മണിക്കൂറുകൾക്കകം വമ്പൻ സെയിൽ! Samsung Galaxy Z Fold 8 ഫ്ലിപ്കാർട്ടിൽ വൻ വിലക്കിഴിവിൽ

പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Flipkart ബിഗ് ബില്യൺ ഡേയ്‌സ് (BBD) സെയിൽ 2026 ആരംഭിക്കുകയാണ്. ഒക്ടോബർ 9 നാണ് സെയിൽ മാമാങ്കം തുടങ്ങുന്നതെങ്കിലും, ഒക്ടോബർ 8 മുതൽ പ്ലസ്, ബ്ലാക്ക് മെമ്പർമാർക്കും ഓഫറുകൾ ലഭ്യമാണ്. ഏറ്റവും പുതിയ അത്യാധുനിക ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy Z Fold 8 ഫോണിന് ഈ സെയിലിൽ വമ്പിച്ച ഓഫർ ലഭിക്കും. AI ഫീച്ചറുകളുടെ കരുത്തോടെയെത്തുന്ന ഫോണിന് മൾട്ടിടാസ്കിംഗിനായി വിപുലമായ ഫോൾഡബിൾ ഡിസ്‌പ്ലേയും, മെച്ചപ്പെടുത്തിയ ഹിഞ്ച് സാങ്കേതികവിദ്യയുമുണ്ട്. ബാങ്ക് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓഫറുമടക്കം ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ ലഭിക്കും. എത്ര വിലയ്ക്കാണ് സാംസങ് ഫോൾഡ് ഫോൺ വിൽക്കുന്നതെന്നും, സ്മാർട്ട് ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Samsung Galaxy Z Fold 8 Flipkart Offer

1,84,999 രൂപയ്ക്കാണ് സാംസങ് ഫോൾഡ് ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് Z Fold 8 മോഡലിന് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് ലഭിക്കും. ഇപ്പോൾ പ്രീമിയം മടക്ക് ഫോണിന്റെ വില 174999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ട് സെയിൽ ആരംഭിച്ചതിന് ശേഷം, 162999 രൂപയ്ക്ക് ഗാലക്സി എസ്ഡ് ഫോൾഡ് 8 വാങ്ങിക്കാം.

Also Read: 8000mAh കൂറ്റൻ ബാറ്ററിയുമായി Oppo F35 സീരീസ് ഇന്ന് ഇന്ത്യയിലെത്തും, എന്തൊക്കെ പ്രതീക്ഷിക്കാം!

ഇത് ബാങ്ക് ഓഫർ ചേർത്തുള്ള കിഴിവാണോ എന്നത് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡിലൂടെ 10 ശതമാനം കിഴിവും ലഭിക്കും.

Samsung Galaxy Z Fold 8: ഫീച്ചറുകൾ

1,248 x 1,972 പിക്സൽ റെസല്യൂഷനുള്ള സാംസങ് ഫോൾഡ് ഫോണിന് ബെസൽ ലെസ് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 5.5 ഇഞ്ച് കവർ ഡിസ്‌പ്ലേയും, 7.6 ഇഞ്ച് ഫോൾഡബിൾ ഡിസ്‌പ്ലേയുമുണ്ട്. രണ്ട് സ്‌ക്രീനുകളിലും LTPO OLED പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 120Hz വരെയുള്ള വേരിയബിൾ റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ട്, 3000 നിറ്റ്സ് വരെയുള്ള ഉയർന്ന ബ്രൈറ്റ്‌നസ് സപ്പോർട്ടും ഇതിനുണ്ട്.

സാംസങ് ഗാലക്സി Z ഫോൾഡ് 8 മോഡലിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. F1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയും F1.9 അപ്പേർച്ചറുള്ള 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. കവർ ഡിസ്‌പ്ലേയിലും ഇന്നർ ഡിസ്‌പ്ലേയിലും F2.2 അപ്പേർച്ചറുള്ള 10MP ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ഫോണിലെ റിയർ ക്യാമറയ്ക്ക് 8K 30fps വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്നു.

Galaxy Z Fold 8 മോഡലിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 12GB/16GB LPDDR5X റാമും 256GB, 512GB, 1TB എന്നിങ്ങനെ വിവിധ സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.

4,800mAh ബാറ്ററിയാണ് സാംസങ് ഫോൾഡ് ഫോണിലുള്ളത്. ഇതിന് Qi2 റെഡി സർട്ടിഫിക്കേഷനോടുകൂടിയ 45W വരെ വയർഡ് ചാർജിംഗും, 20W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

GNSS, 5G, LTE, 3G, 2G, Wi-Fi 7, ബ്ലൂടൂത്ത് 6.0, UWB, NFC കണക്റ്റിവിറ്റി സപ്പോർട്ട് സാംസങ് ഫോൾഡ് ഫോണിനുണ്ട്.

Flipkart Big Billion Days Sale 2026

സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കൊക്കെയും ആകർഷകമായ ഓഫറുകൾ വരാനിരിക്കുന്ന സെയിലിൽ പ്രതീക്ഷിക്കാം. റിയൽമി, ആസൂസ്, നത്തിംഗ് തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ഫ്ലിപ്കാർട്ട് വമ്പിച്ച കിഴിവ് നൽകും. ഒക്ടോബർ 9 മുതലാണ് വിൽപ്പനയെങ്കിലും ഇന്ന് അർധരാത്രി മുതൽ പ്ലസ്, ബ്ലാക്ക് മെമ്പർമാർക്ക് സെയിൽ ഓഫറുകൾ പ്രയോജനപ്പെടുത്താം. ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസുകളും സെയിലിൽ ലഭ്യമാകും.

ഐഫോണുകൾക്കും, സാംസങ്, വിവോ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്കും ബിഗ് ബില്യൺ ഡേയ്സിൽ ഓഫർ ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :