കമ്പനി ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് വിവേക് ദുവാ പറഞ്ഞു. നിലവിൽ രാജ്യത്തുടനീളം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ 4G ശൃംഖല മികച്ച ഫലം നൽകുന്നു. ഇനി അടുത്ത ഘട്ടമെന്ന നിലയിൽ 5ജി വിന്യാസത്തിലേക്കാണ് കമ്പനി നീങ്ങുന്നത്. അതും ഇന്ത്യയുടെ സാങ്കേതികവിദ്യയിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 5ജി വികസിപ്പിക്കുന്നത്. നിലവിലുള്ള 4G ഇൻഫ്രാസ്ട്രക്ചർ വളരെ എളുപ്പത്തിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കുമെന്നതാണ് നേട്ടം.
Also Read: 6000 രൂപ ബാങ്ക് ഓഫറിൽ 7050mAh ബാറ്ററിയുള്ള Vivo 5G സ്വന്തമാക്കാം, Flipkart ഓഫർ ഇതാ!
ബിഎസ്എൻഎൽ 5ജി കണക്റ്റിവിറ്റിയെ കുറിച്ച് പറയുന്നതിനൊപ്പം അദ്ദേഹം,പ്രാദേശിക ഭാഷകളിൽ സഹായം നൽകുന്ന വാണി എന്ന എഐ പവേർഡ് ചാറ്റ്‌ബോട്ട് സംവിധാനത്തെ കുറിച്ചും വിശദമാക്കി. ബിഎസ്എൻഎല്ലിന്റെ ചാറ്റ്ബോട്ടായ വാണിയെ നെറ്റ്‌വർക്ക് ബ്രെയിൻ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതുവഴി നെറ്റ്‌വർക്കിന്റെ യഥാർഥ ആരോഗ്യസ്ഥിതി എന്താണെന്ന് കൂടുതൽ അറിയാൻ സാധിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ തന്നെ വാണിയുമായി സംവദിക്കാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കുന്നതിനുള്ള സർക്കാർ ടെലികോമിന്റെ സംവിധാനങ്ങളെ കുറിച്ചും വിവേക് ദുവാ സംസാരിച്ചു. പൊതുമേഖലാ സ്ഥാപനമായ കമ്പനി സൈബർ സുരക്ഷാ സ്ഥാപനമായ സപ്താംഗുമായി (Saptang) സഹകരിച്ച് ഇത് കൂടുതൽ മികച്ചതാക്കുന്നതായി വ്യക്തമാക്കി.
വരിക്കാരുടെ ഡാറ്റ സുരക്ഷിതമായിരിക്കാൻ സപ്തംഗ് സഹായിക്കും. ഇതിലൂടെ ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതുതരത്തിലുള്ളതായാലും, അവയിലേക്ക് എത്തുകയും അവയിൽനിന്ന് പുറത്തേക്ക് പോകുകയും ചെയ്യാനുള്ള സൌകര്യവും ലഭിക്കും.