ഫോണോ അതോ പവർബാങ്കോ?! 10,000 mAh ബാറ്ററിയുമായി ഞെട്ടിക്കാൻ Vivo S2 FE 5G എത്തി!

വിവോയുടെ ഏറ്റവും പുതിയ വിസ്മയം Vivo S2 FE 5G ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഭീമമായ 10,000 mAh BlueVolt ബാറ്ററിയിലാണ് വിവോയുടെ ഫാൻ എഡിഷൻ പുറത്തിറക്കിയത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് വിവോ എസ്2 എന്ന മോഡലിലൂടെ എസ് സീരീസ് അവതരിപ്പിച്ചത്. 38000 രൂപ റേഞ്ചിൽ സ്റ്റെല്ലാർ ഗ്രീൻ, സെൻ വൈറ്റ്, ടൈറ്റൻ ബ്ലാക്ക് മൂന്ന് ആകർഷകമായ കളറുകളിലാണ് വിവോ എസ്2 എഫ്ഇ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ 50 മെഗാപിക്സൽ Sony സെൻസറിനൊപ്പം കരുത്തുറ്റ ബാറ്ററിയുമായി വിവോ എസ്2 എഫ്ഇ മോഡലും ലോഞ്ച് ചെയ്തു. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും വിലയും വിശദമായി അറിയാം.

Vivo S2 FE 5G Price India

വിവോ S2 എഫ്ഇ 6GB RAM, 128GB സ്റ്റോറേജിന് 38,999 രൂപയാണ് വില. 8GB RAM, 128GB സ്റ്റോറേജ് മോഡലിന് 42,999 രൂപ വിലയാകുന്നു. ഇതിന് സ്റ്റെല്ലാർ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക്, സെൻ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളാണ്. ഒക്ടോബർ 20 മുതൽ സ്മാർട്ട് ഫോൺ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, ആമസോൺ, വിവോ ഇന്ത്യ വെബ്‌സൈറ്റ് വഴി ഓൺലൈനായും മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം.

Also Read: Flipkart BBD Sale ഏർലി സെയിലിൽ 55 ഇഞ്ച് QLED Smart Tv അത്യുഗ്രൻ ഓഫറിൽ വാങ്ങാം

വിവോ എസ്2 എഫ്ഇ ഫീച്ചറുകൾ എന്തൊക്കെ?

120Hz റിഫ്രഷ് റേറ്റും 449 ppi പിക്സൽ ഡെൻസിറ്റിയുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ഇതിന് 6.83 ഇഞ്ച് വലിപ്പമാണുള്ളത്. 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയിൽ AMOLED Q10+ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള ഡിസ്പ്ലേയാണ് വിവോ എസ്2 എഫ്ഇയിലുള്ളത്.

vivo s2 fe price in india

വിവോ എസ്2 എഫ്ഇയിൽ രണ്ട് ക്യാമറകളാണ് ഫോണിന് പിൻവശത്തുള്ളത്. ഇതിൽ 50 മെഗാപിക്സൽ Sony IMX852 മെയിൻ സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ബോക്കെ ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

6nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300e 5G ചിപ്‌സെറ്റാണ് ഹാൻഡ്സെറ്റിലുള്ളത്. 8GB വരെ LPDDR4x റാമും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാനായി വിവോ എസ്2 എഫ്ഇയിൽ IP68 + IP69 റേറ്റിങ്ങുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :