മൊബൈൽ റീചാർജ് ചെലവുകൾ വർധിച്ചുവരുമ്പോഴും Reliance Jio കമ്പനിയിൽ നിന്ന് തന്നെ ചില ആശ്വാസകരമായ പ്ലാനുകൾ ലഭിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 70 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും ലഭിക്കുന്ന പാക്കേജാണിത്. പ്രതിദിനം 2GB അതിവേഗ 4G ഡാറ്റയും 70 ദിവസ പാക്കേജിൽ നേടാം. സിനിമകളും ലൈവ് സ്പോർട്സും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് JioHotstar ആപ്പിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിലുണ്ട്. റീചാർജ് ലാഭിക്കാൻ സഹായിക്കുന്ന ജിയോയുടെ ഈ കിടിലൻ പ്ലാനിനെ കുറിച്ചും, വിലയും, ആനുകൂല്യങ്ങളും വിശദമായി അറിയാം.
SurveyJio 719 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
- കാലാവധി: 70 ദിവസത്തെ വാലിഡിറ്റി
- ഡാറ്റ: പ്രതിദിനം 2 GB 4ജി ഡാറ്റ. ഇങ്ങനെ മൊത്തം ആകെ 140 GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. ഇതിനുശേഷം വേഗത 64 Kbps ആയി കുറയുന്നു.
- അൺലിമിറ്റഡ് 5G ഡാറ്റ: യോഗ്യരായ ജിയോ വരിക്കാർക്ക് പ്ലാനിലൂടെ അൺലിമിറ്റഡ് ട്രൂ 5G ഡാറ്റയും സൗജന്യമായി നേടാം.
- കോളിംഗ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും 719 രൂപ പ്ലാനിൽ ലഭിക്കും.
- എസ്‌എംഎസ്: പ്രതിദിനം 100 SMS വീതം 719 രൂപ പാക്കേജിൽ ആസ്വദിക്കാം.

Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി
മറ്റ് ആനുകൂല്യങ്ങൾ
70 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ള ജിയോ പ്ലാനിൽ ഒടിടി ഓഫറുകളും മറ്റ് ചില അധിക ആനുകൂല്യങ്ങളും ആസ്വദിക്കാം. ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ 719 രൂപ റീചാർജിൽ ലഭിക്കും. 50 GB JioAICloud ഫ്രീ സ്റ്റോറേജ് ആക്സസും പ്ലാനിലുണ്ട്. Google Gemini സബ്സ്ക്രിപ്ഷനും 18 മാസത്തേക്ക് ഫ്രീയായി ലഭിക്കുന്നു. 1590 രൂപയുടെ Canva Pro Lite സബ്സ്ക്രിപ്ഷൻ ജിയോയുടെ 719 രൂപ പാക്കേജിൽ നേടാം. ജിയോടിവി, ജിയോ എഐ ക്ലൌഡ് ആക്സസും ഈ പ്രീ പെയ്ഡ് പ്ലാനിൽ ആസ്വദിക്കാം.
ഈ പ്ലാൻ എങ്ങനെ റീചാർജ് ചെയ്യാം?
ജിയോയുടെ പ്ലാൻ ജിയോ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പുതിയ റീചാർജ് പാക്കേജല്ല. എന്നാൽ ഇതിനകം നിലവിലുള്ള ദീർഘകാല പ്ലാനാണ്. 719 രൂപ പ്ലാനിനായി മൈജിയോ ആപ്പ് അല്ലെങ്കിൽ മറ്റ് യുപിഐ ആപ്പുകളിലൂടെ റീചാർജ് ചെയ്യാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
