സാക്ഷാൽ ഐഫോൺ 18 പ്രോയുടെ ലുക്കിൽ Vivo V80 5G വിപണിയിൽ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടപ്പെട്ട 50 മെഗാപിക്സൽ ZEISS ഒപ്റ്റിക്സ് ക്യാമറയും ഭീമമായ 7200 mAh ബാറ്ററിയുമായാണ് പുതിയ വിവോ ഫോൺ പുറത്തിറക്കിയത്.
ആപ്പിൾ ഐഫോണിന് സമാനമായ ഡിസൈനിലാണ് വിവോ വി80 ഫോൺ പുറത്തിറക്കിയത്. പരമ്പരാഗത കർവ്ഡ് ഡിസൈനും Snapdragon ചിപ്പും ഫോട്ടോഗ്രാഫി പ്രേമികൾക്കായി 50 മെഗാപിക്സൽ ZEISS ഒപ്റ്റിക്സ് ക്യാമറയുമുള്ള വിവോ വി80 ഫോണാണിത്. ഉയർന്ന നിലവാരമുള്ള ഹാർഡ്‌വെയർ, ഏറ്റവും പുതിയ ഒറിജിൻ ഒഎസ് സോഫ്റ്റ്‌വെയർ, അലുമിനിയം ഫ്രെയിമുമാണ് ഫോണിന്റെ സവിശേഷത. Samsung, OnePlus, ഓപ്പോ ബ്രാൻഡുകൾക്ക് എതിരാളിയാണ് വിവോ വി80 5ജി.
60000 രൂപയ്ക്കും മുകളിലാണ് വിവോ വി80 ഫോണിന് വിലയാകുന്നത്. ഈ സ്റ്റൈലിഷ് ഫോണുകളുടെ വിലയും പ്രത്യേകതയും വിശദമായി അറിയാം.
Also Read: ഫോൾഡബിൾ ഫോണുകളിലെ ക്യാമറ കിംഗ്! 200MP ZEISS ക്യാമറയുമായി Vivo X Fold 6 ഇന്ത്യയിൽ
സ്റ്റെല്ലാർ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, സൺറൈസ് ആന്തം എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചത്. വിവോ വി80 ഫോണിനൊപ്പം കമ്പനി പ്രീമിയം സെഗ്മെന്റിൽ ഒരു ഫോൾഡ് മോഡലും അവതരിപ്പിച്ചു. കൂടാതെ എസ്2 ഹിറ്റായതിന്റെ ചുവട് പിടിച്ച് വിവോ എസ്2 എഫ്ഇ മോഡലും ഇന്ന് ലോഞ്ച് ചെയ്തു.