മിനിറ്റുകൾക്കുള്ളിൽ വില മാറുന്നു! Apple iPhone 17 ഫ്ലിപ്കാർട്ടിലെ പുതിയ വില കണ്ടോ?

ഐഫോൺ വാങ്ങാൻ അതിയായ ആഗ്രഹമുള്ളവർ ഇനി ഒരു ഓഫറിന് കാത്തിരിക്കണോ? ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ Apple iPhone 17 നിങ്ങൾക്ക് വൻ കിഴിവിൽ വാങ്ങാം. ഐഫോൺ 18 പ്രോ, 18 പ്രോ മാക്സിന്റെ ലോഞ്ചിന് ശേഷം ആപ്പിൾ തങ്ങളുടെ പഴയ മോഡലുകൾക്ക് വില ഉയർത്തുകയാണ് ചെയ്തത്. ഇത് ശരിക്കും ഐഫോൺ 17 സീരീസ് വാങ്ങാൻ പ്ലാനിട്ടവർക്ക് തിരിച്ചടിയായി. മാത്രമല്ല ഇപ്രാവശ്യം ലോഞ്ചിന് കമ്പനി ഐഫോൺ 18 ബേസിക് മോഡൽ പുറത്തിറക്കിയിട്ടുമില്ല.

എന്തായാലും ഐഫോൺ 17 വീണ്ടും താരതമ്യേന വിലക്കുറവിൽ വാങ്ങാൻ ഒരു അവസരം വന്നിരിക്കുന്നു. ഫ്ലിപ്കാർട്ടിൽ ഇത് 79999 രൂപയ്ക്ക് സെയിൽ തുടങ്ങി ആദ്യ സമയങ്ങളിൽ വിറ്റിരുന്നു. എന്നാൽ ഇതിൽ നിന്നും അൽപം വില വ്യത്യാസം ഫോണിന് ലഭ്യമാണ്. ഇപ്പോൾ വീണ്ടും ഐഫോൺ 17 കുറഞ്ഞ വിലയിൽ വാങ്ങാൻ മികച്ച ഓഫർ എത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണിന്റെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഓഫറുകളും സവിശേഷതകളും അറിയാം.

Apple iPhone 17 Flipkart Price Offer

99,900 രൂപയ്ക്ക് വിപണിയിൽ എത്തിച്ച ഐഫോൺ 17 ഫോണിന് ഇപ്പോൾ 12000 രൂപയ്ക്ക് മുകളിൽ വിലക്കിഴിവ് ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ 86,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ കൂടുതൽ ലാഭത്തിൽ ബാങ്ക് ഓഫറായി 5000 രൂപ ലഭിക്കുന്നതിനാൽ, പ്രീമിയം ഹാൻഡ്സെറ്റ് 81000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാനാകും. ഇത്രയും വിലക്കിഴിവ് വേണമെന്നുള്ളവർക്ക് ആക്സിസ്, എസ്ബിഐ കാർഡിന്റെ ഓഫർ പ്രയോജനപ്പെടുത്താം.

Also Read: Flipkart Offer: LG 4K Smart TV കൾക്ക് പകുതി വില; 43 ഇഞ്ച്, 55 ഇഞ്ച് മോഡലുകൾക്ക് വൻ ഓഫറുകൾ

59050 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ഐഫോൺ 17 ഫോണിന് ലഭ്യമാണ്. 6 മാസത്തെ ആകർഷകമായ ഇഎംഐ ഓഫർ ഐഫോൺ 17 മോഡലിന് ലഭ്യമാണ്. 13875 രൂപയുടെ 6 മാസത്തേക്കുള്ള ഇഎംഐ ഓഫറുമുണ്ട്.

ഐഫോൺ 17 ഫീച്ചറുകൾ വിശദമായി…

6.3-ഇഞ്ച് വലിപ്പമുള്ള ഐഫോൺ 17 മോഡലിൽ OLED ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന് 2622 × 1206 പിക്സൽ റെസല്യൂഷനും 120Hz വരെയുള്ള ProMotion ടെക്നോളജിയും ഫോണിനുണ്ട്. 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഐഫോൺ 17 സ്റ്റാൻഡേർഡ് മോഡലിന് ലഭ്യമാണ്. സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനും ഫോണിന്റെ സ്ക്രീനിനുണ്ട്.

iOS 26 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഇതിനുണ്ട്. 18 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഐഫോൺ 17 മോഡലിനുണ്ട്.

MagSafe, Qi2 ചാർജിങ് സപ്പോർട്ടുമുള്ള ഐഫോണാണിത്. യുഎസ്ബി ടൈപ്പ് സി ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണിൽ 5G, ഗിഗാബിറ്റ് LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, UWB, ത്രെഡ്, NFC, GPS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :