Digit.in

Motorola Edge 70 Neo: 7000mAh ബാറ്ററിയും 144Hz ഡിസ്പ്ലേയും; മിഡ് റേഞ്ച് ബജറ്റിൽ ഇന്ത്യയിലേക്ക്!

Motorola Edge 70 Neo: 7000mAh ബാറ്ററിയും 144Hz ഡിസ്പ്ലേയും; മിഡ് റേഞ്ച് ബജറ്റിൽ ഇന്ത്യയിലേക്ക്!

ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് Motorola Edge 70 Neo ലോഞ്ച് ചെയ്യുന്നു. 7000mAh വമ്പൻ ബാറ്ററിയും 6.8 ഇഞ്ച് വലിയ ഡിസ്പ്ലേയുമുള്ള മോട്ടറോള സ്മാർട്ട് ഫോണാണ് നവംബർ 24 ന് പുറത്തിറങ്ങുന്നത്. ഗെയിമിംഗിനും മൾട്ടിമീഡിയ ടാസ്കിങ്ങിനും അനുയോജ്യമായ മോഡലാണ് ഇത്. വമ്പൻ ഡിസ്പ്ലേയും, കരുത്തുറ്റ ബാറ്ററിയും, പ്രീമിയം പെർഫോമൻസ് നൽകുന്ന പ്രൊസസറുമാണ് ഇതിൽ നൽകുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ പ്രതീക്ഷിക്കുന്ന വില, മോട്ടോ എഡ്ജ് 70 നിയോയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ, ലോഞ്ച് വിശേഷങ്ങളും വിശദമായി അറിയാം.

Motorola Edge 70 Neo: പ്രതീക്ഷിക്കുന്ന വില

മോട്ടോറോള എഡ്ജ് 70 നിയോയുടെ ഇന്ത്യയിലെ വില ഇതുവരെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ എഡ്ജ് സീരീസ് ഫോണിന് ഇന്ത്യയിൽ ഏകദേശം 30,000 രൂപ വില വന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2026 നവംബർ 24 ന് ഉച്ചയ്ക്ക് സ്മാർട്ട് ഫോൺ ഔദ്യോഗികമായി പുറത്തിറങ്ങിയ ശേഷം ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന നടത്തും.

മോട്ടറോള എഡ്ജ് 70 നിയോയിൽ എന്തൊക്കെ ഫീച്ചറുകളുണ്ടാകും?

മോട്ടറോള എഡ്ജ് 70 നിയോയിൽ ചെറുതായി വളഞ്ഞ ഡിസ്പ്ലേ, മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷനും, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും കൊടുക്കുന്നു. ഇത് ഫോണിന്റേതായി പുറത്തുവിട്ട ടീസറിലെ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ഇനി ഹാൻഡ്സെറ്റിൽ എന്തെല്ലാം ഫീച്ചറുകൾ പ്രതീക്ഷിക്കാമെന്ന് കൂടി നോക്കാം. മോട്ടോറോള എഡ്ജ് 60 നിയോയിലെ 5000mAh ബാറ്ററിയേക്കാൾ വലിയ അപ്ഗ്രേഡ് എഡ്ജ് 70 നിയോയിലുണ്ടാകും. മോട്ടോറോള എഡ്ജ് 70 നിയോയിൽ പവർഫുൾ 7000mAh ബാറ്ററി നൽകും. ഇത് 45W ടർബോപവർ വയർഡ് ചാർജിംഗും, 7.5W റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടും നൽകുമെന്നാണ് വിവരം.

സോഫ്റ്റ് വെയറിലേക്ക് വന്നാൽ മോട്ടറോള എഡ്ജ് 70 നിയോയിൽ ആൻഡ്രോയിഡ് 16 ഔട്ട് ഓഫ് ബോക്സാണ് പ്രവർത്തിക്കുക. ആൻഡ്രോയിഡ് 17 അപ്‌ഡേറ്റ് ഇതിൽ കമ്പനി ഓഫർ ചെയ്യുന്നു. 5 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും, 3 OS അപ്‌ഗ്രേഡുകളും ഇതിൽ പ്രതീക്ഷിക്കാം.

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള മോട്ടോ എഡ്ജ് 60 നിയോയേക്കാൾ സ്മൂത്ത് സ്ക്രോളിങ് പുതിയ വേർഷനിൽ നൽകും. 1.5K റെസല്യൂഷൻ സപ്പോർട്ടിനൊപ്പം എഡ്ജ് 70 നിയോയിൽ, 144Hz റിഫ്രഷ് റേറ്റ് കൊടുക്കും. ഇതിന് 5200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടിൽ 6.8 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് സൂപ്പർ എച്ച്ഡി പാനലാകും നൽകുന്നത്.

50MP സോണി LYTIA 710 സെൻസർ, 2MP മാക്രോ വിഷൻ സെൻസർ, 3-ഇൻ-1 ലൈറ്റ് സെൻസർ എന്നിവയുൾപ്പെടുന്നതാണ് ക്യാമറ സിസ്റ്റമെന്നാണ് വിവരം. മോട്ടറോള എഡ്ജ് 60 നിയോയിലെ പോലെ ട്രിപ്പിൾ റിയർ ക്യാമറ ഇതിലും പ്രതീക്ഷിക്കാം.

ക്വാൽകോം ചിപ്‌സെറ്റാണ് എഡ്ജ് സീരീസിൽ ഉപയോഗിക്കുക. 2024 ലെ ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 7S Gen 3 നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile