OnePlus Nord 6 5G
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ അത്യാകർഷകമായ ഒരു ഓഫർ പരിശോധിച്ചാലോ! റെക്കോർഡ് ബ്രേക്കിംഗ് 9000mAh ബാറ്ററിയും, 165FPS ഗെയിമിംഗ് സപ്പോർട്ടും 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയുമുള്ള വൺപ്ലസ് ഫോൺ വിലക്കുറവിൽ വാങ്ങാം. പെർഫോമൻസും സ്റ്റൈലും ഒരുമിച്ച് ലഭിക്കുന്ന സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഈ OnePlus Nord 6 5G ഫോൺ മികച്ച ഓപ്ഷനാകും.
കൺസോൾ ലെവൽ ഗെയിമിംഗ് അനുഭവം വളരെ സ്മൂത്തായി കളിക്കാവുന്നതിനാൽ തന്നെ ജെൻസിയുടെ പ്രിയപ്പെട്ട മോഡലാണ് വൺപ്ലസ് നോർഡ് 6 5ജി. പുതിയൊരു പ്രീമിയം 5G ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആമസോണിലെ ഈ ഓഫർ പ്രയോജനപ്പെടുത്താം. വൺപ്ലസ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ആമസോണിലെ ഓഫറും വിശദമായി അറിയാം.
52,999 രൂപയ്ക്കാണ് വൺപ്ലസ് നോർഡ് 6 സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റിന് 46,462 രൂപയാണ് വിലയെങ്കിലും ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 44,999 രൂപയ്ക്കാണ്.
40,000 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും വൺപ്ലസ് ഫോണിന് ആമസോൺ തരുന്നു. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 1250 രൂപ കിഴിവ് സ്വന്തമാക്കാം. ഇങ്ങനെ വൺപ്ലസ് 5ജി 43000 രൂപ റേഞ്ചിൽ വാങ്ങിക്കാനാകും. സ്മാർട്ട് ഫോണിന് ആകർഷകമായ 1,582 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.
ഈ വൺപ്ലസ് ഫോണിൽ പെർഫോമൻസ് നൽകുന്നത് Snapdragon 8s Gen 4 പ്രോസസറാണ്. എല്ലാത്തരം ഗെയിമുകളും അനായാസം കൈകാര്യം ചെയ്യാനും കനത്ത ടാസ്കിങ്ങിലും താപനില നിയന്ത്രിച്ചുനിർത്താനും വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം ഇതിനുണ്ട്.
ഇതിന് 165Hz 1.5K AMOLED ഡിസ്‌പ്ലേയുമുണ്ട്. ഇത് സോഷ്യൽ മീഡിയയിലൂടെയുള്ള സ്ക്രോളിംഗ് മുതൽ തീവ്രമായ ഗെയിമുകൾ കളിക്കുന്നതിന് വരെ മികച്ചതാണ്. സ്മാർട്ട് ഫോൺ അക്വാ ടച്ച് ടെക്നോളജി പിന്തുണയ്ക്കുന്നു.
രണ്ട് ക്യാമറകളാണ് ഈ വൺപ്ലസ് ഫോണിന് പിൻവശത്തുള്ളത്. 50MP Sony OIS പ്രൈമറി ക്യാമറയും, 8MP അൾട്രാ വൈഡ് ക്യാമറയും ഈ വൺപ്ലസ് നോർഡ് 6 5ജിയിലുണ്ട്. Sony LYTIA-600 ക്യാമറയാണ് പ്രൈമറി സെൻസറായി ഉപയോഗിച്ചിരിക്കുന്നത്.
ക്ലാരിറ്റി ഫോട്ടോകളും, 4K വീഡിയോ റെക്കോഡിങ്ങും സഹായിക്കുന്ന ഡ്യുവൽ-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ഇതിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. AI ഇറേസർ, AI പോർട്രെയ്റ്റ് ഗ്ലോ തുടങ്ങിയ പുതിയ AI ഫീച്ചറുകളും ഫോട്ടോഗ്രാഫിയ്ക്കായി സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ വൺപ്ലസ് ഫോണിനെ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധിക്കാനായി IP69 റേറ്റിങ്ങുണ്ട്. മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ് റെസിസ്റ്റൻസ് സപ്പോർട്ടും വൺപ്ലസ് നോർഡ് 6 5ജിയ്ക്കുണ്ട്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.