Digit.in

2027 New Year Gift എത്തി മക്കളേ! Jio-യുടെ കിടിലൻ 5G & കോളിങ് ഓഫറുകൾ

2027 New Year Gift എത്തി മക്കളേ! Jio-യുടെ കിടിലൻ 5G & കോളിങ് ഓഫറുകൾ

Jio Happy New Year 2027 Offer: ഇത്തവണ പുതുവർഷ സമ്മാനവുമായി നേരത്തെ ജിയോ എത്തിയിരിക്കുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, അതിവേഗ 4G ഡാറ്റ, പരിധിയില്ലാത്ത വോയിസ് കോളുകൾ ലഭിക്കുന്ന ഒന്നിലധികം ഓഫറുകളുമായാണ് ജിയോ ന്യൂ ഇയർ ഓഫറുകൾ എത്തിയിരിക്കുന്നത്. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കും, ദിവസേന കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന റീചാർജ് ഓഫറുകളാണിവ. പ്ലാനുകളിലെ മറ്റൊരു ഹൈലൈറ്റ് ജിയോയുടെ പ്രീമിയം ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കുമെന്നതാണ്. 2027 പുതുവർഷത്തെ വരവേൽക്കാനായി അംബാനിയുടെ ടെലികോം അവതരിപ്പിച്ച പുതിയ ഓഫറുകൾ സാധാരണക്കാർക്ക് ഇണങ്ങുന്നതാണോയെന്നും, പ്ലാനുകളുടെ വിലയും അവയിലെ ഓഫറുകളും വിശദമായി അറിയാം.

Jio 2027 Offer

ജിയോയുടെ 2027 ഓഫറുകളിൽ സാധാരണ പ്ലാനുകളും ഡാറ്റ പാക്കേജുകളുമുണ്ട്. ഒരു മാസം മുതൽ ഒരു വർഷം വരെ വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജുകളാണ് കമ്പനി അവതരിപ്പിച്ചത്. രാത്രി മുഴുവൻ അൺലിമിറ്റഡ് ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന ഓഫറുകളും ഇതിലുണ്ട്. 399 രൂപയ്ക്കും 3,999 രൂപയ്ക്കും 25 രൂപയ്ക്കും പ്ലാനുകളുണ്ട്. രാത്രി അൺലിമിറ്റഡ് ഡാറ്റ ലഭിക്കാൻ 50 രൂപയുടെ പുതിയ പാക്കേജ് കൂടി കമ്പനി അനുവദിച്ചു. 2026 നവംബർ 24 മുതൽ ഈ പ്ലാനുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Jio Rs 399 Plan: വിശദ വിവരങ്ങൾ

399 രൂപയുടെ പുതുപുത്തൻ മാസ പ്ലാനിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 SMS എന്നിങ്ങനെയുള്ള ഓഫറാണുള്ളത്. കാൻവ പ്രോ, ജിയോഹോട്ട്സ്റ്റാർ മൊബൈൽസ്, ജിയോഗെയിംസ് പോലുള്ള ഓഫറുകളും ഉൾപ്പെടുത്തിയാണ് 399 രൂപ ജിയോ റീചാർജ് പ്രഖ്യാപിച്ചത്.

  • വാലിഡിറ്റി: 28 ദിവസത്തെ കാലാവധി
  • ഡാറ്റ: അൺലിമിറ്റഡ് 4G, 5G
  • കോളിങ്: അൺലിമിറ്റഡ് വോയ്സ് കോളിങ്
  • എസ്എംഎസ്: ദിവസവും 100 SMS
  • അധിക ഓഫറുകൾ: 12 മാസത്തെ Canva Pro സബ്‌സ്‌ക്രിപ്ഷൻ, JioGames മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ, 50GB JioAICloud സ്റ്റോറേജ്.
  • ഒടിടി ഓഫറുകൾ: JioHotstar Mobile സബ്സ്ക്രിപ്ഷൻ, ജിയോടിവി വഴി Hollywood പരിപാടികളും, FanCode സബ്‌സ്‌ക്രിപ്ഷനും.
  • മറ്റ് ഓഫറുകൾ: JustDial Lite, ഹൈപ്പർലോക്കൽ കൂപ്പണുകൾ, ഡിജിറ്റൽ ഡയറി ഓഫറുകളും പ്ലാനിലുണ്ട്.

14.25 രൂപയാണ് ഈ പ്ലാനിലെ ദിവസച്ചെലവ്.

3999 രൂപ ജിയോ പ്ലാൻ

3,999 രൂപ റീചാർജിൽ 365 ദിവസത്തേക്ക് അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്.

  • വാലിഡിറ്റി: 365 ദിവസം
  • ഡാറ്റ: അൺലിമിറ്റഡ് 4G, 5G
  • കോളിങ്: അൺലിമിറ്റഡ് വോയ്സ് കോളുകൾ.
  • എസ്എംഎസ്: ദിവസവും 100 SMS
  • അധിക ഓഫറുകൾ: 12 മാസത്തെ Canva Pro Lite സബ്‌സ്‌ക്രിപ്ഷൻ, 50GB സൗജന്യ എഐ ക്ലൗഡ് സ്റ്റോറേജ്.
  • ഒടിടി ഓഫറുകൾ: Hollywood പരിപാടികൾ അടക്കം ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ജിയോടിവി വഴി FanCode ആക്സസ്.

10.96 രൂപയാണ് 3999 രൂപ പാക്കേജിന്റെ ദിവസച്ചെലവ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile