Samsung Galaxy S25 5G എക്കാലത്തെയും കുറഞ്ഞ വിലയിൽ വാങ്ങണോ? വമ്പൻ പ്രഖ്യാപനവുമായി ഫ്ലിപ്കാർട്ട്

Samsung Galaxy S25 5G എക്കാലത്തെയും കുറഞ്ഞ വിലയിൽ വാങ്ങണോ? വമ്പൻ പ്രഖ്യാപനവുമായി ഫ്ലിപ്കാർട്ട്

നിങ്ങളുടെ അടുത്ത ഫോൺ ഒരു പ്രീമിയം സ്മാർട്ട്ഫോൺ ആയാലോ? എങ്കിൽ മികച്ച ക്യാമറയും പെർഫോമൻസും ഒത്തുചേർന്ന Samsung Galaxy S25 5G ഇനി വിലക്കിഴിവിൽ വാങ്ങിക്കാം. Flipkart ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 ൽ സ്മാർട്ട് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ അത്യാധുനിക Galaxy AI ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്. ഒക്ടോബർ 9 നാണ് ദി ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് മെമ്പർമാർക്കും ബ്ലാക്ക് മെമ്പർമാർക്കും ഒക്ടോബർ 8 മുതൽ ഓഫർ ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

പ്രീമിയം ഫോണുകൾക്കായി വലിയ തുക മുടക്കാൻ മടിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓഫറാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഓഫറുകളും ഫോണിന് ലഭിക്കും. സാംസങ് ഗാലക്സി S25 ഫോണിന്റെ പ്രത്യേകതകളും ഫ്ലിപ്കാർട്ടിലെ BBD Sale 2026 ന്റെ ഓഫറും അറിയാം.

Samsung Galaxy S25 5G Flipkart Price Offer

ലോഞ്ച് സമയത്ത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു സാംസങ് ഗാലക്സി എസ്25 5ജിയുടെ വില. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ 62999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിച്ച് കഴിഞ്ഞാൽ 57999 രൂപയ്ക്ക് പ്രീമിയം സാംസങ് 5ജി വാങ്ങിക്കാം. പ്ലസ് മെമ്പർമാർ ആണെങ്കിൽ ഒക്ടോബർ 8 ന് തന്നെ സെയിൽ ഓഫർ പ്രയോജനപ്പെടുത്താം.

Also Read: വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി

ബാങ്ക് ഓഫർ ചേർത്തിട്ടുള്ള ഓഫറാണോ, നേരിട്ടുള്ള കിഴിവാണോ എന്നത് ഇനിയും ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടില്ല. ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ ഓഫർ കൂടുതൽ ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 4000 രൂപയുടെ ഇളവുമുണ്ട്. 53000 രൂപ റേഞ്ചിൽ സാംസങ് എസ്25 5ജി ഫ്ലിപ്കാർട്ടിലൂടെ വാങ്ങിക്കാനാകും.

Samsung Galaxy S25 5G ഫീച്ചറുകൾ എന്തൊക്കെ?

സാംസങ് ഗാലക്‌സി എസ്25 5ജിയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന് 6.2 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. പെർഫോമൻസിനായി സാംസങ് എസ്25 5ജിയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ഉപയോഗിച്ചിരിക്കുന്നു.

Samsung Galaxy S25 5G

50MP പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിന് പിൻവശത്തുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 12MP ക്യാമറ നൽകിയിരിക്കുന്നു. ഫോണിന് പിൻഭാഗത്തുള്ള അൾട്രാ-വൈഡ് ആംഗിൾ ക്യാമറയ്ക്ക് 12MP റെസല്യൂഷനുണ്ട്. ഇതിൽ 10MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

25W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി പ്രീമിയം ഫോണിനുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന് ഫോണിന് IP68 റേറ്റിംഗുമുണ്ട്. ഐസി ബ്ലൂ, നേവി, സിൽവർ ഷാഡോ, മിന്റ്, ബ്ലൂ-ബ്ലാക്ക്, കോറൽ റെഡ്, പിങ്ക് ഗോൾഡ് തുടങ്ങിയ കളറുകളിൽ ഫോൺ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile