Digit.in

1 വർഷത്തേക്ക് ChatGPT Plus ഫ്രീ! നവംബർ 30 മുതൽ ഓഫർ; എന്നാലൊരു കണ്ടീഷൻ

1 വർഷത്തേക്ക് ChatGPT Plus ഫ്രീ! നവംബർ 30 മുതൽ ഓഫർ; എന്നാലൊരു കണ്ടീഷൻ

ChatGPT Plus 12 മാസത്തേക്ക് തികച്ചും സൗജന്യമായി സ്വന്തമാക്കാൻ സുവർണാവസരം! പ്രീമിയം എഐ ഇമേജുകളും വീഡിയോകളും ക്രിയേറ്റ് ചെയ്യാൻ ഇനി മാസംതോറും വലിയ തുക ചെലവഴിക്കേണ്ടിവരില്ല. നവംബർ 30 മുതൽ ഒരു വർഷത്തേക്ക് സൗജന്യമായി ചാറ്റ്ജിപിടി പ്ലസ് ആക്സസ് ലഭിക്കുന്ന ഓഫറാണിത്. ഇമേജ് ജനറേഷൻ, ഡാറ്റ അനാലിസിസ്, വോയിസ് മോഡ് തുടങ്ങി നിരവധി പ്രീമിയം ഫീച്ചറുകൾ ചാറ്റ്ജിപിടി പ്ലസ് ആക്സസിലൂടെ ലഭിക്കും. എന്നാൽ ഓപ്പൺഎഐയുടെ ഫ്രീ ആക്സസ് എല്ലാവർക്കും ലഭിക്കില്ല. നവംബർ 30 മുതൽ ആരംഭിക്കുന്ന ഈ ഓഫറിന് ആരൊക്കെയാണ് യോഗ്യർ എന്നതും, ഇന്ത്യക്കാർ ഇതിനായി എങ്ങനെ അപേക്ഷിക്കണമെന്നും വിശദമായി അറിയാം.

ChatGPT Plus: ആർക്കൊക്കെ യോഗ്യത?

തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് ഒരു വർഷത്തേക്കാണ് ചാറ്റ്ജിപിടി പ്ലസ് സൗജന്യമായി ലഭിക്കുന്നത്. 12 മാസത്തേക്കാണ് ചാറ്റ്ജിപിടി പ്ലസ് ഇങ്ങനെ ഫ്രീയായി അനുവദിച്ചിരിക്കുന്നത്. ഇതിനായി ആർക്കൊക്കെ അപേക്ഷ സമർപ്പിക്കാമെന്നും ഓപ്പൺഎഐ അറിയിച്ചു.

അർഹതയുള്ള സ്ഥാപനങ്ങളിലെ ഗവേഷണ അധ്യാപകർ, പോസ്റ്റ് ഡോക്ടറൽ ഗവേഷകർ, സയൻസ്, ഗണിതശാസ്ത്രം, എൻജിനീയറിങ് മേഖലകളിലുള്ളവർക്കും ചാറ്റ്ജിപിടി പ്ലസ്സിനായി അപേക്ഷ നൽകാം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം ഉണ്ടായിരിക്കണം, Postdoctoral Researcher ആണെങ്കിലും അപേക്ഷിക്കാവുന്നതാണ്.

ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകും. ഓരോ ഗ്രാന്റിലും മൂന്ന് ചാറ്റ്ജിപിടി സീറ്റുകളാണ് ഉൾപ്പെടുത്തുക. എന്നുവച്ചാൽ ഗവേഷകർക്കൊപ്പം രണ്ട് സഹപ്രവർത്തകർക്കും ഇത് ഉപയോഗിക്കാം. 2 ലക്ഷം ഗവേഷകർക്ക് സൗജന്യമായി ഇതിലൂടെ പ്ലസ് സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്നാണ് കരുതുന്നത്.

ഡാറ്റ വിശകലനം ചെയ്യാനും, ഗവേഷണത്തിനുള്ള കോഡിങ്ങിനും പിശകുകൾ തിരുത്താനും മറ്റും ചാറ്റ്ജിപിടി പ്ലസ് സേവനം പ്രയോജനപ്പെടുത്താം. എന്നാൽ റിസർച്ചേഴ്സ് നൽകുന്ന ഡാറ്റയും മറ്റും AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും ഓപ്പൺഎഐ അറിയിച്ചു.

എങ്ങനെ അപേക്ഷിക്കാം?

  • ഓപ്പൺഎഐ അക്കാദമിക് റിസെർച്ചേഴ്സ് പേജ് തുറക്കുക.
  • ഇ മെയിൽ ഉപയോഗിച്ച് ചാറ്റ്ജിപിടി അക്കൗണ്ട് തുറക്കുക.
  • സ്ഥാപനത്തിലെ ഇമെയിലിലൂടെയാണ് സൈൻ ഇൻ ചെയ്യുന്നതെങ്കിൽ, SheerID വഴി നിങ്ങളുടെ സ്ഥാപനത്തിലെ അംഗത്വം സ്ഥിരീകരിക്കുക.
  • ഗവേഷണ മേഖലയുടെയും പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെയും വിവരങ്ങൾ ശേഷം കൊടുക്കുക.
  • ഗവേഷണത്തിന് ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുമെന്ന് വ്യക്തമാക്കുക.
  • അപേക്ഷ സമർപ്പിച്ച ശേഷം, OpenAI-യുടെ അംഗീകാരത്തിനായി കാത്തിരിക്കുക.
Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile