lg smart tv half price deal flipkart
സ്മാർട്ട് ടിവികൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ Flipkart Big Billion Days Sale 2026 സെയിലിൽ അവസരം. പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ LG-യുടെ 43 ഇഞ്ച്, 55 ഇഞ്ച് 4K LED Smart TV മോഡലുകൾക്ക് വൻ കിഴിവ് ഫ്ലിപ്കാർട്ടിൽ നേടാം. 4K അൾട്രാ എച്ച്ഡി ഡിസ്‌പ്ലേ, ഡോൾബി ഓഡിയോ സപ്പോർട്ടുമുള്ള ടെലിവിഷൻ ഇപ്പോൾ പകുതി വിലയ്ക്ക് ലഭ്യമാണ്. ഈ വർഷത്തെ ഏറ്റവും വലിയ സെയിലാണ് ആമസോണിലും ഫ്ലിപ്കാർട്ടിലും അരങ്ങേറുന്നത്. പഴയ ടിവി മാറ്റി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിൽ ടെലിവിഷന് മികച്ച വിലക്കിഴിവ് അനുവദിച്ചിട്ടുണ്ട്. ഓഫറിനെ കുറിച്ചും ടിവിയുടെ പ്രത്യേകതയും വിശദമായി അറിയാം.
43 ഇഞ്ചിന്റെയും 55 ഇഞ്ചിന്റെയും 4K LED Smart TV കൾക്ക് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഇളവ് ലഭിക്കും. ഒറിജിനൽ വിലയിൽ നിന്നും പകുതി വിലയ്ക്ക് എൽജി സ്മാർട്ട് ടിവി ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. എൽജിയുടെ Ultra HD (4K) LED Smart WebOS ടിവികൾക്ക് 55 ഇഞ്ച് ടെലിവിഷന് 85,990 രൂപയാണ് വിപണി വില.
അഞ്ച് വർഷത്തെ ഒഎസ് അപ്ഗ്രേഡ് ലഭിക്കുന്ന സ്മാർട്ട് ടിവിയാണിത്. HDR10 Pro ഡിസ്പ്ലേയാണ് ഇതിലുള്ളത്. 4K സൂപ്പർ അപ്‌സ്‌കെയിലിംഗ് Alpha7 AI പ്രോസസർ 4K Gen9 സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുന്നത്. Dolby Atmos, AI സൗണ്ട് പ്രോയും ഇതിൽ നൽകിയിരിക്കുന്നു.
Also Read: ഫോൾഡബിൾ ഫോണുകളിലെ ക്യാമറ കിംഗ്! 200MP ZEISS ക്യാമറയുമായി Vivo X Fold 6 ഇന്ത്യയിൽ
എന്നാൽ നേരിട്ടുള്ള കിഴിവിലൂടെ ഫ്ലിപ്കാർട്ടിൽ 40,999 രൂപയ്ക്ക് എൽജി ടെലിവിഷൻ വാങ്ങിക്കാം. 5000 രൂപയുടെ അധിക ബാങ്ക് കിഴിവ് എൽജി എൽഇഡി സ്മാർട്ട് ടിവിയ്ക്ക് ഫ്ലിപ്കാർട്ടിൽ നേടാം. ഇങ്ങനെ 35000 രൂപ റേഞ്ചിൽ 55 ഇഞ്ച് ടിവി സ്വന്തമാക്കാം. 3083 രൂപയുടെ മികച്ച ഇഎംഐ ഓഫർ 12 മാസത്തേക്ക് പർച്ചേസ് ചെയ്യാം.
45,990 രൂപയ്ക്ക് 43 ഇഞ്ച് അൾട്രാ എൽഇഡി സ്മാർട്ട് ടിവിയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് ലഭ്യമാണ്. 15000 രൂപ വില വെട്ടിക്കുറച്ചാണ് 43 ഇഞ്ച് ടിവി ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ നേടാം. 29,999 രൂപയ്ക്ക് സ്മാർട്ട് ടിവി ഫ്ലിപ്കാർട്ടിലൂടെ പർച്ചേസ് ചെയ്യാം.
HDR10 Pro, 4K സൂപ്പർ അപ്‌സ്‌കെയിലിംഗ് Alpha7 AI പ്രോസസർ 4K Gen9, Dolby Atmos, AI സൗണ്ട് പ്രോ 9.1.2 ചാനൽ സിസ്റ്റമാണ് ഇതിലുള്ളത്.