വെറും 1299 രൂപയ്ക്ക് Free Netflix, അൺലിമിറ്റഡ് കോളിങ്, ദിവസേന 2GB ഡാറ്റ! Jio ബമ്പർ പ്ലാൻ

ഡിജിറ്റൽ വിനോദവും അൺലിമിറ്റഡ് കണക്റ്റിവിറ്റിയും ഒരൊറ്റ പ്ലാനിൽ കിട്ടിയാൽ അത് ലാഭമല്ലേ? ഇന്റർനെറ്റ് പരിധിയില്ലാതെ, സോഷ്യൽ മീഡിയ ഉപയോഗിക്കാനും, ഒപ്പം പ്രിയപ്പെട്ട സിനിമകളും വെബ് സീരീസുകളും തികച്ചും സൗജന്യമായി ആസ്വദിക്കാനും മുകേഷ് അംബാനിയുടെ Reliance Jio യിൽ കിടിലൻ പ്ലാൻ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിന് പ്രത്യേകം റീചാർജ് ചെയ്യാൻ വലിയൊരു തുക ചിലവാകുമ്പോഴും, ഇങ്ങനെയൊരു പ്രീ പെയ്ഡ് പ്ലാനുണ്ടെങ്കിൽ കോളിങ്, ഡാറ്റ, ഒപ്പം ഒടിടി ബോണസായും ലഭിക്കും. ഈ ജിയോ പ്ലാനിന്റെ ചെലവ് വെറും 15.4 രൂപ മാത്രമാണ്. ദീർഘകാല വാലിഡിറ്റിയും കൂടുതൽ ഡാറ്റയുമാണ് 84 ദിവസത്തെ ജിയോ ബമ്പർ പ്ലാനിന്റെ മേന്മകൾ. ഈ റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും വിശദമായി അറിയാം.

Reliance Jio Rs 1299 Plan

പ്രതിദിനം 2GB അതിവേഗ 4G ഡാറ്റയും പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും 1299 രൂപ പ്രീ പെയ്ഡ് പ്ലാനിലൂടെ ആസ്വദിക്കാം. 100 സൗജന്യ എസ്എംഎസുകളും ജിയോയുടെ 84 ദിവസത്തെ പ്ലാനിൽ ലഭിക്കുന്നു. യാതൊരു അധിക ചെലവുമില്ലാതെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷനും ജിയോയുടെ 1299 രൂപ പാക്കേജിലൂടെ നേടാം. നെറ്റ്ഫ്ലിക്സ് മാത്രമല്ല, ജിയോ വരിക്കാർക്ക് ബോണസ് ഓഫറായി ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ കൂടി 1299 രൂപ പാക്കേജിൽ ലഭ്യമാണ്. കാൻവ, ജെമിനി പോലുള്ള ചില അധിക ഓഫറുകളും പ്ലാനിലുണ്ട്.

Also Read: 17,000 രൂപയിൽ താഴെ വിലയിൽ മികച്ച 5G ഫോണുകൾ; Amazon GIF സെയിലിൽ Samsung, റെഡ്മി, iQOO മോഡലുകൾക്ക് വൻ ഓഫറുകൾ

ജിയോ 1299 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ

  • വാലിഡിറ്റി: 84 ദിവസത്തെ വാലിഡിറ്റി
  • ഇന്റർനെറ്റ്: ദിവസേന 2GB അതിവേഗ ഡാറ്റ പ്ലാനിൽ ലഭ്യമാണ്. ഇങ്ങനെ ആകെ 168GB ഇന്റർനെറ്റ് ലഭിക്കും. പ്രതിദിന പരിധി തീർന്നാൽ, 64 Kbps ആയി കുറയുന്നു.
  • അൺലിമിറ്റഡ് 5G: 5G നെറ്റ്‌വർക്ക് പരിധിയില്ലാത്ത 5G ഡാറ്റ ആസ്വദിക്കാം.
  • കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നേടാം.
  • SMS: പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും അനുവദിച്ചിരിക്കുന്നു.

Free Netflix, Free ഹോട്ട്സ്റ്റാർ

സൗജന്യ Netflix ആക്സസാണ് പ്ലാനിലെ മറ്റൊരു ഹൈലൈറ്റ്. മൊബൈലിലോ ടാബ്‌ലെറ്റിലോ ഉപയോഗിക്കാവുന്ന Netflix (Mobile) സബ്‌സ്‌ക്രിപ്ഷൻ ഇതിലുണ്ട്.

ജിയോടിവി ആക്സസും JioHotstar മൊബൈൽ സബ്സ്ക്രിപ്ഷനും 1299 രൂപ പാക്കേജിൽ നേടാം.

Jio 1299 Plan: അധിക ഓഫറുകൾ!

50 GB ജിയോ എഐ ക്ലൌഡ് സ്റ്റോറേജ് ആക്സസ് പ്ലാനിൽ ലഭ്യമാണ്. 5000 GB ക്ലൌഡ് സ്റ്റോറേജിനൊപ്പം 18 മാസത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ഈ ജിയോ പാക്കേജിൽ Canva Pro Lite ആക്സസും നേടാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :