Flipkart Black Friday Sale: 4K LED TV യ്ക്ക് 51% വരെ ഡിസ്കൗണ്ട്, ഓഫർ മേള തുടങ്ങി!

വീട്ടിൽ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് എത്തിക്കാൻ 4K LED TV മതി! പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലെ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ സ്മാർട്ട് ടിവി കുറഞ്ഞ വിലയിൽ ഇപ്പോൾ ലഭ്യം. യുഎസ്സിൽ താങ്ക്സ്ഗിവിംഗ് ദിനത്തിന് പിറ്റേന്നുള്ള വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്നത്. ഇന്ത്യയിൽ ഇതൊരു പൊതുഅവധി അല്ലെങ്കിലും, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ അടുത്തിടെ വലിയ കിഴിവുകൾ സംഘടിപ്പിക്കാറുണ്ട്. ഫ്ലിപ്കാർട്ടിൽ ഇന്ത്യക്കാർക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചിരിക്കുന്നു.
Coocaa Y74 Plus ടെലിവിഷന് യഥാർത്ഥ വിപണി വിലയേക്കാൾ 51 ശതമാനം വരെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ഇൻസ്റ്റന്റ് ഡിസ്കൗണ്ടിന് പുറമെ ബാങ്ക് ഓഫറുകളും ആകർഷകമായ ഇഎംഐ ഓഫറുകളും ടിവിയ്ക്ക് ലഭ്യമാണ്. 4K സ്മാർട്ട് ടിവിയുടെ സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഓഫറും വിശദമായി അറിയാം.
55 ഇഞ്ച് Ultra HD 4K LED TV: Offer
54,999 രൂപയ്ക്കാണ് 55 ഇഞ്ച് അൾട്രാ ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 28000 രൂപയ്ക്ക് മുകളിൽ വിലക്കിഴിവ് ഇപ്പോൾ ലഭ്യമാണ്. കൂക്ക Y74 പ്ലസ് ടെലിവിഷന് ഫ്ലിപ്കാർട്ടിൽ 26,863 രൂപ മാത്രമാണ് വില.
ആക്സിസ്, എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ 1344 രൂപയുടെ ഇളവ് നേടാം. ഇതിലൂടെ 25000 രൂപയ്ക്ക് 55 ഇഞ്ച് കൂക്ക സ്മാർട്ട് ടിവി വാങ്ങിക്കാം. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 1250 രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് 8695 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു. ഇത് കൂക്ക 55 ഇഞ്ച് ടെലിവിഷന്റെ പരിമിതകാല ഓഫറാണ്.
Coocaa Y74 Plus 138 cm (55 inch) Ultra HD 4K Smart Google TV: സവിശേഷതകൾ
മികച്ച ദൃശ്യാനുഭവവും സ്മാർട്ട് ഫീച്ചറുകളും ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. നിങ്ങളുടെ ലിവിങ് റൂമിന് ഹോം തിയേറ്റർ ഫീലൊരുക്കാൻ 55 ഇഞ്ച് ടിവി 4K Ultra HD ടിവിയ്ക്ക് സാധിക്കും. HDR10, HLG സപ്പോർട്ടുള്ള ടെലിവിഷനാണിത്. 350 നിറ്റ്സ് ബ്രൈറ്റ്നസും 60Hz റിഫ്രഷ് റേറ്റും സ്മാർട്ട് ടിവി ഡിസ്പ്ലേയ്ക്കുണ്ട്.
Google TV ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാണ് കൂക്ക സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. അതിനാൽ ഈ ടെലിവിഷനിൽ Netflix, YouTube, Amazon Prime Video, JioHotstar തുടങ്ങിയ ജനപ്രിയ ആപ്പുകളും ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി കൂടുതൽ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാനാകും. അതിനാൽ കേബിൾ കണക്ഷനില്ലാതെ തന്നെ എന്റർടെയിൻമെന്റ് ആസ്വദിക്കാം. A55 Quad-Core പ്രോസസറിലാണ് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്.
Dolby Audio സാങ്കേതികവിദ്യയുള്ള ടിവിയാണിത്. 20W സ്പീക്കറുകൾ ഔട്ട്പുട്ടും ഈ ടെലിവിഷനിലുണ്ട്. Chromecast, Miracast എന്നിവ ഉപയോഗിച്ച് മൊബൈൽ ഫോണിലെ ചിത്രങ്ങളും വീഡിയോകളും ടിവിയിൽ കാണാം. ഇതിൽ 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും Dual Band Wi-Fi, Bluetooth സപ്പോർട്ടുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile