apple tv 4k specifications
ഹോം എന്റർടൈൻമെന്റ് രംഗത്തേക്ക് വെൽക്കം ഹോം ഇവന്റിലൂടെ ആപ്പിളിന്റെ ഏറ്റവും പുതിയ Apple TV 4K പുറത്തിറക്കി. വീട്ടിലെ ലിവിംഗ് റൂമുകളെ ഒരു സ്മാർട്ട് തിയേറ്റർ ആക്കി മാറ്റാൻ കഴിയുന്ന സ്മാർട്ട് ടിവിയാണിത്. Siri AI ഇന്റലിജൻസ് സപ്പോർട്ടും വേഗതയേറിയ ഫാസ്റ്റ് പെർഫോമൻസുമുള്ള ആപ്പിൾ ടെലിവിഷനാണിത്. അത്യാധുനിക പ്രൊസസറിന്റെ കരുത്തിൽ ആപ്പിൾ പരിചയപ്പെടുത്തുന്ന പുതിയ ആപ്പിൾ ടിവി 4K യുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും പർച്ചേസിന്റെ വിശദാംശങ്ങളും അറിയാം.
നാലാം തലമുറ ആപ്പിൾ ടിവിയിൽ A19 ചിപ്പാണുള്ളത്. ഇത് 50% വരെ വേഗതയേറിയ CPU പ്രവർത്തനക്ഷമതയും ഇരട്ടി GPU പ്രവർത്തനക്ഷമതയും നൽകുന്നു. ഹാൻഡ്‌സ്-ഫ്രീ ആയി സിരി ഉപയോഗിക്കുന്നതിന് മൂന്ന് ഫാർ-ഫീൽഡ് മൈക്രോഫോണുകളും കാര്യക്ഷമമായ സ്ട്രീമിംഗിനായി പ്രത്യേക AV1 ഡീകോഡറും ഇതിലുണ്ട്.
കൂടുതൽ സ്വാഭാവികമായ സംഭാഷണങ്ങൾ നടത്താനും വിവിധ വിഷയങ്ങളെക്കുറിച്ച് വിവരങ്ങൾ ചോദിക്കാനും വ്യക്തിഗത മറുപടികൾ നൽകാനും പുതിയ സിരി അസിസ്റ്റന്റ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.
Also Read: BSNL 5G ഉറപ്പിക്കാം! അതും ഇന്ത്യയുടെ സ്വന്തം സ്വദേശി സാങ്കേതികവിദ്യയിൽ; പ്രഖ്യാപനവുമായി വിവേക് ദുവാ
അപ്‌ഡേറ്റ് ചെയ്ത സിരി റിമോട്ടിൽ പ്രിസിഷൻ ഫൈൻഡിംഗ് ഫീച്ചറുമുണ്ട്. സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കുന്നതിനായി നാല് ഹോംപോഡ് സ്പീക്കറുകളുമായി ഇത് ബന്ധിപ്പിക്കാനും സാധിക്കും. ക്യാമറ നോട്ടിഫിക്കേഷനുകൾക്കും, സ്മാർട്ട് ഹോം ഓട്ടോമേഷൻ സപ്പോർട്ടും ആപ്പിൾ ടിവി 4Kയ്ക്കുണ്ട്.
ഇന്ത്യയിൽ പുതിയ ആപ്പിൾ ടിവിയിലെ Siri AI തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാകും. ഈ പുതിയ ഉൽപ്പന്നങ്ങളിലൂടെ, ഒറ്റപ്പെട്ട സ്മാർട്ട് ഹോം ഉപകരണങ്ങൾ അവതരിപ്പിക്കുന്നതിൽനിന്ന് മാറി, വിവിധ ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് ഹോം സംവിധാനമാണ് ആപ്പിൾ ഒരുക്കുന്നത്.
ആപ്പിൾ ടിവി 4K (നാലാം തലമുറ)യുടെ ഇന്ത്യയിലെ വില 39,900 രൂപയാണ്. 2026 നവബംർ 13 മുതൽ സ്മാർട്ട് ടിവിയുടെ വിൽപ്പന ആരംഭിക്കും. ഇന്ത്യയിൽ ഇപ്പോൾ ആപ്പിൾ ടിവിയുടെ പ്രീ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.