വിവോ എസ്2, സ്മാർട്ട് ഫോൺ
വിവോ ഏഴ് വർഷങ്ങൾക്ക് ശേഷം പുറത്തിറക്കിയ എസ് സീരീസ് ഫോൺ ലോഞ്ചിന് ശേഷം ജനശ്രദ്ധ നേടിയിരുന്നു. മികച്ച ബാറ്ററിയും ക്യാമറയും ഡിസ്പ്ലേയുമുള്ള Vivo S2 5G ഫോൺ ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കായാണ് അവതരിപ്പിച്ചത്. 7050mAh വലിപ്പമേറിയ ബാറ്ററിയും 50MP സോണി (Sony) ക്യാമറയുമുള്ള വിവോ ഫോണാണിത്. ഇപ്പോഴിതാ സ്മാർട്ട് ഫോണിന് ആമസോണിലും ഫ്ലിപ്കാർട്ടിലും വിലക്കിഴിവ് ലഭ്യമാണ്. എന്നാൽ ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഓഫർ പ്രമാണിച്ച് വിവോ എസ്2 മോഡലിന് 6000 രൂപയോളം ബാങ്ക് ഇളവ് ലഭിക്കുന്നു. വേഗതയേറിയ 5ജി കണക്റ്റിവിറ്റിയും മികച്ച പ്രൊസസറും ഒത്തുചേർന്ന സ്മാർട്ട് ഫോണാണിത്. ഫോണിന്റെ സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഓഫറും വിശദമായി അറിയാം.
66,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ് വിവോ എസ്2. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഫോണിനുണ്ട്. വിവോയുടെ പുതുപുത്തൻ ഫോണിന് 42999 രൂപയാണ് ഫ്ലിപ്കാർട്ടിലും ആമസോണിലും വില. എന്നാലും കൂടുതൽ ഇളവ് നേടാൻ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് തെരഞ്ഞെടുക്കാം.
കാരണം ആക്സിസ് ബാങ്ക് കാർഡുകൾക്ക് 6000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് കിഴിവും ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് 4000 രൂപയുടെ കിഴിവും ലഭിക്കും. ഇങ്ങനെ വിവോ എസ്2 36000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. 32500 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും 6 മാസത്തേക്ക് 6450 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്.
Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി
വിവോ S2 5ജിയിൽ 1.5K UHD റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ടുമുള്ള ഡിസ്പ്ലേയാണുള്ളത്. ഫോൺ 3000 നിറ്റ്സ് വരെ പീക്ക് ലോക്കൽ ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു. ഇതിന് 6.83 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണുള്ളത്.
പെർഫോമൻസിനായി വിവോ എസ്2 5ജിയിൽ മീഡിയാടെക് ഡൈമൻസിറ്റി 7360 SoC പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് 8 ജിബി റാമും 256GB സ്റ്റോറേജും പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗുമുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന വിവോ എസ്2 മോഡലിൽ കരുത്തുറ്റ 7050mAh ബാറ്ററിയാണുള്ളത്.
50MP സോണി മെയിൻ ക്യാമറ സെൻസറും 32MP ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്.