Digit.in

ക്രിസ്മസിന് മുന്നേ ഉഗ്രൻ ബ്ലാക്ക് ഫ്രൈഡേ ഓഫർ! 6000 mAh ബാറ്ററിയുള്ള Nothing Phone 30,000 രൂപയ്ക്ക് താഴെ

ക്രിസ്മസിന് മുന്നേ ഉഗ്രൻ ബ്ലാക്ക് ഫ്രൈഡേ ഓഫർ! 6000 mAh ബാറ്ററിയുള്ള Nothing Phone 30,000 രൂപയ്ക്ക് താഴെ

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന Flipkart ബ്ലാക്ക് ഫ്രൈഡേ സെയിൽ തകൃതിയായി മുന്നേറുന്നു. പരിമിതകാലത്തേക്കുള്ള ബ്ലാക്ക് ഫ്രൈഡേ ഓഫറിലൂടെ ഇപ്പോൾ Nothing Phone 4b ലാഭത്തിൽ സ്വന്തമാക്കാം. കരുത്തുറ്റ 6000 mAh ബാറ്ററിയും ട്രാൻസ്പരന്റ് ഡിസൈനും, സ്നാപ്ഡ്രാഗൺ 6 Gen 4 പ്രൊസസറുമുള്ള ഒരു ഓൾറൌണ്ടർ ഹാൻഡ്സെറ്റാണിത്. ഫ്ലിപ്കാർട്ടിൽ ഫ്ലാറ്റ് ഡിസ്കൌണ്ടും, പ്രത്യേക ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 5000 രൂപയുടെ ഇഎംഐ ഓഫറും നതിങ് ഫോൺ 4ബിയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നു. മിഡ്-റേഞ്ച് ബജറ്റിൽ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണിത്. ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്നിവ വിശദമായി അറിയാം.

Nothing Phone 4b: ഓഫർ

സ്റ്റൈലിഷ് നതിങ് ഫോൺ 4ബി ഫോണിന് 49999 രൂപയാണ് ലോഞ്ച് വില. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റിന് 17000 രൂപയുടെ ഫ്ലാറ്റ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ നതിങ് സ്മാർട്ട് ഫോൺ 32999 രൂപയ്ക്ക് വാങ്ങിക്കാം. 6 ജിബി, 128 ജിബി സ്റ്റോറേജുള്ള നതിങ് ഫോൺ 4ബിയ്ക്ക് കൂടുതൽ ലാഭത്തിനായി 3000 രൂപയുടെ ബാങ്ക് ഓഫറും നൽകിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ മാത്രമാണ് ഈ കിഴിവ്. ഇങ്ങനെ 128 ജിബി മോഡൽ 29,999 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ് ബാങ്ക് കാർഡോ, എസ്ബിഐ കാർഡോ ഉപയോഗിച്ചാൽ 1650 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ 31000 രൂപ റേഞ്ചിൽ നതിങ് ഫോൺ 4ബി സ്വന്തമാക്കാം.

26700 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ നതിങ് ഫോൺ 4ബി 6 മാസത്തേക്കുള്ള 5000 രൂപയുടെ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം. ഇതിനൊപ്പം നതിങ് ഫോൺ 4ബിയുടെ 8 ജിബി, 128 ജിബി മോഡലിനും 8ജിബി, 256 ജിബി മോഡലിനും ഫ്ലിപ്കാർട്ട് കിഴിവ് അനുവദിച്ചിട്ടുണ്ട്.

നതിങ് ഫോൺ 4ബിയുടെ പ്രത്യേകതകൾ

നതിങ് ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഫോണിന്റെ സ്‌ക്രീനിനുള്ളിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

പുതിയ ഗ്ലിഫ് ബാറിൽ 45 മിനി-എൽഇഡികൾ അടങ്ങിയ ഒരു ഗ്രിഡ്ഡാണ് ഹാൻഡ്സെറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. പ്രകാശം അനാവശ്യമായി പുറത്തേക്ക് വ്യാപിക്കാതെയുള്ള ഡിസൈനാണിത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 SoC ആണ് ഫോണിലെ പ്രൊസസർ. ഫോൺ അമിതമായി ചൂടാകുന്നത് തടയുന്നതിനായി, ഇതിൽ വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം കൊടുത്തിരിക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ ഡ്യുവൽ-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയുണ്ട്. ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. സ്മാർട്ട് ഫോണിൽ 6,000 mAh കരുത്തുറ്റ ബാറ്ററി കൊടുത്തിരിക്കുന്നു. പൊടി, വെള്ളം പ്രതിരോധിക്കാനായി IP64 സർട്ടിഫിക്കേഷൻ നതിങ് ഫോൺ 4ബിയ്ക്കുണ്ട്.

ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 4.1 വേർഷനാണ് ഫോണിലുള്ളത്. ഇതിൽ ബ്ലോട്ട് വെയർ ഒന്നുമില്ലാത്തതിനാൽ ക്ലീൻ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് ലഭിക്കും. ഈ നതിങ് മോഡലിൽ മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile