അങ്കത്തട്ടിലേക്ക് Zeiss ക്യാമറയുമായി പുതിയ Vivo 5G ഇന്ന്; വിപണി കീഴടക്കാൻ കരുത്തുറ്റ ബാറ്ററിയും പ്രൊസസറും!

വിവോ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന Vivo V80 5G ഇന്ന് ഇന്ത്യയിൽ പുറത്തിറക്കും. മികച്ച ക്യാമറ പെർഫോമൻസും വിട്ടുവീഴ്ചയില്ലാത്ത ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്കുള്ള സ്മാർട്ട് ഫോണാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവം ഉറപ്പാക്കുന്നതിന് ZEISS ബ്രാൻഡിംഗുള്ള 50MP ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് വിവോ വി80 ഫോണിനുണ്ട്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന കപ്പാസിറ്റിയിൽ 7200mAh ബ്ലൂവോൾട്ട് ബാറ്ററിയും ഇതിലുണ്ടാകും.

സ്മാർട്ട് ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് വിവോ വി80. ഇതിന് കാരണം വിവോ വി50, വിവോ വി60, വിവോ വി70 പോലുള്ള മോഡലുകളുടെ ജനപ്രീതിയും ഡിമാൻഡും തന്നെയാണ്. ഇന്നെത്തുന്ന പുതിയ പോരാളിയുടെ പ്രത്യേകതകളും ഏകദേശ വിലയും അറിയാം.

Vivo V80 Expected Specs

ഇന്ന് ഉച്ചയ്ക്ക് ലോഞ്ച് ചെയ്യുന്ന വിവോ ഫോണിൽ പ്രീമിയം പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. ഇതിനായി ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റ് ആണ് ഉൾപ്പെടുത്തുക. LPDDR4X റാം, UFS 4.1 സ്റ്റോറേജുമായി ഇത് ജോഡിയാക്കുന്നു.

6.59 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയിൽ വിവോ വി80 ഫോൺ അവതരിപ്പിക്കും. 144Hz റിഫ്രഷ് റേറ്റും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിലുണ്ടാകും. ഇതിൽ കരുത്തനായ 7,200mAh ബാറ്ററി കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് 3x ടെലിഫോട്ടോ ലെൻസ് ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് കൊടുക്കുന്നുണ്ട്. 50MP Sony LYTIA 700V മെയിൻ ക്യാമറയ്ക്ക് സീസ് ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുണ്ട്. 50MP Sony IMX882 ടെലിഫോട്ടോ ക്യാമറയും സീസ് ട്യൂൺഡ് അൾട്രാ വൈഡ് ക്യാമറയും വിവോ വി80 ഫോണിൽ നൽകുന്നു.

പവറിന് ഹാൻഡ്സെറ്റിൽ നൽകുന്നത് 7,200mAh ബാറ്ററിയാണ്. ഇത് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. സിനിമാറ്റിക് മോഡ് പോലുള്ള ഫീച്ചറുകളുള്ള ആൻഡ്രോയിഡ് 17 സോഫ്റ്റ് വെയറിൽ OriginOS 17 ആണ് കൊടുക്കുന്നത്.

Also Read: വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി

വിവോ വി80 ഫോണിന്റെ വില എത്രയാകും?

ഇത് കമ്പനിയുടെ മുൻനിര മോഡലുകളാണ്. അതിനാൽ തന്നെ വിലയും അൽപം ഉയർന്നതാണ്. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിക്കുക.

  • 8GB റാം സപ്പോർട്ട് ചെയ്യുന്ന വിവോ വി80 ഫോണിന്റെ 128 ജിബി ഫോണിന് ഏകദേശം 63,000 രൂപ വിലയായേക്കും.
  • 8ജിബി, 256ജിബി മോഡലിന് 70,000 രൂപയാകുമെന്നാണ് സൂചന.
  • 8ജിബി റാമും 512 ജിബി ഫോണിന് 80,000 രൂപയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :