ഒന്നാന്തരം ഡിസ്കൗണ്ട്! Samsung 65 ഇഞ്ച് UHD 4K വിഷൻ ടിവി ഇനി വെറും 47,000 രൂപയ്ക്ക്

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇതാ ടെലിവിഷൻ വാങ്ങാൻ ആലോചിക്കുന്നവർക്ക് സുവർണാവസരം! പ്രീമിയം ഹോം തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് Samsung 65 ഇഞ്ച് UHD 4K വിഷൻ ടിവി വിലക്കുറവിൽ സ്വന്തമാക്കാം. മുൻനിര ബ്രാൻഡായ സാംസങ്ങിന്റെ Ultra HD 4K Vision TV യ്ക്കാണ് ഓഫർ. 81,900 രൂപയുടെ സാംസങ് ഇലക്ട്രോണിക്സിന്റെ UHD ടെലിവിഷന് ആമസോണിൽ 50000 രൂപയ്ക്കും താഴെയാണ് വില. മികച്ച പിക്ചർ ക്വാളിറ്റി, മികച്ച ഓഡിയോ സിസ്റ്റം, അത്യാധുനിക സ്മാർട്ട് ഫീച്ചറുകൾ ലഭിക്കുന്ന ടെലിവിഷനാണിത്. പരിമിത സമയത്തേക്ക് മാത്രമുള്ള സ്മാർട്ട് ടിവിയുടെ ഫീച്ചറുകളും ആമസോണിലെ വിലയും ഓഫറുകളും വിശദമായി അറിയാം.

Samsung 65-inch Ultra HD 4K Vision TV Amazon Offer

81,900 രൂപയ്ക്കാണ് സാംസങ് 65 ഇഞ്ച് 4കെ വിഷൻ ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 68,990 രൂപയ്ക്ക് വിറ്റിരുന്ന ടിവിയ്ക്ക് ആമസോൺ സെയിലിൽ 49000 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് ആകർഷകമായ ബാങ്ക് ഓഫറും കൂപ്പൺ ഇളവും ലഭ്യമാണ്.

സെയിലിന്റെ ആദ്യഘട്ടത്തിലാണ് ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുക. 53,990 രൂപയ്ക്ക് സാംസങ് യുഎച്ച്ഡി ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നു. 3000 രൂപയുടെ ഡിസ്കൌണ്ട് എസ്ബിഐ ബാങ്ക് ഓഫറിലൂടെ സ്വന്തമാക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഈ ഓഫർ ലഭിക്കും. ഇതിന് പുറമെ ആമസോൺ 1750 രൂപയുടെ കൂപ്പൺ ഇളവും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 50000 രൂപയ്ക്കും താഴെ പ്രീമിയം 65 ഇഞ്ച് ടിവി സ്വന്തമാക്കാം.

Also Read: റീചാർജ് ലാഭിക്കാം! Jio 70 ദിവസ പ്ലാനിൽ അൺലിമിറ്റഡ് 5ജിയും പ്രതിദിനം 2GB ഡാറ്റയും ഒപ്പം JioHotstar ആക്സസും

ഇപ്പോൾ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 സെയിലിലാണ് ഓഫർ. 1,898 രൂപയുടെ ആകർഷകമായ ഇഎംഐയിലും ടിവി പർച്ചേസ് ചെയ്ത് വീട്ടിൽ ഒരടിപൊളി തിയേറ്റർ അനുഭവം ഒരുക്കാം.

സാംസങ് Crystal UHD 4K Vision AI 2026 Smart TV: ഫീച്ചറുകൾ

സിനിമ, സ്‌പോർട്‌സ്, ദൈനംദിന സ്ട്രീമിംഗ് എന്നിവയ്‌ക്കായി 65 ഇഞ്ചിന്റെ ടിവി ഏറ്റവും അനുയോജ്യമാകും. ഈ സാംസങ് ക്രിസ്റ്റൽ UHD മോഡലിൽ മെച്ചപ്പെട്ട ക്ലാരിറ്റിയ്ക്കായി സാംസങ്ങിന്റെ ക്രിസ്റ്റൽ പ്രോസസർ 4K നൽകുന്ന 4K UHD ഡിസ്‌പ്ലേ ഉപയോഗിച്ചിരിക്കുന്നു. ടിസെൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്.

ഈ ടിവിയിൽ HDR, സ്മാർട്ട് തിംഗ്‌സ് കണക്റ്റിവിറ്റി, ബിൽറ്റ്-ഇൻ വോയ്‌സ് അസിസ്റ്റന്റുകളുണ്ട്. അഡാപ്റ്റീവ് സൗണ്ട് സപ്പോർട്ടും സാംസങ് ക്രിസ്റ്റൽ ടിവിയിൽ ലഭിക്കും. ഇതിൽ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾക്കായി HDMI, USB പോർട്ടുകൾ, സ്ലിം മെറ്റൽ ഡിസൈൻ എന്നിവയുമുണ്ട്. വാൾ മൗണ്ടിംഗിനും സാംസങ് ക്രിസ്റ്റൽ യുഎച്ച്ഡി ടെലിവിഷൻ അനുയോജ്യമായ ഓപ്ഷനാണ്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :