JBL Bar 500 Pro Dolby Soundbar Price Discount
പ്രമുഖ ഓഡിയോ ബ്രാൻഡായ ജെബിഎൽ കമ്പനിയിൽ നിന്നുള്ള സൗണ്ട് ബാർ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം. JBL Bar 500 Pro Dolby Soundbar ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരേ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ആമസോണിനേക്കാൾ ലാഭത്തിൽ ഓഡിയോ സിസ്റ്റം ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. 5.1 ചാനൽ സിസ്റ്റമുള്ള ജെബിഎൽ ഹോം തിയേറ്റർ സിസ്റ്റത്തിന് മികച്ച 3D സറൗണ്ട് സൗണ്ട് എഫക്റ്റും വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന PureVoice ഫീച്ചറുമുണ്ട്. സൗണ്ട്ബാറിന്റെ മറ്റ് പ്രധാന സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഓഫർ എങ്ങനെ ലാഭകരമാകുന്നുവെന്നും പരിശോധിക്കാം.
54,999 രൂപയ്ക്കാണ് ജെബിഎൽ ബാർ 500 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിലും ഫ്ലിപ്കാർട്ടിലും ഇപ്പോൾ വില 42999 രൂപയാണ്. ഈ പ്രീമിയം സൗണ്ട്ബാർ 2150 രൂപയുടെ ബാങ്ക് ഓഫറിലൂടെയും സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ എസ്ബിഐ, ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ ഓഫർ വിനിയോഗിക്കാം. ഇങ്ങനെ ജെബിഎൽ ഹോം തിയേറ്റർ സിസ്റ്റം 40000 രൂപ റേഞ്ചിൽ വാങ്ങിക്കാനാകും. അതിനാൽ തന്നെ ആമസോണിനേക്കാൾ കിഴിവ് ഫ്ലിപ്കാർട്ടിൽ ഹോം തിയേറ്റർ സിസ്റ്റം പർച്ചേസ് ചെയ്യാം.
1719 രൂപയുടെ ഇഎംഐ ഓഫറുള്ളതിനാൽ 24 മാസത്തേക്ക് ഗഡുക്കളായി പണമടച്ച് ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം.
Also Read: Samsung Galaxy S25 5G എക്കാലത്തെയും കുറഞ്ഞ വിലയിൽ വാങ്ങണോ? വമ്പൻ പ്രഖ്യാപനവുമായി ഫ്ലിപ്കാർട്ട്
ഹോം എന്റർടൈൻമെന്റ് രംഗത്തെ കരുത്തുറ്റ യൂണിറ്റാണ് ജെബിഎൽ Bar 500 Pro. 590 വാട്ട്സ് ഔട്ട്പുട്ട് ഇതിന് ലഭിക്കുന്നു. ശക്തമായ സൗണ്ട്ബാറും സബ്‌വൂഫറും ചേർന്ന ഓഡിയോ സിസ്റ്റത്തിന് 10 ഇഞ്ച് വയർലെസ് സബ്‌വൂഫറും ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയും ഇതിനുണ്ട്. നിലവാരത്തിലുള്ള 3D സിനിമാറ്റിക് സറൗണ്ട് സൗണ്ട് അനുഭവം ആസ്വദിക്കൂ. ഇതിൽ ജെബിഎൽ ഹോം തിയേറ്റർ വൈ-ഫൈ, ബ്ലൂടൂത്ത്, ഒപ്റ്റിക്കൽ, HDMI eARC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ കൊടുത്തിരിക്കുന്നു.
AirPlay, Alexa Multi-Room Music, Chromecast എന്നിവ ഉൾക്കൊള്ളുന്ന ബിൽറ്റ്-ഇൻ വൈ-ഫൈ ഫീച്ചറുകളുണ്ട്. 300-ലധികം ഓൺലൈൻ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ ഹൈ-ഡെഫനിഷൻ ക്വാളിറ്റിയിൽ ജെബിഎൽ ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കും. Dolby Atmos സറൗണ്ട് സൗണ്ട് ഓഡിയോയും 4K Dolby Vision പാസ്‌ത്രൂ ഫീച്ചറും ഇതിനുണ്ട്.