Amazon Great Indian Festival (GIF) സെയിലിന് കൊടിയേറി. മികച്ച 5G സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 17,000 രൂപയിൽ താഴെ വിലയിൽ പർച്ചേസ് നടത്താം. പ്രമുഖ ബ്രാൻഡുകളായ Samsung, Redmi, iQOO മോഡലുകൾക്ക് വൻ വിലക്കുറവ് ആമസോണിൽ നേടാം. പ്രൊസസ്സർ മികവ്, വലിയ ബാറ്ററി ലൈഫ്, ആകർഷകമായ ക്യാമറകളുമുള്ള മോഡലുകളാണിവ. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകളും അതോടൊപ്പം പ്രത്യേക കൂപ്പൺ കിഴിവും ആകർഷകമായ ഇഎംഐ ഓഫറുകളും ആമസോൺ സെയിലിൽ ലഭിക്കുന്നു.
സാംസങ് ഗാലക്സി M17e 5ജി, റെഡ്മി 15സി 5ജി, ഐഖൂ Z11 ലൈറ്റ് 5ജി പോലുള്ള മോഡലുകൾക്ക് ഓഫർ ലഭിക്കും. അതും 17,000 രൂപയ്ക്കുള്ളിൽ ഒതുങ്ങുന്ന മികച്ച 5ജി ഫോണുകളാണിവ. 5G സ്മാർട്ട്ഫോണുകളുടെ വിശദമായ ഫീച്ചറുകളും ഓഫർ വിലയും അറിയാം.
ഇത്തവണ പ്രൈം മെമ്പർമാർക്ക് നേരത്തെയുള്ള ഓഫറുകൾ ലഭ്യമല്ല. അതേ സമയം പ്രൈം അംഗങ്ങൾക്ക് 10% വരെ അധിക ഓഫറുകളും ലഭിക്കും.
Also Read: 20000 രൂപയ്ക്ക് താഴെയാണോ ബജറ്റ്! 6000mAh ബാറ്ററിയിൽ Redmi 17C 5G വാങ്ങാം, ഇന്ന് മുതൽ
സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്സ്, ഫാഷൻ, ഗാർഹിക ഉപകരണങ്ങൾ, എന്നിവയെല്ലാം വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 സെയിലിലൂടെ SBI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും EMI ഇടപാടുകൾ വഴിയും ഫോൺ പർച്ചേസ് ചെയ്യാം. ഇങ്ങനെ ബാങ്ക് കാർഡുകളിലൂടെ 10% തൽക്ഷണ കിഴിവ് ലഭിക്കും.
6000mAh ബാറ്ററിയും മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രൊസസറുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 1999 രൂപയാണ് വിപണി വിലയെങ്കിലും ആമസോണിൽ 16999 രൂപയ്ക്ക് സാംസങ് 5ജി ഫോൺ വാങ്ങിക്കാം.
6.9 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയിലാണ് റെഡ്മി 15സി 5ജി പ്രൈം അവതരിപ്പിച്ചത്. മീഡിയാടെക് ഡൈമൻസിറ്റി 6300 5G ചിപ്സെറ്റും 50MP AI ഡ്യുവൽ ക്യാമറയുമുള്ള ഫോണാണിത്. വലിയ 6000mAh ബാറ്ററി കപ്പാസിറ്റിയും റെഡ്മി ഫോണിനുണ്ട്. 17,499 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തതെങ്കിലും ആമസോൺ ഓഫറിൽ 15999 രൂപയ്ക്ക് ഓഫറിൽ വാങ്ങാം.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്, കൂടാതെ 6.74 ഇഞ്ച് ഡിസ്‌പ്ലേയും ഇതിലുണ്ട്. 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 44W ചാർജിംഗ്, കരുത്തുറ്റ 6,500mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. 20,526 രൂപയ്ക്കാണ് ഐഖൂ എസ്ഡ്11 ലൈറ്റ് 5ജിയുടെ വിലയെങ്കിലും ആമസോണിൽ നിങ്ങൾക്ക് 15499 രൂപയ്ക്ക് വാങ്ങിക്കാം.
ഷവോമി ആരാധകർക്കും റെഡ്മി ഫോൺ 15000 രൂപയിലും താഴെ വാങ്ങാൻ ആമസോൺ GIF Sale ഓഫറിൽ അവസരം. 6.9 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ, 6300mAh ബാറ്ററി, യൂണിസോക് T8300 5G പ്രൊസസറുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ ഇതിന് 15,263 രൂപയിൽ നിന്നും 14499 രൂപയിലേക്ക് വിലയെത്തി.
അടുത്തത് ലാവ ബോൾഡ് എൻ2 5ജി ഫോണിന്റെ ഓഫറാണ്. 6,000mAh പവർഫുൾ ബാറ്ററിയും 6.75 വലിപ്പമുള്ള ഡിസ്പ്ലേയുമുള്ള ലാവ സ്മാർട്ട് ഫോണാണിത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 13499 രൂപയ്ക്ക് സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.