ഐഫോൺ 18 പ്രോ ലുക്കിൽ Vivo V80 5G! 7200 mAh ബാറ്ററിയും 50MP ZEISS ക്യാമറയും!
സാക്ഷാൽ ഐഫോൺ 18 പ്രോയുടെ ലുക്കിൽ Vivo V80 5G വിപണിയിൽ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടപ്പെട്ട 50 മെഗാപിക്സൽ ZEISS ഒപ്റ്റിക്സ് ക്യാമറയും ഭീമമായ 7200 mAh ബാറ്ററിയുമായാണ് പുതിയ വിവോ ഫോൺ പുറത്തിറക്കിയത്.
Surveyആപ്പിൾ ഐഫോണിന് സമാനമായ ഡിസൈനിലാണ് വിവോ വി80 ഫോൺ പുറത്തിറക്കിയത്. പരമ്പരാഗത കർവ്ഡ് ഡിസൈനും Snapdragon ചിപ്പും ഫോട്ടോഗ്രാഫി പ്രേമികൾക്കായി 50 മെഗാപിക്സൽ ZEISS ഒപ്റ്റിക്സ് ക്യാമറയുമുള്ള വിവോ വി80 ഫോണാണിത്. ഉയർന്ന നിലവാരമുള്ള ഹാർഡ്‌വെയർ, ഏറ്റവും പുതിയ ഒറിജിൻ ഒഎസ് സോഫ്റ്റ്‌വെയർ, അലുമിനിയം ഫ്രെയിമുമാണ് ഫോണിന്റെ സവിശേഷത. Samsung, OnePlus, ഓപ്പോ ബ്രാൻഡുകൾക്ക് എതിരാളിയാണ് വിവോ വി80 5ജി.
60000 രൂപയ്ക്കും മുകളിലാണ് വിവോ വി80 ഫോണിന് വിലയാകുന്നത്. ഈ സ്റ്റൈലിഷ് ഫോണുകളുടെ വിലയും പ്രത്യേകതയും വിശദമായി അറിയാം.
Vivo V80 5G Specifications
- ഡിസ്പ്ലേ: വിവോ വി80 ഫോണിന് മുൻവശത്ത് 6.59 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് സ്മൂത്ത് സ്ക്രോളിങ്ങിനായി 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. HDR10+ സർട്ടിഫിക്കേഷനും 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.
- ക്യാമറ: ഫോണിന പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP മെയിൻ ക്യാമറ, 50MP ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ലെൻസും ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വി80 ഫോണിന് 50MP ക്യാമറയും നൽകിയിരിക്കുന്നു.
- പ്രൊസസർ: ഇതിനകത്ത് ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറുണ്ട്. 4nm ചിപ്‌സെറ്റാണ് ഇതിൽ കൊടുത്തിരിക്കുന്നത്.
- ബാറ്ററി: 7,200 mAh കരുത്തുറ്റ ബാറ്ററിയാണ് വിവോ വി80 മോഡലിന് പവർ നൽകുന്നത്. ഇത് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
Also Read: ഫോൾഡബിൾ ഫോണുകളിലെ ക്യാമറ കിംഗ്! 200MP ZEISS ക്യാമറയുമായി Vivo X Fold 6 ഇന്ത്യയിൽ
വിവോ വി80 5ജി ഇന്ത്യയിൽ എത്രയാണ് വില?
- 8GB + 128GB: 62,999 രൂപ
- 8GB + 256GB: 69,999 രൂപ
- 8GB + 512GB: 79,999 രൂപ
സ്റ്റെല്ലാർ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, സൺറൈസ് ആന്തം എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചത്. വിവോ വി80 ഫോണിനൊപ്പം കമ്പനി പ്രീമിയം സെഗ്മെന്റിൽ ഒരു ഫോൾഡ് മോഡലും അവതരിപ്പിച്ചു. കൂടാതെ എസ്2 ഹിറ്റായതിന്റെ ചുവട് പിടിച്ച് വിവോ എസ്2 എഫ്ഇ മോഡലും ഇന്ന് ലോഞ്ച് ചെയ്തു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
