Vivo V80 price features and specs know one day before launch
കഴിഞ്ഞ വാരം രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് വിവോ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. മികച്ച ക്യാമറ പെർഫോമൻസിനും സ്റ്റൈലിഷ് ഡിസൈനിനും മുൻഗണന നൽകുന്നവർക്കായി കമ്പനിയുടെ സിഗ്നേച്ചർ ഫീച്ചറായ Zeiss ക്യാമറയുമായി Vivo V80 5G പുറത്തിറക്കി. 50 മെഗാപിക്സൽ ഗ്രൂപ്പ് സെൽഫി ക്യാമറയും, AMOLED ഡിസ്പ്ലേയുമുള്ള വിവോ ഫോണാണിത്. സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ഭാഗമായി ആകർഷകമായ വിലക്കിഴിവുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടുത്തി വിൽപ്പനയ്ക്ക് എത്തി. ഇന്ത്യയിലെ വിവോ പ്രേമികൾക്ക് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ഓഫറുകളും ലഭ്യമാണ്. വിവോ വി80 ഫോണിന്റെ ഇന്നത്തെ വിൽപ്പനയെ കുറിച്ചും സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും അറിയാം.
8ജിബി റാം 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 62,999 രൂപയാണ് വില. 8GB, 256GB ഫോണിന് 69,999 രൂപയും 8GB, 512GB സ്റ്റോറേജ് കോൺഫിഗറേഷന് 79,999 രൂപയുമാണ് വില. സ്റ്റെല്ലാർ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, സൺറൈസ് ആന്തം എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, വിവോ ഓൺലൈൻ സ്റ്റോറുകളിലും ആമസോണിലും ഫോൺ ലഭ്യമാണ്.
Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
ലോഞ്ച് ഓഫറുകളുടെ ഭാഗമായി, 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 10 ശതമാനം എക്സ്ചേഞ്ച് ബോണസും അനുവദിച്ചിട്ടുണ്ട്. അധിക ചെലവില്ലാതെ 100GB Google One സ്റ്റോറേജും വിവോ വി80 ഫോണിന് ലഭ്യമാണ്.
6.59 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനാണ് വിവോ വി80 മോഡലിനുള്ളത്. ഇത് 5,000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസും 1,800 നിറ്റ്സ് HBM ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്നു. 144Hz റിഫ്രഷ് റേറ്റ്, P3 വൈഡ് കളർ ഗാമറ്റ് പിന്തുണ, 459ppi പിക്സൽ ഡെൻസിറ്റി സ്മാർട്ട് ഫോൺ ഡിസ്പ്ലേ സപ്പോർട്ട് ചെയ്യുന്നു.
ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന വിവോ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള OriginOS 7 ഒഎസ്സാണുള്ളത്. 4nm പ്രോസസിൽ നിർമിച്ച സ്നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 8GB LPDDR4X റാമും 512GB വരെ UFS 3.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
വിവോ വി80 ഫോണിൽ സീസ് ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഓട്ടോഫോക്കസ്, OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ Zeiss നൈറ്റ് ടെലിഫോട്ടോ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഫോണിലുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ Zeiss ഗ്രൂപ്പ് സെൽഫി ക്യാമറ നൽകിയിരിക്കുന്നു. ഇത് ഓട്ടോഫോക്കസ്, f/2.0 അപ്പേർച്ചർ സപ്പോർട്ടുള്ള സെൽഫി സെൻസറാണ്.
വിവോ വി80 മോഡലിൽ 7,200mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP68, IP69 റേറ്റിംഗും ഫോണിനുണ്ട്.
5G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, NFC, കൂടാതെ USB 2.0 പിന്തുണയുള്ള സ്മാർട്ട് ഫോണാണിത്. ഇത് USB Type-C പോർട്ട് ചാർജിങ് പിന്തുണയ്ക്കുന്നു. ഫോണിൽ ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, X-ആക്സിസ് ലീനിയർ മോട്ടോർ എന്നിവയ്‌ക്കൊപ്പം ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ് തുടങ്ങിയ സെൻസറുകളും കൊടുത്തിട്ടുണ്ട്.