Motorola Edge 70 Fusion
ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് മോട്ടോറോള. പ്രീമിയം ലുക്കും കരുത്തുറ്റ പെർഫോമൻസും ലഭിക്കുന്ന Motorola Edge 70 Fusion 5G സ്വന്തമാക്കാൻ ഇപ്പോഴിതാ സുവർണാവസരം! ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിനേക്കാൾ വൻ വിലക്കിഴിവിൽ ആമസോണിൽ ഫോൺ ലഭ്യമാണ്. 7000mAh കൂറ്റൻ ബാറ്ററിയും സ്നാപ്ഡ്രാഗൺ പെർഫോമൻസും 144Hz AMOLED ഡിസ്പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. ആകർഷകമായ ബാങ്ക് കിഴിവുകളും മികച്ച എക്സ്ചേഞ്ച് ഡീലും ഒപ്പം ഇഎംഐ ഓഫറുകളും മോട്ടറോള എഡ്ജ് 70 ഫ്യൂഷന് ലഭ്യമാണ്. ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും ഓഫറുകളും വിശദമായി അറിയാം.
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് ലോഞ്ച് വിലയായ 42,999 രൂപയിൽ നിന്നും 29,499 രൂപയിലേക്ക് മോട്ടറോള ഫോൺ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ 1,250 രൂപയുടെ ഇളവ് നേടാം. ഇങ്ങനെ മോട്ടറോള 5ജി ഫോൺ 28000 രൂപയ്ക്ക് വാങ്ങിക്കാം.
27400 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. എല്ലാ ഫീച്ചറുകളും ഒത്തിണങ്ങിയ മോട്ടറോള എഡ്ജ് 70 ഫ്യൂഷന് 1,037 രൂപയുടെ മികച്ച ഇഎംഐ ഡീലും ലഭ്യമാണ്. 769 രൂപയുടെ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓഫറും മോട്ടറോളയ്ക്ക് ഇപ്പോഴുണ്ട്.
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണിന് 144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. ഫോണിന് പെർഫോമൻസ് നൽകാൻ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണുള്ളത്. ഇത് 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഫോണിന് കരുത്ത് നൽകുന്നതിന് 7,000mAh ബാറ്ററിയാണുള്ളത്.
Also Read: 9000mAh ബാറ്ററിയും 165FPS ഗെയിമിംഗുമായി OnePlus 5G; 8000 രൂപയുടെ വമ്പൻ ഡിസ്കൗണ്ടിൽ!
ഫോട്ടോഗ്രാഫിക്കായി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയും 13MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ആമസോണിൽ ഒക്ടോബർ 8 മുതൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ആരംഭിച്ചു. പ്രീമിയം ഫോണുകളും ബജറ്റ്, മിഡ് റേഞ്ച് ഫോണുകളും വിലക്കിഴിവിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. ഫോണുകൾക്ക് പുറമെ ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഇയർബഡ്സുകൾ, ടിവി, വാഷിങ് മെഷീനുകൾ, ഫാഷൻ, വീട്ടുപകരണങ്ങൾ എല്ലാം ഓഫറിൽ ആമസോണിൽ നിന്ന് ലഭിക്കും.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.