ഫോൾഡബിൾ ഫോണുകളിലെ ക്യാമറ കിംഗ്! 200MP ZEISS ക്യാമറയുമായി Vivo X Fold 6 ഇന്ത്യയിൽ

ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ട് Vivo X Fold 6 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഫോൾഡ് ഫോണുകളിലെ ക്യാമറ പെർഫോമൻസിന് അപ്ഗ്രേഡായി 200MP ZEISS പ്രധാന ക്യാമറയും, ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്ന ക്യാമറയാണ് വിവോ അവതരിപ്പിച്ചത്. ദീർഘനേരം നിൽക്കുന്ന ശക്തമായ ബാറ്ററിയും ഈ ഫോൾഡ് ഫോണിനുണ്ട്. സാംസങ്, മോട്ടറോള മാത്രമല്ല, സാക്ഷാൽ ഐഫോൺ ഡുവോയെ വരെ കീഴടക്കാവുന്ന മുൻനിര ഫോൾഡ് ഫോണിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിശദമായി അറിയാം.

Vivo X Fold 6 Specifications

8.02 ഇഞ്ച് വലിപ്പമുള്ള ഇന്നർ ഡിസ്‌പ്ലേയും 6.51 ഇഞ്ച് വലിപ്പമുള്ള പുറംഭാഗത്തെ ഡിസ്‌പ്ലേയുമാണ് ഈ വിവോ ഫോൾഡ് ഫോണിനുള്ളത്. രണ്ട് സ്‌ക്രീനുകളിലും AMOLED പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും HDR 10+ ടെക്നോളജിയും Dolby Vision സപ്പോർട്ടുമുണ്ട്.

വിവോ X ഫോൾഡ് 6 മോഡലിൽ മീഡിയാടെക് ഡൈമൻസിറ്റി 9500 Super Edition ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12GB റാമും 512GB സ്റ്റോറേജും പിന്തുണയ്ക്കുന്ന ചിപ്പാണിത്. 80W ഫാസ്റ്റ് വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും വിവോ എക്സ് ഫോൾഡ് 6 പിന്തുണയ്ക്കുന്നു. ഇതിൽ കരുത്തുറ്റ 6,900 mAh ബാറ്ററിയാണുള്ളത്. OriginOS 7 സോഫ്റ്റ് വെയറാണ് വിവോയുടെ ഈ ഫോൾഡ് ഫോണിലുള്ളത്.

Also Read: 8000mAh കൂറ്റൻ ബാറ്ററിയുമായി Oppo F35 സീരീസ് ഇന്ന് ഇന്ത്യയിലെത്തും, എന്തൊക്കെ പ്രതീക്ഷിക്കാം!

ഫോട്ടോഗ്രാഫിക്കായി, വിവോ എക്സ് ഫോൾഡ് 6-ൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. 200MP മെയിൻ ക്യാമറ, 50MP ടെലിഫോട്ടോ ലെൻസ്, 50MP വൈഡ്-ആംഗിൾ ലെൻസ് ചേർന്ന ക്യാമറയാണിത്. സെൽഫികൾക്കായി, രണ്ട് പാനലുകളിലും 20MP ഫ്രണ്ട് ക്യാമറയുണ്ട്.

വിവോ എക്സ് ഫോൾഡ് 6 ഇന്ത്യയിലെ വില

12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 2,19,999 രൂപയാണ് വില. കറുപ്പ്, ടീൽ നിറങ്ങളിൽ വിവോ എക്സ് ഫോൾഡ് 6 ലഭ്യമാകും. ഒക്ടോബർ 13 ന് ഫോൾഡ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :