ജിയോ, Jio 719 plan details
മൊബൈൽ റീചാർജ് ചെലവുകൾ വർധിച്ചുവരുമ്പോഴും Reliance Jio കമ്പനിയിൽ നിന്ന് തന്നെ ചില ആശ്വാസകരമായ പ്ലാനുകൾ ലഭിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 70 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും ലഭിക്കുന്ന പാക്കേജാണിത്. പ്രതിദിനം 2GB അതിവേഗ 4G ഡാറ്റയും 70 ദിവസ പാക്കേജിൽ നേടാം. സിനിമകളും ലൈവ് സ്പോർട്സും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് JioHotstar ആപ്പിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിലുണ്ട്. റീചാർജ് ലാഭിക്കാൻ സഹായിക്കുന്ന ജിയോയുടെ ഈ കിടിലൻ പ്ലാനിനെ കുറിച്ചും, വിലയും, ആനുകൂല്യങ്ങളും വിശദമായി അറിയാം.
Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി
70 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ള ജിയോ പ്ലാനിൽ ഒടിടി ഓഫറുകളും മറ്റ് ചില അധിക ആനുകൂല്യങ്ങളും ആസ്വദിക്കാം. ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ 719 രൂപ റീചാർജിൽ ലഭിക്കും. 50 GB JioAICloud ഫ്രീ സ്റ്റോറേജ് ആക്സസും പ്ലാനിലുണ്ട്. Google Gemini സബ്സ്ക്രിപ്ഷനും 18 മാസത്തേക്ക് ഫ്രീയായി ലഭിക്കുന്നു. 1590 രൂപയുടെ Canva Pro Lite സബ്സ്ക്രിപ്ഷൻ ജിയോയുടെ 719 രൂപ പാക്കേജിൽ നേടാം. ജിയോടിവി, ജിയോ എഐ ക്ലൌഡ് ആക്സസും ഈ പ്രീ പെയ്ഡ് പ്ലാനിൽ ആസ്വദിക്കാം.
ജിയോയുടെ പ്ലാൻ ജിയോ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പുതിയ റീചാർജ് പാക്കേജല്ല. എന്നാൽ ഇതിനകം നിലവിലുള്ള ദീർഘകാല പ്ലാനാണ്. 719 രൂപ പ്ലാനിനായി മൈജിയോ ആപ്പ് അല്ലെങ്കിൽ മറ്റ് യുപിഐ ആപ്പുകളിലൂടെ റീചാർജ് ചെയ്യാവുന്നതാണ്.