Realme P4s Lite : 7000mAh ബാറ്ററി കിംഗ് 19000 രൂപയ്ക്ക് താഴെ വാങ്ങാം

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് ഒരു പുതുപുത്തൻ റിയൽമി 4ജി അവതരിപ്പിച്ചു. 19,000 രൂപയ്ക്ക് താഴെ വിലവരുന്ന Realme P4s Lite ഫോണിന്റെ പ്രധാന ആകർഷണം 7000mAh ന്റെ കരുത്തുറ്റ ബാറ്ററിയാണ്. വലിയ ബാറ്ററി മാത്രമല്ല, നിത്യജീവിതത്തിലെ ഉപയോഗങ്ങൾക്കും ഗെയിമിംഗിനും അനുയോജ്യമായ മികച്ച പ്രൊസസറും ഭേദപ്പെട്ട ക്യാമറ പെർഫോമൻസും ഈ റിയൽമി ഫോണിൽ ഉറപ്പിക്കാം. ലുക്കിൽ പ്രീമിയം ഡിസൈനും 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും ഈ റിയൽമി സ്മാർട്ട് ഫോണിന് ലഭിക്കുന്നു. 1080p, 720p റെസല്യൂഷനിൽ വീഡിയോ റെക്കോഡിങ് ഈ 4ജി മോഡലിന് സാധിക്കും. റിയൽമി പി4എസ് ലൈറ്റിന്റെ സവിശേഷതകളും കൃത്യമായ വില വിവരങ്ങളും അറിയാം.

Realme P4s Lite Features

റിയൽമി പി4എസ് ലൈറ്റ് 4ജിയിൽ 1570 × 720 പിക്സൽ റെസല്യൂഷനുള്ള 6.76 ഇഞ്ച് LCD ഡിസ്‌പ്ലേയാണുള്ളത്. 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 240Hz വരെയുള്ള ടച്ച് സാംപ്ലിംഗ് റേറ്റും ഫോണിനുണ്ട്. ഈ ഡിസ്‌പ്ലേയ്ക്ക് 700 നിറ്റ്സ് ബ്രൈറ്റ്നെസ്സും, 900 നിറ്റ്സ് വരെ HBM ബ്രൈറ്റ്നെസ്സുമുണ്ട്.

Also Read: വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി

ഫോണിൽ കൊടുത്തിരിക്കുന്നത് യൂണിസോക് T7250 ഒക്ട-കോർ ​​പ്രോസസറാണ്. 4GB റാമും 64GB അല്ലെങ്കിൽ 128GB സ്റ്റോറേജ് ഓപ്ഷനും ഇതിനുണ്ട്. UFS 2.2 സ്റ്റോറേജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫോണിന് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യവുമുണ്ട്.

7,000mAh ബാറ്ററിയാണ് റിയൽമി പി4എസ് ലൈറ്റ് 4ജിയിലുള്ളത്. ഇത് യുഎസ്ബി ടൈപ്പ് സി ചാർജിങ് പിന്തുണയ്ക്കുന്നു. 15W ചാർജിംഗ് സപ്പോർട്ടുള്ള റിയൽമി ഫോൺ ശരിക്കും നിർമിച്ചിരിക്കുന്നത് ദീർഘനേരം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയിലാണ്.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ f/2.2 അപ്പേർച്ചറും ഓട്ടോഫോക്കസ് സപ്പോർട്ടുമുള്ള 13MP വൈഡ്-ആംഗിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. റിയർ ക്യാമറയ്ക്ക് 30fps-ൽ 1080p, 720p വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഫോണിന്റെ മുൻവശത്ത് 5MP സെൽഫി ക്യാമറയുണ്ട്. 30fps-ൽ 720p വരെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ ഈ ഫ്രണ്ട് ക്യാമറയ്ക്കുണ്ട്.

ഈ 4ജി ഹാൻഡ്സെറ്റ് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ IP64 റേറ്റിംഗ് ഉണ്ട്. വൈ-ഫൈ 5, WLAN ടെഥറിങ്, വൈ-ഫൈ ഡിസ്പ്ലേ സപ്പോർട്ടും ഫോണിനുണ്ട്. BeiDou, GPS, GLONASS, Galileo, QZSS തുടങ്ങിയ നാവിഗേഷൻ ഫീച്ചറും GSM, WCDMA, LTE നെറ്റ്‌വർക്കുകളെ പിന്തുണയും 5G, CDMA, NFC സപ്പോർട്ടും ഇവയ്ക്കുണ്ട്.

റിയൽമി പി4എസ് ലൈറ്റ് 4ജി ഇന്ത്യയിലെ വില

4GB റാമും 64ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റിയൽമി സ്മാർട്ട് ഫോണാണിത്. 16,499 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4GB + 128GB മോഡലിന് 18,499 രൂപയാണ് വിലയാകുന്നത്. ഒക്ടോബർ 8-ന് അർധരാത്രി 12 മണിക്കാണ് ഫോണിന്റെ വിൽപ്പന. ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ഫോൺ വാങ്ങിക്കാം. റിയൽമി ഇന്ത്യ വെബ്സൈറ്റിലും സ്മാർട്ട് ഫോൺ ലഭ്യമാകും.

നെബുല ബ്ലാക്ക്, മിഡ്നൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ റിയൽമി പി4എസ് ലൈറ്റ് 4ജി വാങ്ങിക്കാവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :