Blaupunkt home theatre amazon offer
ജർമ്മൻ ഓഡിയോ ബ്രാൻഡായ ബ്ലോപങ്ക്റ്റിന്റെ ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ വിലക്കിഴിവിൽ വാങ്ങാം. 71% വൻ കിഴിവിൽ Blaupunkt SBW600 Klassic 8.1 Dolby Atmos Home Theatre സിസ്റ്റം വാങ്ങിക്കാം. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ. നിങ്ങളുടെ വീടിനെ ഒരു യഥാർത്ഥ സിനിമാതിയേറ്ററാക്കാനുള്ള ബ്ലോപങ്ക്റ്റ് ഹോംതിയേറ്റർ സിസ്റ്റമാണിത്. 71 ശതമാനം കിഴിവിൽ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. ഇതിന് പുറമെ 1250 രൂപയുടെ മികച്ച ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 8 ഇഞ്ച് സബ്വൂഫറുള്ള സൗണ്ട്ബാറിന് Dolby Atmos സാങ്കേതികവിദ്യയും 700W പവർഫുൾ ഔട്ട്പുട്ടുമുണ്ട്. ആമസോണിന്റെ ലിമിറ്റഡ് ടൈം ഓഫറിനെ കുറിച്ചും ബ്ലോപങ്ക്റ്റ് ഓഡിയോ സിസ്റ്റത്തിന്റെ സവിശേഷതകളും അറിയാം.
69,990 രൂപയ്ക്കാണ് ബ്ലോപങ്ക്റ്റ് ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 71 ശതമാനം ഇളവിൽ ഡോൾബി അറ്റ്മോസ് സൗണ്ട്ബാറിന് ആമസോണിൽ വില 19,990 രൂപയാണ്. അതായത് 20000 രൂപയ്ക്ക് താഴെ ബ്ലോപങ്ക്റ്റിന്റെ ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ സ്വന്തമാക്കാം.
Also Read: BSNL 5G ഉറപ്പിക്കാം! അതും ഇന്ത്യയുടെ സ്വന്തം സ്വദേശി സാങ്കേതികവിദ്യയിൽ; പ്രഖ്യാപനവുമായി വിവേക് ദുവാ
എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 1250 രൂപയുടെ ഇളവ് നേടാം. ഇങ്ങനെ ബ്ലോപങ്ക്റ്റ് ഓഡിയോ സിസ്റ്റം 18000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 703 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ബ്ലോപങ്ക്റ്റ് ഡോൾബി അറ്റ്മോസ് സൗണ്ട്ബാറിന് 8.1-ചാനൽ സിസ്റ്റമാണുള്ളത്. മുറിയിലുടനീളം പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഒന്നിലധികം ഓഡിയോ ചാനലുകൾ ഇതിലുണ്ട്. താഴ്ന്ന ആവൃത്തിയിലുള്ള ബാസിനായി പ്രത്യേകം സജ്ജീകരിച്ച ഒരു സബ്വൂഫറും ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം മെറ്റൽ ഡിസൈനിലുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് HDMI- ARC സപ്പോർട്ടുണ്ട്.
സാധാരണ 2.1 അല്ലെങ്കിൽ 5.1 സൗണ്ട്ബാർ സംവിധാനങ്ങളെ അപേക്ഷിച്ച്, ഇതിൽ കൂടുതൽ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. വിവിധ ശബ്ദങ്ങൾ എവിടെ നിന്ന് കേൾക്കണമെന്ന് കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ ബ്ലോപങ്ക്റ്റ് ഹോം തിയേറ്റർ സിസ്റ്റത്തിന് സഹായിക്കും. ഇതിലെ മറ്റൊരു പ്രധാന സവിശേഷത ഡോൾബി അറ്റ്മോസ് ആണ്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.