20000 രൂപയ്ക്ക് താഴെയാണോ ബജറ്റ്! 6000mAh ബാറ്ററിയിൽ Redmi 17C 5G വാങ്ങാം, ഇന്ന് മുതൽ

20000 രൂപയ്ക്ക് താഴെയാണോ ബജറ്റ്! 6000mAh ബാറ്ററിയിൽ Redmi 17C 5G വാങ്ങാം, ഇന്ന് മുതൽ

കുറഞ്ഞ ബജറ്റിൽ മികച്ചൊരു 5G സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം! റെഡ്മി സി സീരീസിലുള്ള പുത്തൻ 5ജി ഫോൺ ഇന്ന് മുതൽ വാങ്ങാം. ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി മോഡലായ Redmi 17C 5G വിൽപ്പന ആരംഭിക്കുന്നു. 20,000 രൂപയിൽ താഴെ വിലയിലാണ് റെഡ്മി 17സി 5ജി അവതരിപ്പിച്ചത്. രണ്ടുദിവസം വരെ ചാർജ് നിൽക്കുന്ന 6000mAh ബിഗ് ബാറ്ററിയും, അതിവേഗ ചാർജിംഗിനായി 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണാണിത്. ബഡ്ജറ്റ് വിലയിൽ പ്രീമിയം ലുക്കും ഫീച്ചറുകളും നൽകുന്ന റെഡ്മി ഹാൻഡ്സെറ്റിന്റെ വിലയും ഫീച്ചറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Redmi 17C 5G India Price

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന റെഡ്മി ഫോണിന് 6.9 ഇഞ്ച് HD+ പാനലാണുള്ളത്. ഇതിൽ FHD+ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.
  2. പ്രൊസസർ: സോഷ്യൽ മീഡിയ, സ്ട്രീമിംഗ്, മെസ്സേജിംഗ്, ലഘുവായ ഗെയിമിംഗ് എന്നിങ്ങനെ ദൈനംദിന ഉപയോഗത്തിന് ഡൈമെൻസിറ്റി 6300 പ്രൊസസറാണ് ഇതിലുള്ളത്.
  3. ബാറ്ററി: 6,000mAh ബാറ്ററിയുള്ളതിനാൽ മിതമായ ഉപയോഗത്തിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കാനുള്ള കപ്പാസിറ്റിയുണ്ടാകും. 33W ചാർജർ ബോക്സിനൊപ്പം ലഭിക്കും.
  4. ക്യാമറ: ഈ ഫോണിൽ 50MP പിൻ ക്യാമറയും 8MP മുൻ ക്യാമറയുമുണ്ട്. 30fps-ൽ 1080p റെസല്യൂഷനിൽ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കും.
  5. ഡിസൈൻ: റെഡ്മി 17C 5ജിയുടെ വശങ്ങൾ വളഞ്ഞതും മിക്കവാറും പരന്നതുമായ വലിയൊരു ബോഡിയാണുള്ളത്. കോഫി ബ്രൂ കളറിലുള്ള ഫോണിന് മെറ്റാലിക് ബ്രോൺസ് നിറത്തിലുള്ള ഫ്രെയിമും ക്യാമറ മൊഡ്യൂളും വീഗൻ ലെതർ റിയർ പാനലും കൊടുത്തിരിക്കുന്നു. ഇതിന് 211 ഗ്രാം ഭാരമാണുള്ളത്. വലിയ ഡിസ്പ്ലേ, വികസിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോർട്ട്, ബാറ്ററി ശേഷി, IP64 റേറ്റിംഗ് പോലുള്ള ഫീച്ചറുകളും ഫോണിനുണ്ട്.
just launched Redmi 17C 5G price features know here
just launched Redmi 17C 5G price features know here

Also Read: അങ്കത്തട്ടിലേക്ക് Zeiss ക്യാമറയുമായി പുതിയ Vivo 5G ഇന്ന്; വിപണി കീഴടക്കാൻ കരുത്തുറ്റ ബാറ്ററിയും പ്രൊസസറും!

റെഡ്മി 17സി 5ജി പ്രത്യേകതകൾ എന്തൊക്കെ?

  • 4GB + 128GB: 20,999 രൂപ
  • 6GB + 128GB: 22,999 രൂപ

കോഫി ബ്രൂ (വീഗൻ ലെതർ), പർപ്പിൾ ഡോൺ, ഡാർക്ക് നൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ വാങ്ങാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile